twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുഹൃത്തുക്കളോടൊപ്പം സംസാരിച്ചു, ഇടയ്ക്ക് ബാൽക്കണിയിലേക്ക് പോയി; ദിവ്യ ഭാരതിയുടെ മരണത്തിന് മുമ്പുള്ള നിമിഷങ്ങൾ

    |

    ബോളിവുഡിൽ ഇന്നും ദുരൂഹത ആരോപിക്കപ്പെടുന്ന മരണമാണ് നടി ദിവ്യ ഭാരതിയുടേത്. സൂപ്പർ ഹിറ്റ് നായിക ആയി തിളങ്ങവെ ആയിരുന്നു ദിവ്യയുടെ അപ്രതീക്ഷിത മരണം. അഞ്ചാം നിലയിലെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് വീണാണ് നടി മരണപ്പെട്ടത്. ദിവ്യ ആത്മഹത്യ ചെയ്തതാണെന്ന് ഒരു വിഭാ​ഗവും നടിയെ കൊലപ്പെടുത്തിയതാണെന്ന് മറ്റൊരു വിഭാ​ഗവും ആരോപിച്ചിരുന്നു.

    അധോലോക ശക്തികളുടെ സാന്നിധ്യം നിറഞ്ഞു നിന്ന സമയമായിരുന്നു അക്കാലത്ത് ബോളിവുഡ്. ഈ പശ്ചാത്തലത്തിലായിരുന്നു കൊലപാതകമാണെന്ന ആരോപണം ഉയർന്നത്. 19ാം വയസ്സിലാണ് ദിവ്യ ഭാരതി മരിക്കുന്നത്.

    ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് വീഴുന്നതിന് മുമ്പ് നടി എന്ത് ചെയ്യുകയാണെന്ന് സംബന്ധിച്ച് നേരത്തെ പല റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ബാൽക്കണിയിൽ ഇരിക്കുമ്പോൾ നടി അബദ്ധത്തിൽ തെന്നി വീണതാണെന്നായിരുന്നു നടിയുടെ കുടുംബം പറഞ്ഞത്. ചെന്നെെയിൽ നിന്നും ഷൂട്ട് കഴിഞ്ഞെത്തിയതായിരുന്നു ദിവ്യ ഭാരതി അന്ന്. മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് ഫാഷൻ ഡിസൈനർ നീത ലല്ലയുമായി നടിക്കന്ന് വസതിയിൽ കൂടിക്കാഴ്ച ഉണ്ടായിരുന്നു.

    divya bharati

    ഭർത്താവിനൊപ്പമാണ് നീത ലല്ല എത്തിയത്. എല്ലാവരും കൂടി ഫ്ലാറ്റിൽ സംസാരിച്ചിരുന്നു. ഇടയ്ക്ക് മദ്യം കഴിക്കുകയും ചെയ്തു. ദിവ്യയുടെ വീട്ടു ജോലിക്കാരി അടുക്കളയിൽ ജോലിയിലായിരുന്നു. മുറിയിൽ എല്ലാവരും ടിവി കണ്ടിരുന്നു. ഇതിനിടെ ദിവ്യ ബാൽക്കണിയിൽ പോയിരുന്നു. അറ്റത്തിരുന്ന ദിവ്യ തിരിയവെ ബാലൻസ് തെറ്റി വീഴുകയായിരുന്നത്രെ. ഓടിക്കൂടി നടിയെ എടുക്കുന്ന സമയത്ത് ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിൽ വെച്ച് ദിവ്യ മരിച്ചു.

    മരണം സംബന്ധിച്ച് പിന്നീട് അഭ്യൂഹങ്ങൾ പരന്നതോടെ വിഷയത്തിൽ വ്യക്തത വരുത്തി ദിവ്യ ഭാരതിയുടെ പിതാവ് രം​ഗത്തെത്തി.'നടന്നത് കൊലപാതകമോ ആത്മഹത്യയോ അല്ല. അതെ അവൾ അൽപം മദ്യിപിച്ചിരുന്നു. പക്ഷെ അര മണിക്കൂറിൽ എത്ര മദ്യപിക്കാൻ പറ്റും. അവൾ ഡിപ്രഷനിലും ആയിരുന്നില്ല. ബാൽക്കണിയുടെ അറ്റത്തിരുന്നു, ബാലൻസ് തെറ്റി വീണു'

    'ദുഖകരമെന്നോണം അവളുടെ ഫ്ലാറ്റൊഴിച്ച് മറ്റെല്ലാ ഫ്ലാറ്റുകൾക്കും ​ഗ്രിൽസ് ഉണ്ടായിരുന്നു. താഴെ എപ്പോഴും കാറുകൾ പാർക്ക് ചെയ്യുമായിരുന്നു. പക്ഷെ ആ രാത്രി ഒരു കാറും താഴെ ഉണ്ടായിരുന്നില്ല. അവൾ നേരിട്ട് താഴേക്ക് വീണു,' ദിവ്യ ഭാരതിയുടെ പിതാവ് പറഞ്ഞു.

    divya

    മുൻനിര നായികയായി തിളങ്ങവെയാണ് ദിവ്യ ഭാരതിയുടെ അപ്രതീക്ഷിത മരണം. നടി കുറച്ചു ഭാ​ഗം അഭിനയിച്ച് വെച്ച സിനിമകളും ഏറെയായിരുന്നു. ഇവ പിന്നീട് മറ്റ് നടിമാരെ വെച്ച് പൂർ‌ത്തിയാക്കുകയായിരുന്നു. 1993 ഏപ്രിൽ അഞ്ചിനാണ് ദിവ്യ ഭാരതി മരിച്ചത്. ഒരു വർഷക്കാലയളവ് മാത്രമാണ് ദിവ്യ ഹിന്ദി സിനിമകളിൽ അഭിനയിച്ചിരുന്നുള്ളൂ. എന്നാലിപ്പോഴും നടി പ്രിയ നടിയായി ഓർമ്മിക്കപ്പെടുന്നു.

    Read more about: divya bharati
    English summary
    this is how actress divya bharati spent hours before her demise
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X