For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇതാണ് ഏറ്റവും നാണംകെട്ട ചോദ്യം'; കാമുകിയെ രക്ഷിക്കാൻ മാധ്യമപ്രവർത്തകരെ ആക്ഷേപിച്ച് രൺബീർ!

  |

  ബോളിവുഡിലെ ഏറ്റവും കഴിവുള്ള നടന്മാരിൽ ഒരാളാണ് രൺബീർ കപൂർ. നെപ്പോട്ടിസം വഴി സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് രൺബീർ എങ്കിലും സിനിമകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുമ്പോൾ അ​ദ്ദേഹം അതീവ ശ്രദ്ധാലുവാണ്. അദ്ദേഹം ഇതുവരെ ചെയ്ത കഥാപാത്രങ്ങളും സിനിമകളും അതിനുള്ള ഉദാഹരണങ്ങളാണ്. ഏറ്റവും കൂടുതൽ ആരാധികമാരുള്ള ബോളിവുഡ് സെലിബ്രിറ്റി കൂടിയാണ് രൺബീർ കപൂർ. മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ രൺബീറിന്റെ തിരക്കഥ തെരഞ്ഞെടുക്കാനുള്ള കഴിവ് തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

  Also Read: 'ഇൻസ്റ്റ​ഗ്രാമിൽ‌ ഭർത്താവിനെ അൺ‌ഫോളോ ചെയ്തു'; സാമന്തയെ അനുകരിച്ച് ചിരഞ്ജീവിയുടെ മകൾ ശ്രീജ

  ബർഫി അടക്കമുള്ള അദ്ദേഹത്തിന്റെ സിനിമകൾ അതിനുള്ള ഉദാഹരണങ്ങളാണ്. ഒരു കാലത്ത് ബോളിവുഡിലെ ആഘോഷിക്കപ്പെട്ട പ്രണയ ജോടികളായിരുന്നു ദീപികയും റൺബീറും. ഓം ശാന്തി ഓമിലൂടെ ദീപികയും സാവരിയയിലൂടെ രൺബീറും ഒരേ സമയത്താണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ബച്ച്‌ന എ ഹസീനോ എന്ന സിനിമയിൽ ഒരുമിച്ചഭിനയിച്ചത് മുതലാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒന്നരവർഷത്തിന് ശേഷം ഇവർ വേർപിരിഞ്ഞു. പ്രണയം തകർന്നുവെങ്കിലും ദീപികയും രൺബീറും സൗഹൃദം തുടരുകയും പിന്നീട് ഒരുപിടി ഹിറ്റ് ചിത്രങ്ങളിൽ വേഷമിടുകയും ചെയ്തു.

  Also Read: 'എന്നും ഞങ്ങളുടെ മമ്മൂക്ക', മെ​ഗാസ്റ്റാറിന്റെ ആയുരാരോഗ്യത്തിനായി മൃത്യുഞ്ജയ ഹോമം നടത്തി ആരാധകർ!

  സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഗോലിയോൻ കി രാസലീല രാമലീല എന്ന ചിത്രത്തിന് ശേഷം ദീപിക രൺവീർ സിങുമായി പ്രണയത്തിലായി. 2018 നവംബറിൽ ആണ് ഇവർ വിവാഹിതരായത്. ദീപികയുമായി ഒരിക്കൽ പ്രസ്മീറ്റിൽ പങ്കെടുക്കവെ ദീപികയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യം ചോദിച്ചുവെന്ന് ആരോപിച്ച് രൺബീർ മാധ്യമപ്രവർത്തകരെ ആക്ഷേപിച്ചിരുന്നു. ദീപികയുടെ ഏറ്റവും പ്രശസ്തമായ കഴുത്തിന് പിന്നിലുള്ള ആർകെ ടാറ്റുവിനെ കുറിച്ച് ചോദിച്ചതിന്റെ പേരിലാണ് രൺബീർ മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ടത്. രൺബീറുമായുള്ള പ്രണയത്തിന്റെ സ്മാരകമായാണ് ദീപിക ആർകെ എന്ന് കഴുത്തിന് പിന്നിൽ ടാറ്റു ചെയ്തത് എന്നാണ് പറയപ്പെടുന്നത്. ദീപികയുമായി പ്രണയത്തിലായിരുന്നപ്പോൾ തന്നെ രൺബീർ കത്രീന കൈഫുമായി ഡൈറ്റിങ് നടത്തിയിരുന്നു.

