രാജ് കുമാര്‍ റാവു വിദ്യാബാലന്റെ കരണത്തടിച്ചതെന്തിന്, അതും മൂന്ന് തവണ?
വിദ്യാബാലന്‍ നായികയാകുന്ന ഹമാരി അദൂരി കഹാനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സ്ഥലത്താണ് സംഭവം. മുംബൈയി നഗരത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഗാര്‍ഹിക പീഡനം വിഷയമാക്കുന്ന ചിത്രത്തില്‍ വിദ്യയുടെ ഭര്‍ത്താവായിട്ടാണ് രാജ് കുമാര്‍ റാവു അഭിനയിക്കുന്നത്.
സംവിധായകന്‍ ആക്ഷന്‍ പറഞ്ഞതും രാജ്കുമാര്‍ വിദ്യയുടെ കരണത്ത് ആഞ്ഞടിയ്ക്കുകയായിരുന്നു. ശരിക്കുള്ള അടി. സംവിധാകനുള്‍പ്പടെയുള്ള സംഘം ആ അടികണ്ട് ഒന്ന് ഞെട്ടിയെങ്കിലും രംഗം ശരിയായിരുന്നില്ല.

മൂന്ന് റീടേക്കുകള്‍ എടുത്തപ്പോഴും രാജുമാര്‍ വിദ്യയെ യഥാര്‍ത്ഥത്തില്‍ തന്നെ അടിക്കുകയായിരുന്നു. അടി കൊണ്ടിട്ടും വിദ്യ പ്രതികരിച്ചില്ല. പക്ഷെ ക്രൂ ഒന്നടങ്കം ഞെട്ടിയിരുന്നു. പലരും വാര്‍ത്ത വളച്ചൊടിക്കാന്‍ തുടങ്ങിയതോടെയാണ് സത്യം പുറത്തുവന്നത്.
ആ രംഗം മികച്ചതാക്കാന്‍ വേണ്ടി ഇരുവരും നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നത്രെ ഈ യഥാര്‍ത്ഥ അടി. സംവിധായകന്‍ മോഹിത് സൂരിയാണ് പിന്നീട് ഈ വിഷയത്തില്‍ വ്യക്തത നല്‍കിയത്. ചിത്രം ജൂണ്‍ 12 ന് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications