twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കത്രീന കൈഫിന്റെ സൗന്ദര്യ രഹസ്യം അറിയാമോ? ഇത് ഫോളോ ചെയ്താല്‍ ആര്‍ക്കും ബോഡി ഫിറ്റ് ആവുമെന്ന് നടി

    |

    ഇന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് കത്രീന കൈഫ്. മമ്മൂട്ടിയ്‌ക്കൊപ്പം മലയാള സിനിമയില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ കത്രീനയ്ക്ക് കേരളത്തിലും വലിയ ആരാധക പിന്‍ബലമാണുള്ളത്. തുടക്ക കാലം മുതലിങ്ങോട്ട് കത്രീനയുടെ സൗന്ദര്യത്തില്‍ യാതൊരു മാറ്റവും വരുന്നില്ലെന്നുള്ളതാണ് ഏറെ പ്രത്യേകത. ഓരോ ദിവസം കഴിയുംതോറും പ്രായം കുറഞ്ഞ് വരുന്നതും കാണാം.

    ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കത്രീനയെ കടത്തിവെട്ടാന്‍ ബോളിവുഡില്‍ ആരുമില്ലെന്ന് വേണം പറയാന്‍. സൈസ് സീറോ ആയിരിക്കാന്‍ കഠിനമായ വ്യായമമുറകളാണ് കത്രീന ദിനംപ്രതി നടത്താറുള്ളത്. ഒപ്പം മറ്റുള്ളവര്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കാനും നടി ശ്രമിക്കാറുണ്ട്.

    katrina-kaif

    യാസ്മിന്‍ കര്‍ചിവാല എന്ന ട്രെയിനറുടെ അടുത്ത് നിന്നുമാണ് കത്രീന ഫിറ്റനസിന് വേണ്ടിയുള്ള പരിശീലനം നടത്തിയിരുന്നത്. അടുത്തിടെ ആലിയ ഭട്ടിനൊപ്പം ജിമ്മില്‍ ചിലവഴിക്കുന്ന കത്രീനയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. നൂറിന് മുകളില്‍ സിറ്റ് അപ്പ് വ്യായമം ചെയ്യുന്ന ആലിയയ്ക്ക് മുഴുവന്‍ സപ്പോര്‍ട്ടും കൊടുത്ത് കൂടെ ഉണ്ടായിരുന്നത് കത്രീനയായിരുന്നു.

    മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപിയും! അലി ഇമ്രാന്‍ അവതരിച്ചിട്ട് 31 വര്‍ഷം! വീണ്ടും തരംഗമായി മൂന്നാംമുറ മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപിയും! അലി ഇമ്രാന്‍ അവതരിച്ചിട്ട് 31 വര്‍ഷം! വീണ്ടും തരംഗമായി മൂന്നാംമുറ

    നടിയുടെ സൗന്ദര്യ രഹസ്യം ഇത് തന്നെയാണെന്നാണ് പറയുന്നത്. മസിലുകള്‍ക്ക് വേണ്ടിയുള്ള ഒത്തരി വര്‍ക്കൗട്ടുകള്‍ നടി ചെയ്യാറുണ്ട്. ഇത് ശരീരത്തിന്റെ സ്ഥിരത വര്‍ദ്ധിപ്പിക്കുകയും ബോഡി ഫിറ്റ് ആയി ഇരിക്കാനും കാരണമാവും.

    English summary
    This Is The Beauty Screts Of Actress Katrina Kaif
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X