'സൗഭാ​ഗ്യങ്ങൾ ഉണ്ടാകണം... സാമ്പത്തികം വർധിക്കണം'; നൂറ് കോടിയുടെ ബം​ഗ്ലാവിന് ബി​​ഗ് ബി പേര് കണ്ടെത്തിയത് ഇങ്ങനെ

ബോളിവുഡിന്റെ ഷെഹൻഷയാണ് അമിതാഭ് ബച്ചൻ. ശബ്ദം മോശമാണെന്ന് ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ലഭിക്കാത്ത ബച്ചന്റെ ശബ്ദവും അദ്ദേഹം ആലപിച്ച ഗാനങ്ങളും നൂറിലേറെ തവണ ഇന്ത്യയെമ്പാടുമുള്ള ടെലിവിഷൻ ചാനലുകളിലും റേഡിയോകളിലും അലയടിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളാകുന്നു.

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും പ്രശസ്തമായ കുടുംബങ്ങളിലൊന്നാണ് ബച്ചൻ കുടുംബം. ഇൻഡസ്ട്രിയിലെ നിത്യഹരിത ദമ്പതികളുടെ കൂട്ടത്തിൽ കണക്കാക്കപ്പെടുന്നവരാണ് അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും.

ഇരുവരും അവരുടെ മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം ജൽസ എന്ന ബംഗ്ലാവിലാണ് താമസം. തന്റെ ആഢംബര വസതിയുടെ ചിത്രങ്ങളോ വീഡിയോയോ പകർത്താൻ മീഡിയക്കാരെ ബച്ചൻ അനുവ​ദിക്കാറില്ല. എന്നിരുന്നാലും ജൽസയുടെ ഉള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പലപ്പോഴും ഇന്റർനെറ്റിൽ പ്രചരിക്കാറുണ്ട്. നൂറ് കോടിക്ക് മുകളിൽ വില വരുന്ന ജൽസയെ എന്നും അത്ഭുതത്തോടെയാണ് ആരാധകർ നോക്കാറുള്ളത്.

Amitabh Bachchan

എല്ലാ സെലിബ്രിറ്റികളുടെ ഭവനത്തിനും മനോഹരമായ പേരുകളുണ്ട്. അത്തരത്തിൽ ബച്ചൻ കുടുംബം കണ്ടെത്തിയതാണ് തങ്ങളുടെ ബം​ഗ്ലാവിന് ജൽസ എന്ന പേര്. എന്നാൽ തുടക്കത്തിൽ ജൽസ എന്നായിരുന്ന വീടിന് നൽകിയിരുന്ന നാമം. പിന്നീട് ചില കാരണങ്ങൾ കൊണ്ടാണ് ബം​ഗ്ലാവിന്റെ പേര് കുടുംബം മാറ്റിയത്. റിപ്പോർട്ടുകൾ പ്രകാരം അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും ജൽസ എന്ന തങ്ങളുടെ മാളികയ്ക്ക് ആദ്യം നൽകിയ പേര് മൻസ എന്നായിരുന്നു.

ജൽസ പുതിയ പേരിന്റെ അർത്ഥം ആഘോഷം എന്നാണ്. സെലിബ്രിറ്റികളുടെ വീടിന്റെയും ഓഫീസ് ഏരിയയുടെയും പോസിറ്റീവ് എനർജി വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന നീത സിൻഹ എന്ന ആസ്ട്രോ-ആർക്കിടെക്റ്റിന്റെ ശുപാർശ പ്രകാരമാണ് അമിതാഭ് ബച്ചൻ മൻസ എന്ന പേര് മാറ്റിയത്.

ബോളിവുഡിന്റെ പ്രിയപ്പെട്ട വാസ്തു കൺസൾട്ടന്റ് എന്നാണ് നീത സിൻഹ അറിയപ്പെടുന്നത്. മസാലയ്‌ക്ക് നൽകിയ പഴയ അഭിമുഖത്തിൽ അമിതാഭ് ബച്ചന്റെ ബം​ഗ്ലാവിന്റെ മൻസ എന്ന പേര് ജൽസ എന്നാക്കി മാറ്റാനുള്ള കാരണത്തെക്കുറിച്ച് നീത വെളിപ്പെടുത്തിയിരുന്നു.

ബിഗ് ബി തന്റെ കരിയറിൽ വളരെ നിർണായക സമയത്തെ അഭിമുഖീകരിക്കുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്ത സമയത്ത് മകൾ ശ്വേത ബച്ചനാണ് നീതയെ ബിഗ് ബിക്ക് പരിചയപ്പെടുത്തിയത്. അങ്ങനെ ബച്ചൻ കുടുംബത്തിന്റെ ജുഹുവിലെ മാളികയ്ക്ക് മൻസ എന്ന പേര് മാറ്റി പുതിയ ഒന്ന് തിരഞ്ഞെടുക്കാൻ നീത സഹായിച്ചു. ഒരു കുടുംബഗുരുവിനോടുള്ള ആദരസൂചകമായി ഹരിവംശ് റായ് ബച്ചൻ നൽകിയ പേരാണ് മൻസ.

amitabh bachchan

ഈ പേര് മനോഹരമാണെന്ന് നീത സമ്മതിച്ചെങ്കിലും അത് ആ സ്ഥലത്തിന് യോജിച്ചതല്ലെന്നും നീത ബച്ചൻ കുടുംബത്തെ അറിയിച്ചു. ജെ എന്ന അക്ഷരം വെച്ച് പേര് കണ്ടെത്താനാണ് നീത ബച്ചൻ കുടുംബത്തോട് പറഞ്ഞത്.

അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും തന്റെ വസതിയായ ജൽസയുടെ ഉള്ളിലെ കാഴ്ചകൾ പുറത്ത് വിടാൻ ഇഷ്ടപ്പെട്ടിരുന്നില്ല. ഇടയ്ക്ക് കുടുംബ ചിത്രങ്ങൾ താരം പങ്കുവെക്കുമ്പോഴാണ് ജൽസയുടെ ഉള്ളിലെ കാഴ്ചകൾ ആരാധകർ ആസ്വദിക്കുന്നത്.

സത്തെ പേ സട്ട എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രതിഫലമായി സംവിധായകൻ രമേശ് സിപ്പി ബച്ചന് നൽകിയതാണ് ജൽസ എന്ന ആഢംബര വസതി. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ തന്റെ വീടിന് മുന്നിൽ തടിച്ച് കൂടിയ ആരാധകരെ ബച്ചൻ അഭിവാദ്യം ചെയ്യുമായിരുന്നു. കൊവിഡിന്റെ സമയത്ത് മാത്രമാണ് ഈ ശീലം മുടങ്ങിയത്. ചുപ്കെ ചുപ്കെ, ആനന്ദ്, നമക് ഹരം തുടങ്ങിയ സിനിമകളുടെ ഷൂട്ടിങ് ജൽസയിൽ വെച്ചായിരുന്നു നടത്തിയത്.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X