ആദ്യ ഭാര്യയിലെ മക്കളെക്കുറിച്ച് ശ്രീദേവി പറഞ്ഞത്; സ്വന്തം മക്കളെ അവൾ നന്നായി വളർത്തി; ബോണിയുടെ വാക്കുകൾ
അന്തരിച്ച പ്രിയ നടി ശ്രീദേവിയുടെ ജന്മ വാർഷിക ദിനമാണിന്ന്. ഇന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും വലിയ താര റാണിയായ ശ്രീദേവി കരിയറിൽ നേടിയ ഖ്യാതികൾ ഏറെയാണ്. അന്തർമുഖയായ ശ്രീദേവി ക്യാമറയ്ക്ക് മുന്നിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചു. ശ്രീദേവിയെ പോലെ ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങൾ ലഭിച്ച നായിക നടിമാർ സിനിമാ ലോകത്ത് വിരളമാണ്. മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും ശ്രീദേവിയെ ഇന്നും ജനങ്ങൾ ഓർക്കുന്നതിന് കാരണവും ഇത് തന്നെയാണ്. സിനിമാക്കഥ പോലെ സംഭവ ബഹുലമായാണ് ശ്രീദേവിയുടെ വ്യക്തി ജീവിതം പലപ്പോഴും മുന്നോട്ട് പോയത്.
ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും വിവാഹം സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായി. ശ്രീദേവിയുമായി പ്രണയത്തിലാവുമ്പോൾ ബോണി കപൂർ മറ്റൊരു സ്ത്രീയുടെ ഭർത്താവും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. മോണ ശൗരി കപൂർ എന്നാണ് ബോണി കപൂറിന്റെ ആദ്യ ഭാര്യയുടെ പേര്. ഇവർക്ക് ശ്രീദേവിയെ പരിചയവുമുണ്ടായിരുന്നു.

ശ്രീദേവിയുടെ ആവശ്യ പ്രകാരം അദ്യ ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ബോണി കപൂർ തയ്യാറായി. ശ്രീവിദ്യയെ വിവാഹവും ചെയ്തു. വിവാഹം കഴിക്കുന്നതിന് മുമ്പേ തന്നെ ശ്രീവിദ്യ ഗർഭിണി ആയിരുന്നെന്ന് അന്ന് സംസാരമുണ്ടായി. കുടുംബം തകർത്തെന്ന ആക്ഷേപം തുടരെ വന്നെങ്കിലും ഇതൊന്നും വകവെക്കാതെ ശ്രീവിദ്യ ബോണി കപൂറിനൊപ്പം സന്തോഷകരമായി ജീവിച്ചു.
മോണ കപൂറിൽ ബോണിക്ക് ജനിച്ച മക്കളാണ് നടൻ അർജുൻ കപൂറും അൻഷുള കപൂറും. കുടുംബത്തിലെ പ്രശ്നങ്ങൾ രണ്ട് പേരുടെയും ബാല്യ കാലത്തെ ഏറെ ബാധിച്ചു. എന്നാൽ ശ്രീദേവിക്ക് ഇവരുടെ കാര്യത്തിൽ ശ്രദ്ധയുണ്ടായിരുന്നു എന്നാണ് ബോണി കപൂർ ഒരിക്കൽ പറഞ്ഞത്. ശ്രീദേവി നല്ല അമ്മയായിരുന്നെന്നും ബോണി അന്ന് വ്യക്തമാക്കി.

ഞങ്ങളുടെ മക്കൾക്കായിരുന്നു അവളുടെ മുൻഗണന. അർജുനെക്കുറിച്ചും അൻഷുളയെക്കുറിച്ചും എപ്പോഴും എന്നോട് അന്വേഷിക്കും. രാത്രി വളരെ വൈകിയെത്തിയാലും രാവിലെ മൂന്ന് മണിക്ക് എത്തിയാലും ആറരയ്ക്ക് അവൾ എഴുന്നേൽക്കും. പെൺമക്കൾ പ്രാതൽ കഴിച്ചെന്ന് ഉറപ്പ് വരുത്തും. സ്കൂളിലേക്ക് അയക്കുമ്പോൾ ഗേറ്റ് വരെ അവർക്കൊപ്പം പോകും.
അവൾ ഒരു നല്ല കുടുംബിനിയായിരുന്നു. എന്റെ മാതാപിതാക്കളുടെ കാര്യത്തിലും മക്കളുടെ കാര്യത്തിലും ശ്രദ്ധ കൊടുത്തു. എന്റെ 50ാം പിറന്നാൾ ആഘോഷിച്ചപ്പോൾ എന്റെ എല്ലാ മക്കളും എത്തി. കുടുംബത്തെ ഒന്നായാണ് അവൾ കണ്ടത്. അതിന് വേണ്ടി ശ്രീദേവി അങ്ങേയറ്റം ശ്രമിച്ചിരുന്നെന്നും ബോണി കപൂർ അന്ന് വ്യക്തമാക്കി. അതേസമയം ശ്രീദേവി മരിക്കുന്നത് വരെയും അർജുൻ കപൂറിന് നടിയോട് അകൽച്ചയുണ്ടായിരുന്നു.
ഇതേക്കുറിച്ച് നടൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്നാൽ ശ്രീദേവി മരിച്ച ശേഷം എല്ലാം മറന്ന് അച്ഛനെയും ശ്രീദേവിയുടെ മക്കളെയും ആശ്വസിപ്പിക്കാൻ അർജുൻ കപൂർ എത്തി. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം.


Click it and Unblock the Notifications