ഐശ്വര്യറായ്, ദീപിക പദുകോൺ, സാറ അലിഖാൻ...താരസുന്ദരിമാരുടെ സൗന്ദര്യ രഹസ്യം ഇതാണ്..
നടിമാരുടെ ലുക്ക് ഫാഷൻ കോളങ്ങളിൽ ചർച്ച വിഷയമാണ്. ഐശ്വര്യ റായ്, ദീപിക, സാറ അലിഖാൻ, പ്രിയങ്ക തുടങ്ങിയവരുടെ ഗെറ്റപ്പ് പാഷൻ കോളങ്ങളിൽ ചൂടേറിയ ചർച്ചയാണ്. ഇപ്പോഴിത നടിമാരുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഫ്ലോറിയൻ. ഫ്രഞ്ച് മേക്കപ്പ് ആർട്ടിസ്റ്റാണ് ഇവർ. കരിയറിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലുക്ക് ദീപിക പദുകോണിന്റെയാണെന്നും ഫ്ലോറിയൻ പറയുന്നു.

നടി ദീപിക പദുകോണിനോടൊപ്പം വർക്ക് ചെയ്തതിനെ കുറിച്ച് ഫ്ലോറിയൻ പറയുന്നത് ഇങ്ങനെയാണ്...ഒരു സ്പെഷൽ ഇവന്റിന് വേണ്ടിയാണ് ദീപികയെ തനിക്ക് ഒരുക്കേണ്ടി വന്നത്. അന്ന് പരീക്ഷിച്ചത്.അന്ന് പരീക്ഷിച്ചത് ട്വിസ്റ്റഡ് ഹെയർ ബണും സ്മോക്കി ഐയുമായിരുന്നു. അന്ന് വളരെ വ്യത്യസ്തങ്ങളായ ഐഷാഡോസൊക്കെ ഉപയോഗിച്ചാണ് ഐ മേക്കപ്പ് ചെയ്ത്ത്. എനിക്ക് വ്യക്തിപരമായി ഏറെ സംതൃപ്തി ലഭിച്ച വർക്കും കൂടിയായിരുന്നു ഇത്.- ഫ്ലോറിയൻ പറഞ്ഞു. ബോളിവുഡിൽ ദീപികയുടെ ലുക്ക് പലപ്പോഴും ചർച്ച വിഷയമാകാറുണ്ട്. സിമ്പിൾ സ്റ്റൈൽ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. റാമ്പിൽ മാത്രമല്ല പൊതുപരിപാടികളിലും ഗംഭീര ലുക്കിലാണ് താരം എത്തുന്നത്. സിമ്പിൾ വസ്ത്രത്തിന് ചേരുന്ന ലൈറ്റ് മേക്കപ്പാണ് എപ്പോഴും താരം തിരഞ്ഞെടുക്കുന്നത്.
തനിക്ക് ഇഷ്ടപ്പെട്ട വർക്കിനെ കുറിച്ച് മാത്രമല്ല ബോളിവുഡ് താരറാണിമാരുടെ സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ചും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. ഫെയ്സ് മാസ്ക്ക് ധരിച്ച് ഉറങ്ങുക. ചർമത്തിന് ആവശ്യമായ മോയ്സചറൈസ് ചെയ്യുക. ധാരളം വെള്ളം കുടിക്കുക. ഭൂരിഭാഗം താരങ്ങളും ഇവ മൂന്നും പിന്തുടരാറുണ്ടെന്ന് ഫ്ലോഫിയൻ പറഞ്ഞു. ഐശ്വര്യ റായ്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, സാറ അലിഖാൻ തുടങ്ങിയ താരസുന്ദരിമാരുടെ മേക്കപ് ആർട്ടിസ്റ്റാട്ടാണ് ഫ്ലോറിയൻ ഹ്യൂറെലി.
വലിയ സെലിബ്രിറ്റികളോടൊപ്പം വർക്ക് ചെയ്യാൻ സാധിക്കുമ്പോൾ ഒരേ സമയം അഭിമാനവും ഭയവും തോന്നാറുണ്ട്. എല്ലാ സമയത്തും നമ്മുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. അവരോടൊപ്പം ജോലിചെയ്യുമ്പോൾ ഡെഡ്‌ലൈനിലുള്ളിൽ പെർഫെക്ട് ലുക്ക് സമ്മാനിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മേക്കപ്പിനെ കുറിച്ച് തീരുമാനിച്ച് കഴിഞ്ഞാൽ ലുക്കിനെ കുറിച്ച് ടീമിനോടും സെലിബ്രിറ്റികളോടും ചർച്ച ചെയ്യാറുണ്ട്. എല്ലാവരുടെയും താൽപര്യം കേട്ട ശേഷമാണ് പിന്നീട് മുന്നോട്ട് പോകുന്നത്.
ഇപ്പോൾ ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം പിടിക്കുന്ന നടിമാരാണ് ദീപിക പദുകോൻണും സാറ അലിഖാനും. പ്രേക്ഷകരെ ഞെട്ടിച്ച സംഭവമായിരുന്നു ഇവർക്കെതിരെയുള്ള എൻസിബി സമൻസ്. കേസുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് ദിവസവും പ്രചരിക്കുന്നത്.


Click it and Unblock the Notifications











