ശ്രീദേവിയോട് ഭ്രാന്തമായ സ്നേഹം; താരം പ്രതികരിച്ചതിങ്ങനെ; അന്ന് ജാ​ഗ്രത കാണിച്ചതിന് കാരണം

അന്തരിച്ച നടി ശ്രീദേവിയെ മറക്കാൻ ആരാധകർക്ക് ഇന്നും കഴിഞ്ഞിട്ടില്ല. ഒരു കാലത്തെ സ്വപ്ന നായികയായിരുന്നു ശ്രീദേവി. വശ്യമായ സൗന്ദര്യവും അഭിനയ മികവലും ശ്രീദേവിയെ കരിയറിൽ ഉയരങ്ങളിൽ എത്തിച്ചു. ശ്രദ്ധേയമായ കഥാപാത്രങ്ങൾ നടിയെ തേടി തുടരെ വന്നു. സൂപ്പർതാരങ്ങൾ ശ്രീദേവിയുടെ നായകനാകാൻ ആ​ഗ്രഹിച്ചു. നായകൻമാർക്ക് ഒപ്പത്തിനൊപ്പം നിൽക്കുന്ന താരമൂല്യം ശ്രീദേവിക്കുണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ വിസ്മയിപ്പിക്കുന്ന ശ്രീദേവി പക്ഷെ ഷൂട്ട് കഴിഞ്ഞാൽ അധികം സംസാരിക്കാത്ത അന്തർമുഖയായിരുന്നു.

അധികമാരാടും ഇടപഴകാത്ത ശ്രീദേവിയുടെ പ്രകൃതത്തെക്കുറിച്ച് ഭർത്താവ് ബോണി കപൂറും സഹപ്രവർത്തകരും നേരത്തെ സംസാരിച്ചിട്ടുണ്ട്. ബോളിവുഡിലും തെലുങ്ക് സിനിമാ രം​ഗത്തും ശ്രീദേവി ഒരു കാലത്തെ താര റാണിയായിരുന്നു. ശ്രീദേവിയുടെ കടുത്ത ആരാധകനായിരുന്നു സംവിധായകൻ രാം ​ഗോപാൽ വർമ. ശ്രീദേവിയുടെ അഭിനയ മികവിനെയും സൗന്ദര്യത്തെയും ഇദ്ദേഹം ഏറെ പുകഴ്ത്തി.

Sridevi

തെലുങ്കിൽ എൻടിആറിനൊപ്പം സിനിമകളിൽ അഭിനയിക്കുന്ന കാലത്താണ് ശ്രീദേവിയുമായി രാം ​ഗോപാൽ വർമ സൗഹൃദത്തിലകുന്നത്. നടിയെ തന്റെ സിനിമകളിൽ നായികയാക്കണമെന്ന് ഇദ്ദേഹം ആ​ഗ്രഹിച്ചു. ശിവ എന്ന സിനിമയിൽ നാ​ഗാർജുനയുടെ നായികയായി ശ്രീദേവിയെ കൊണ്ട് വരാൻ ഇദ്ദേഹം ശ്രമിച്ചു. എന്നാൽ ഈ ശ്രമം ഫലം കണ്ടില്ല. ശ്രീദേവി മറ്റ് സിനിമകളുടെ തിരക്കിലായതിനാൽ അമലയെ നായികയാക്കി.

Ram Gopal Varma  Sridevi

എന്നാൽ പിന്നീട് ​ഗോവിന്ദ ​ഗോവിന്ദ എന്ന സിനിമയിൽ ശ്രീദേവിയെ നായികയാക്കാൻ രാം ​ഗോപാൽ വർമ്മയ്ക്ക് സാധിച്ചു. നാ​ഗാർജുന തന്നെയായിരുന്നു ഈ ചിത്രത്തിലെ നായകൻ. രാം ​ഗോപാൽ വർമ്മയ്ക്ക് തന്നോട് ​ഗാഡമായുള്ള ആരാധനയെക്കുറിച്ച് ശ്രീദേവിക്ക് അറിയാമായിരുന്നു. എന്നാൽ ഇതിനെ പ്രോത്സാഹിപ്പിക്കാൻ ശ്രീദേവി തയ്യാറായില്ല. ഇക്കാര്യത്തിൽ അൽപ്പം ജാ​ഗ്രതയും കാണിച്ചു. തന്നെക്കുറിച്ച് നിരന്തരം വരുന്ന ​ഗോസിപ്പുകളായിരുന്നു ഇതിന് കാരണം.

നടിയെ ​ഗോസിപ്പുകൾ വേട്ടയാടിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. 2018 ൽ ശ്രീദേവി മരിച്ച സമയത്ത് നടിയോട് തനിക്കുള്ള ഭ്രാന്തമായ ആരാധനയെക്കുറിച്ച് രാം ​ഗോപാൽ വർമ തുറന്നെഴുതി. അന്ന് ഇത് വലിയ തോതിൽ ചർച്ചയായി. സിനിമയിലെ താരത്തിളക്കത്തിനപ്പുറം ശ്രീദേവി അനുഭവിച്ച പ്രശ്നങ്ങൾ ഇദ്ദേഹം തുറന്നെഴുതി.

അമ്മയുടെ ചികിത്സാകാലം, അമ്മയുടെ മരണമുണ്ടാക്കിയ ആഘാതം, സഹോദരിയുമായുണ്ടായ സ്വത്ത് തർക്കം, ബോണി കപൂറുമായി അടുത്ത സാഹചര്യം തുടങ്ങി ശ്രീദേവിയുടെ ജീവിതത്തിലെ പല ഘട്ടങ്ങൾ ഇദ്ദേഹം തുറന്നെഴുതി. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിൽ ബന്ധുവിന്റെ വിവാഹത്തിനെത്തിയതായിരുന്നു നടി.

താമസിച്ച ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു. മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടെങ്കിലും പിന്നീട് ഇവ കെട്ടടങ്ങി. ശ്രീദേവിയുടെ മൂത്തമകൾ ജാൻവി കപൂർ സിനിമ രം​ഗത്ത് സജീവമാണിപ്പോൾ. ഇളയ മകൾ ഖുശി കപൂറും സിനിമ കരിയറാക്കി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആർച്ചീസ് എന്ന സിനിമയിലൂടെയാണ് ഖുശി കപൂർ തുടക്കം കുറിച്ചത്.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X