ഐശ്വര്യ റായിയെ പ്രണയിക്കുന്നതിന് മുന്‍പ് വിവേകിന്റെ വിവാഹ നിശ്ചയം വരെ കഴിഞ്ഞതാണ്; ആ കഥയിങ്ങനെയാണ്

ലൂസിഫര്‍ സിനിമയിലെ ബോബി എന്ന കഥാപാത്രത്തിലൂടെ ബോളിവുഡ് നടന്‍ വിവേക് ഒബ്രോയ് മലയാളികളുടെ മനംകവര്‍ന്ന് കഴിഞ്ഞു. റൊമാന്റിക് താരമായി ഹിന്ദി സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന വിവേക് വില്ലന്‍ വേഷത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. അതേസമയം നടി ഐശ്വര്യ റായിയുമായിട്ടുള്ള പ്രണയകഥയുടെ പേരിലാണ് താരം പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. ഐശ്വര്യ റായിയ്ക്ക് സല്‍മാന്‍ ഖാനുമായി ഉണ്ടായിരുന്ന പ്രണയബന്ധം അവസാനിപ്പിച്ചതിന് ശേഷം ഒരു സിനിമ സെറ്റില്‍ വച്ചാണ് വിവേകുമായി പരിചയത്തിലാകുന്നത്.

ആ പരിചയം പെട്ടെന്ന് പ്രണയമായി മാറുകയും ചെയ്തു. വളരെ കുറഞ്ഞ കാലത്തെ പ്രണയമായിരുന്നെങ്കിലും ഇത് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു. എന്നാല്‍ സല്‍മാന്‍ ഖാന്‍ തന്നെ ഇടപെട്ട് ആ പ്രണയം അവസാനിപ്പിക്കേണ്ടി വന്നത് ആയിട്ടാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഐശ്വര്യയ്ക്ക് മുന്‍പ് നടിയും മോഡലുമായ ഗുര്‍പ്രീത് ഗില്‍ എന്ന യുവതിയെ വിവേക് പ്രണയിക്കുകയും അവരുമായിട്ടുള്ള വിവാഹ നിശ്ചയം വരെ നടക്കുകയും ചെയ്തിരുന്നു. ഇക്കാര്യം അധികമാര്‍ക്കും അറിയില്ലെങ്കിലും മുന്‍ കാമുകനെ കുറിച്ച് ഗുര്‍പ്രീത് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

വിവാഹനിശ്ചയത്തിന് ശേഷമാണ് ഐശ്വര്യയെ പ്രണയിച്ചത്

വിവേക് ഒബ്‌റോയിയുടെ പ്രണയകഥകള്‍ എല്ലാ കാലത്തും സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റാറുണ്ട്. എന്നാല്‍ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞ കഥ അധികം ചര്‍ച്ചയായിട്ടില്ല. ഗുര്‍പ്രീതുമായി പ്രണയിച്ച് തുടങ്ങിയതിന് പിന്നാലെ ഇരുവരും വിവേകിന്റെ സിനിമ സെറ്റുകളിലേക്ക് പോവുന്നത് പതിവായിരുന്നു. വിദേശത്തും മറ്റുമൊക്കെയുള്ള യാത്രകളില്‍ ഇരുവരും ഒപ്പമുണ്ടാവുന്നത് പതിവാണ്. തീവ്രമായ പ്രണയമായത് കൊണ്ട് അത് വിവാഹനിശ്ചയം വരെയെത്തി. എന്നാല്‍ അതിന് പിന്നാലെ ഇരുവരും വേര്‍പിരിയാമെന്ന് തീരുമാനിച്ചു.

ഗുർപ്രീതിനെ പ്രണയിച്ച് നിശ്ചയം വരെ എത്തിയ കഥ

ഗുര്‍പ്രീതുമായി പിരിഞ്ഞ് അധികമാവുന്നതിന് മുന്‍പ് വിവേക് ഐശ്വര്യ റായി അടുപ്പത്തിലായി. ഇതിനിടെ ഗുര്‍പ്രീത് ടിമ്മി നരംഗ് എന്ന ആളെ പ്രണയിച്ചെങ്കിലും അതും പാതി വഴിയില്‍ അവസാനിച്ചു. ഏറ്റവും ഒടുവില്‍ ഇഷ കോപ്പിക്കര്‍ എന്ന ആളെ വിവാഹം കഴിച്ച് സന്തുഷ്ട ജീവിതം നയിച്ച് വരികയാണ് താരം. മുന്‍പൊരിക്കല്‍ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലൂടെ ടിമ്മിയുമായിട്ടുള്ള ബ്രേക്ക് അപ്പിനെ കുറിച്ചും വിവേക്- ഐശ്വര്യ റായിയെ ബന്ധത്തെ കുറിച്ചുമൊക്കെ ഗുര്‍പ്രീത് തുറന്നു സംസാരിച്ചിരുന്നു. 'തന്റെ രണ്ട് പ്രണയങ്ങളും ഉണ്ടായിരുന്നിടത്തോളം കാലം നന്നായി പോയെന്നാണ് ഗുര്‍പ്രീത് പറയുന്നത്. അതിലൊരാള്‍ ഉയരങ്ങളില്‍ നിന്നിരുന്നെങ്കിലും പെട്ടെന്ന് താഴെ വീണു. അയാളോട് എനിക്ക് സഹതാപമാണ് തോന്നിയതെന്നും' നടി പറഞ്ഞു.

സൽമാൻ ഖാൻ ചീത്ത വിളിച്ചെന്ന് ആരോപിച്ച് വിവേക്

അതേ സമയം സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കൊണ്ട് ഒരിക്കല്‍ വിവേക് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഐശ്വര്യ റായിയുമായി പ്രണയത്തിലായതിന്റെ പേരില്‍ സല്‍മാന്‍ വളരെ മോശമായി സംസാരിക്കുകയും തന്നെ ഭീഷണിപ്പെടുത്തി എന്നുമൊക്കെയാണ് വിവേക് വെളിപ്പെടുത്തിയത്. രണ്ട് മൂന്ന് പ്രണയങ്ങള്‍ക്കൊടുവില്‍ പ്രിയങ്ക ആല്‍വയെ വിവാഹം കഴിച്ച് രണ്ട് കുട്ടികളുടെ പിതാവായി സന്തോഷത്തോടെ കഴിയുകയാണ് വിവേകും.

എല്ലാവരും കുടുംബമായി കഴിയുകയാണ്

ബോളിവുഡ് എല്ലാ കാലത്തും ചര്‍ച്ചയാക്കിയ പ്രണയകഥകളിലാണ് വിവേക് ഒബ്‌റോയിയുടെ പേരും എഴുതി ചേര്‍ത്തിരിക്കുന്നത്. ഐശ്വര്യ റായിയുമായി വളരെ പെട്ടെന്ന് പ്രണയിച്ചെങ്കിലും അത് പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. നിലവില്‍ അഭിഷേക് ബച്ചനെ വിവാഹം കഴിച്ച് ഐശ്വര്യയും സന്തുഷ്ടയായി കഴിയുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X