'അവളുടെ ആദ്യ പ്രണയം ഞാനല്ല', ഭാര്യയുടെ കാമുകനെ പരിചയപ്പെടുത്തി ഷാഹിദ് കപൂർ!

നെപ്പോട്ടിസം ബോളിവുഡിന് സമ്മാനിച്ച താരമാണ് ഷാഹിദ് കപൂർ. ബോളിവുഡ് നടൻ പങ്കജ് കപൂറിന്റെയും നടിയും നർത്തകിയുമായ നീലിമ അസീമിന്റെയും മകനായ ഷാഹിദ് മോഡലായി പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് വെളിവെളിച്ചത്തിലേക്ക് എത്തുന്നത്. ഷാരൂഖ് ഖാന്റെ കൂടെയാണ് ആദ്യം ഷാഹിദ് പരസ്യചിത്രങ്ങളിൽ അഭിനയിച്ചത്. പെപ്സിയുടെ ആദ്യകാല പരസ്യങ്ങൾ ഇതിനുദാഹരണമാണ്. തുടർന്ന് ഷാഹിദ് ഷായ്മക് ദാവാർ ഇൻസ്റ്റിട്യൂട്ട് ഓഫ് ദി പെർഫോമിംഗ് ആർട്ട് എന്ന സ്ഥാപനത്തിൽ ചേർന്ന് നൃത്തം പഠിച്ചു. പിന്നീടാണ് സുഭാഷ് ഗായിയെ പരിചയപ്പെടുന്നതും താൽ എന്ന ചിത്രത്തിൽ ഐശ്വര്യ റായിയുടെ കൂടെ ഒരു ഗാനത്തിൽ നൃത്തം ചെയ്യുകയും ചെയ്യുന്നത്.

2003ലാണ് ഷാഹിദ് നായക ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. സം‌വിധായകൻ കെൻ ഘോഷ് കഥയെഴുതി സം‌വിധാനം ചെയ്ത ഒരു പ്രണയകഥ പറയുന്ന ഇഷ്ക് വിസ്കായിരുന്നു ആദ്യ ചിത്രം. ഇഷ്ക് വിസ്കിലൂടെ ബോളിവുഡിന്റെ ശ്രദ്ധനേടാൻ ഷാഹിദിന് സാധിച്ചു. സിനിമയിൽ എത്തിയ ശേഷമാണ് കരീന കപൂറുമായി ഷാഹിദ് കപൂർ പ്രണയത്തിലായത്. വിവാഹത്തിലെത്തുമെന്ന് സിനിമാ ലോകം കരുതിയിരുന്ന പ്രണയമായിരുന്നു ഇരുവരുടേതും. പക്ഷെ ആ പ്രണയത്തിന് മൂന്ന് വർഷക്കാലം മാത്രമെ ആയുസുണ്ടായിരുന്നുള്ളൂ. ജെബ് വി മെറ്റ് എന്ന സിനിമയ്ക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു.

വീട്ടുകാർ കണ്ടെത്തിയ ജീവിത പങ്കാളി

പിന്നീട് പ്രണയങ്ങളൊന്നും ഷാഹിദിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടല്ല. വീട്ടുകാർ കണ്ടെത്തി തരുന്ന പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന തീരുമാനത്തിലേക്ക് ഷാഹിദ് പ്രണയ തകർച്ചയ്ക്ക് ശേഷം എത്തി. അങ്ങനെയാണ് മിറ രജ്പുത്ത് ഷാഹിദ് കപൂറിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. 2016ൽ ആയിരുന്നു ഷാഹിദ്-മിറ രാജ്പുത്ത് വിവാഹം നടന്നത്. വീട്ടുകാരാണ് മിറയെ ഷാഹിദിന് വേണ്ടി കണ്ടെത്തിയത്. ഷാഹിദിന്റെ ജീവിതത്തിലേക്ക് എത്തുമ്പോൾ മിറയുടെ പ്രായം 21 ആയിരുന്നു. ഇവരുടെ പ്രായവ്യത്യാസം ബോളിവുഡ് കോളങ്ങളിൽ അന്ന് വലിയ ചർച്ച വിഷയമായിരുന്നു. പ്രായം കുറവാണെങ്കിലും വളരെ പക്വതയോടാണ് മിറ കുടുംബ കാര്യങ്ങൾ നോക്കുന്നത്. കുടുംബം മുന്നോട്ട് കൊണ്ടു പോകനുളള മിറയുടെ കഴിവിനെ കുറിച്ച് ഷാഹിദ് പല അഭിമുഖത്തിലും വാചാലനാകാറുണ്ട്.