  ഇത് തിരിച്ചറിഞ്ഞ ശേഷമാണ് ദീപിക രൺബീറുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഇരുവരും ഇപ്പോൾ സുഹൃത്തുക്കൾ മാത്രമാണ്. 2013ൽ രൺബീർ കപൂറും ദീപിക പദുകോണും അഭിനയിച്ച് റിലീസ് ചെയ്ത റൊമാന്റിക് കോമഡി ചിത്രമായ യേ ജവാനി ഹേ ദീവാനിയുടെ പ്രമോഷന്റെ ഭാ​ഗമായുള്ള പ്രസ്മീറ്റിൽ ‌വെച്ചാണ് അവിടെ കൂടിയ മാധ്യമപ്രവർത്തകർ ദീപികയുടെ കഴുത്തിന് പിന്നിലെ ടാറ്റുവിനെ കുറിച്ച് ചോദിച്ചത്. ഇതോടെ രണ്ട് അഭിനേതാക്കളും അവരുടെ വ്യക്തിപരമായ കാര്യങ്ങൾ ഉൾപ്പെടുന്ന ചോദ്യമാണെന്ന് പറഞ്ഞ് മാധ്യമപ്രവർത്തകർക്ക് നേരെ പൊട്ടിത്തെറിച്ചു‌. രൺബീർ കപൂറിന്റെ പേരല്ലേ? കഴുത്തിന് പിന്നിൽ പച്ചകുത്തിയ ഇനീഷ്യലുകൾ സൂചിപ്പിക്കുന്നത് എന്നും ബച്ച്‌ന ഏ ഹസീനോ സിനിമയുടെ പ്രമോഷന് വേണ്ടിയും ദീപിക ഈ ടാറ്റു ഉപയോ​ഗിച്ചിരുന്നില്ലേ? എന്നുമാണ് മാധ്യമപ്രവർത്തകരിൽ ഒരാൾ ദീപികയോട് ചോദിച്ചത്. ഇതുകേട്ട് കലിപൂണ്ട് ദീപിക ചോദ്യത്തിന് ഉത്തരം നൽകുന്നതിന് മുമ്പ് രൺബീർ അരോചകമായ ചോദ്യത്തിന് മാധ്യമപ്രവർത്തക ആക്ഷേപിക്കുകയും ചെയ്തു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  'അതിശയകരമാംവിധം ലജ്ജാകരമായ ചോദ്യമാണെന്ന് നിങ്ങൾ ചോദിച്ചത്. ഒരു പ്രമോഷന് വേണ്ടിയല്ല ദീപിക ടാറ്റൂ കുത്തിയത്. ഇത് ശരിക്കും വിഡ്ഢിത്തമാണ്. സിനിമാരംഗത്തെ ഒരു നടനും ഒരു സിനിമയുടെ പ്രമോഷനും വിപണനത്തിനും വേണ്ടി കാര്യങ്ങൾ ചെയ്യുന്നതായി ഞാൻ കരുതുന്നില്ല. നമുക്കും ഒരു വ്യക്തിജീവിതമുണ്ട്. സിനിമയ്‌ക്ക് വേണ്ടി നമ്മൾ കാര്യങ്ങൾ ചെയ്യുന്നു. പക്ഷേ വീട്ടിൽ പോകുമ്പോൾ നമുക്ക് ഒരു ജീവിതമുണ്ട്. മാതാപിതാക്കളും കുടുംബവും സുഹൃത്തുക്കളും. അതിനാൽ നിങ്ങൾ അതിനെ ബഹുമാനിക്കണം' രൺബീർ പറഞ്ഞു. രൺബീറിന്റെ ആ വാക്കുകൾ അന്ന് വൈറലായിരുന്നു. ഇപ്പോൾ ബോളിവുഡ് യുവസുന്ദരി ആലിയ ഭട്ടാണ് രൺബീറിന്റെ കാമുകി.

  Read more about: ranbir kapoor deepika padukone
  English summary
  'This is the most embarrassing question'; Ranbir blames journalists to save girlfriend deepika from relationship related questions
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X