For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  sunny leone: ജീവിതം ആകെ മാറി! കൂടുതൽ മാറ്റം മകൾക്കാണ്, കുഞ്ഞുങ്ങളെ കുറിച്ചു സണ്ണി പറയുന്നതിങ്ങനെ...

  |

  ബോളിവുഡ് താരം സണ്ണി ലിയോൺ ഇപ്പോൾ വളരെ സന്തോഷവതിയാണ്. കാരണം തന്റെ മൂന്ന് കുട്ടികളാണ്. അഭിമുഖങ്ങളിൽ തന്റെ കുട്ടികളുടെ കാര്യം ചോദിക്കുമ്പോൾ താരത്തിന് പറയാൻ നൂറ് നാവാണ്. ഇപ്പോഴാണ് തന്റെ കുടുംബം കുടുംബത്തിലേയ്ക്ക് കുട്ടികളുടെ വരവോടെയാണ് തന്റെ ജീവിതം പൂർണ്ണമായതെന്ന് സണ്ണി തുറന്നു പറഞ്ഞിരുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്.

  ജയസൂര്യയ്ക്ക് മേരിക്കുട്ടിയാകാൻ മേക്കപ്പ് വേണ്ടായിരുന്നു! മേക്കപ്പ്മാൻ പറയുന്നത് ഇങ്ങനെ

  സണ്ണി ലിയോണും, ഭർത്താവ് ഡാനിയലും മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. രണ്ടര വയസുമാത്രമുള്ള നിഷയും ഏതാനു മാസം പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങളായ അഷര്‍, നോവയുമാണ് താരത്തിന്റെ കുഞ്ഞുങ്ങൾ. കുഞ്ഞുങ്ങൾ വന്നതോടെ ജീവിതം ആകെ മാറിയെന്നാണ് താരം പറയുന്നത്.

  ചേട്ടൻ ചെറുകഥ കോപ്പിയടിച്ചതല്ലേ? കലവൂരിനോട് സാജിദിന് ചോദിക്കാനുണ്ട് ചിലത്.

  ആകെ മാറ്റം

  താരത്തിനും ഭർത്താവിനും കുഞ്ഞുങ്ങൾ വേണമെന്നുളള ചിന്ത തുടങ്ങിയിട്ടു കുറച്ചു നാളുകളായിരുന്നു. കുഞ്ഞുങ്ങളുടെ ബഹളവും കളിയും ചിരിയുമുള്ള ഒരു വലിയ വീടായിരുന്നു തങ്ങളുടെ സ്വപ്നം. അതാണിപ്പോൾ സാധ്യമായിരിക്കുന്നത്. കൂട്ടികളുടെ വരവോടെ ജീവിതത്തിൽ ആകെ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും സണ്ണി പറഞ്ഞു. ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയമെന്ന് വിശ്വസിക്കുന്നതെന്നും താരം പറഞ്ഞു.

  മകളുടെ മാറ്റം

  കുടുംബത്തിൽ രണ്ടു പേരും കൂടി വന്നപ്പോൾ ഏറ്റവും കൂടുതൽ മാറ്റം മകൾ നിഷയ്ക്കായിരുന്നു. അവൾ ചെറുതാണെങ്കിലും അഷറും നേർവയും സഹോദരങ്ങളാണെന്നു നിഷയ്ക്ക് അറിയാം. അവളുടെ ചേച്ചി സമയലാണ് ഏറെ രസകരമെന്നും താരം പറ‍ഞ്ഞു. കുഞ്ഞുങ്ങളുടെ കാര്യത്തിൽ അവൾ ഏറെ ശ്രദ്ധാലുവാണ്. ചേച്ചിയുടെ സ്ഥാനത്ത് നിന്ന് സഹേദരങ്ങളുടെ കാര്യങ്ങൾ നിഷ ചെയ്യാൻ ശ്രമിക്കാറുണ്ടെന്നും താരം പറ‍ഞ്ഞു.

  മാതൃത്വം മാറ്റിയത്

  ഏതൊരു ജോലിയായലും അത് ആസ്വദിച്ച് ചെയ്താൽ നമുക്ക് അതിനോട് മടുപ്പ് തോന്നുകയില്ല. മാതൃത്വം ഒരു ജോലിയല്ല. അത് ജീവിതത്തിലെ മനോഹരമായ ഒരു അവസഥയാണ്. കുട്ടികളുടെ കാര്യത്തിലും തനിയ്ക്കും ഭർത്താവിനു നല്ല ഉത്തരവാദിത്തമുണ്ട്. അദ്ദേഹം തൻരെ കടമകൾ നന്നായി നിറവേറ്റുന്നുമുണ്ട്. അതിനാൽ തന്നെ തന്റെ ജോലി സംബന്ധമായ തിരക്ക് കുടുംബത്തിന്റെ കാര്യത്തിൽ അനുഭവപ്പെടാറില്ലെന്നും സണ്ണി പറഞ്ഞു. തിരക്കുകള്‍ക്കിടയില്‍ അമ്മയുടെ കടമകള്‍ എങ്ങനെ ചെയ്യുന്നു എന്ന ചോദ്യത്തിനായിരുന്നു താരം ഇങ്ങനെ മറുപടി പറഞ്ഞത്.

  അമ്മയായതിൽ നിരവധി സംശയം

  സണ്ണി വീണ്ടും രണ്ടു കുട്ടികളുടെ അമ്മയായി എന്നുള്ള വാർത്ത ആരാധകർക്കിടയിൽ നിരവധി സംശയം ജനിപ്പിച്ചിരുന്നു. താരം ഗർഭം ധരിച്ചോ എന്നുള്ള സംശയം അന്ന് ഉയർന്നു വന്നിരുന്നത്. എന്നാൽ അതിനുള്ള മറുപടി സണ്ണി ലിയോൺ തന്നെ നൽകിയിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മൂന്ന് മക്കളുടെ അമ്മയാകാൻ സാധിച്ചു. ഏറെ നാളുകളായിട്ടുള്ള ഞങ്ങളുടെ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി അപൂർണ്ണമായിരുന്ന ഞങ്ങളുടെ കുടുംബം ഇപ്പോൾ പൂർണ്ണമായിരിക്കുന്നുവെന്നും താരം പറഞ്ഞു. ഞങ്ങളുടെ കുട്ടികൾ ജനിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു എന്നാലും അവർ വർഷങ്ങളായി തങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നുണ്ട്. താനും തന്റെ ഭർത്താവും ഇപ്പോൾ ഏറെ അഭിമാനം കൊള്ളുന്ന നിമിഷത്തിലൂടെയാണ് കടന്നു പോകുന്നത്. മൂന്ന് മാലാഖ കുഞ്ഞുങ്ങളെയാണ് ‍ഞങ്ങൾക്ക് കിട്ടിയതെന്നു സണ്ണി ട്വീറ്റ് ചെയ്തിരുന്നു

  English summary
  This is like the biggest hit story of our lives: Sunny Leone on her three kids

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more