മിറയുടെ ആദ്യ പ്രണയം

ഇപ്പോൾ രണ്ടുപേരും മക്കൾക്കൊപ്പം അവധി ആഘോഷിക്കുകയാണ്. അവധി ആഘോഷ ചിത്രങ്ങൾ ഇരുവരും സോഷ്യൽമീഡിയ വഴി ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നുണ്ട്. തന്റെയും മിറയുടെയും വീഡിയോ പങ്കുവെച്ച് ഷാഹിദ് കുറിച്ച വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. തന്റെ ഭാര്യയുടെ ആദ്യ പ്രണയമല്ല താനെന്നും മിറയുടെ രണ്ടാം പ്രണയം ആണ് താനെന്നും വീഡിയോ പങ്കുവെച്ച് ഷാഹിദ് കുറിച്ചു. ഒപ്പം മിറയുടെ ആദ്യ കാമുകനേയും ഷാ​ഹിദ് പരിചയപ്പെടുത്തി. ഷാഹിദിൽ നിന്നും അകലം പാലിച്ച് മാറി ഇരുന്ന് ഫോണിൽ കളിക്കുന്ന മിറയാണ് വീഡിയോയിലുള്ളത്. വീഡിയോ പകർത്തുന്ന കാര്യം മിറയും അറിഞ്ഞിട്ടില്ല. ദൂരെ നിന്ന് അവളുടെ തലയിൽ ഒരു കൊട്ട് കൊടുക്കാൻ ഷാഹിദ് ശ്രമിക്കുന്നതും വീഡിയോയിൽ കാണം. തന്റെ ഭാര്യയുടെ ആദ്യ പ്രണയം താനല്ലെന്നും അവളുടെ ഫോൺ അവളുടെ ആദ്യ പ്രണയമാണെന്നും ഷാഹിദ് വീഡിയോയ്ക്കൊപ്പം കുറിച്ചു. ഭാര്യയുടെ രണ്ടാം പ്രണയമായതിൽ തനിക്ക് കുഴപ്പമില്ലെന്നും 'സ്നേഹം അങ്ങനെ ആണെന്നും' ഷാഹിദ് കുറിച്ചു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഷാഹിദും കുടുംബവും

ഷാഹിദ്-മിറ ദമ്പതിമാർക്ക് മിഷ, സെയ്ൻ കപൂർ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. അഭിനേതാവ് മാത്രമല്ല നല്ലെരു കുടുംബനാഥനും കൂടിയാണ് ഷാഹിദ്. സിനിമയിലെ തിരക്കുകൾക്കിടയിലും മിറക്കും മക്കൾക്കുമൊപ്പം സമയം ചെലവഴിക്കാറുണ്ട്. കൃത്യമായ നിലപാടുള്ള വ്യക്തിയാണ് മിറ. ഇത് കൃത്യമായി തുറന്ന് പറയുകയും ചെയ്യാറുണ്ട്. മിറയുടെ പല നിലപാടുകളും ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകാറുണ്ട്. അടുത്തിടെയാണ് താരങ്ങൾ മുംബൈയിലെ വർളിയിൽ പുതിയ വീട് വാങ്ങിയത്. തനിക്കും കുടുംബത്തിനും വലിയ വീട് ആവശ്യമായതിനാലാണ് പുതിയ വീട് വാങ്ങിയത് എന്നാണ് അടുത്തിടെ മാധ്യമങ്ങളോട് ഷാഹിദ് പറഞ്ഞത്.

Read more about: shahid kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X