തെറ്റാണെന്ന് അന്ന് മനസിലായെങ്കില്‍ ആമിറിനെ കെട്ടിപ്പിടിക്കുമായിരുന്നു; പിണക്കത്തെ കുറിച്ച് ജൂഹി ചൗള

സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നതോടെ പല താരങ്ങളും തമ്മില്‍ വലിയ സൗഹൃദം ഉടലെടുക്കും. ശേഷം സിനിമയുടെ സക്‌സസ് പാര്‍ട്ടിയിലും പ്രൊമോഷന്‍ പരിപാടികള്‍ക്കെല്ലാം ഒന്നിച്ചെത്തും. ഇടയ്ക്ക് ചില അഭിപ്രായ വ്യത്യാസങ്ങളിലൂടെ ഈ സൗഹൃദം പിണക്കമായി താരങ്ങള്‍ വഴക്ക് കൂടുന്ന അവസരങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ നടന്‍ ആമിര്‍ ഖാനും നടി ജൂഹി ചൗളയും തമ്മിലുണ്ടായ വഴക്കിനെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഹം ഹേ രാഹി പ്യാര്‍ കേ, ഖയാമത് തക്, തുടങ്ങി നിരവധി ഹിറ്റ് സിനിമകൡലൂടെ സിനിമാപ്രേമികളുടെ മനം കവര്‍ന്ന താരജോഡിയാണ് ആമിര്‍ ഖാനും ജൂഹി ചൗളയും. എന്നാല്‍ ഇരുവരും ആറ് വര്‍ഷത്തോളം മിണ്ടാതിരിന്നിട്ടുണ്ട്. താരങ്ങള്‍ക്കിടിയലുണ്ടായ വഴക്ക് കാരണമാണ് ഇത്രയും വര്‍ഷം പിണക്കം മുന്നോട്ട് കൊണ്ട് പോവാന്‍ കാരണമായത്.

 juhi-chawala-aamir-

താനും ആമിര്‍ ഖാനും നല്ല സുഹൃത്തുക്കളായിരുന്നു. അങ്ങനെ സുഹൃത്തുക്കള്‍ ചെയ്യാറുള്ളത് പോലെ ചെറിയ കാര്യങ്ങളില്‍ ഞങ്ങള്‍ വഴക്ക് കൂടുകയും പിന്നീട് ഒത്തിരി ചിരിക്കുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നു. കാര്യങ്ങള്‍ അങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഒരു ദിവസം ഇരുവരും തമ്മിലങ്ങ് തെറ്റി. ഒരു തമാശയാണ് ഇതിന് കാരണമായി മാറിയതും.

 juhi-chawala-aamir-

ആമിര്‍ ഖാനുമായി പിണങ്ങിയതിനെ കുറിച്ച് ജൂഹി പറയുന്നതിങ്ങനെയാണ്.. 'ഇഷ്‌ക് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ഈ പ്രശ്‌നം നടക്കുന്നത്. അന്ന് ലൊക്കേഷനില്‍ ആമിറും താനും മൂന്നാല് വട്ടം വഴക്കിട്ടു. അവന്റെ തമാശകള്‍ കൊണ്ട് എന്നെ കരയിപ്പിക്കുകയും ചെയ്തു. അങ്ങനെ അവസാനത്തെ വഴക്ക് ആയപ്പോഴെക്കും എനിക്ക് ദേഷ്യം വന്നു.

അവനോടുള്ള ദേഷ്യം കാരണം തൊട്ടടുത്ത ദിവസത്തെ ഷൂട്ടിങ്ങിന് ഞാന്‍ വന്നില്ല. അത് ആമിറിനെയും ദേഷ്യം പിടിപ്പിച്ചു. രണ്ടാള്‍ക്കും പരസ്പരം ദേഷ്യമാണെന്ന് മനസിലായതോടെ പരസ്പരം സംസാരിക്കുന്നില്ലെന്ന് തീരുമാനിച്ചു'.

ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് പോലും അറിയില്ലായിരുന്നു. ഇതൊന്നും ശരിയല്ലെന്ന് അന്ന് തോന്നിയിരുന്നെങ്കില്‍ ഞാന്‍ അവനെ പോയി കെട്ടിപ്പിടിക്കുമായിരുന്നു. ഇതോടെ ഞങ്ങളുടെ സൗഹൃദം അവിടെ വച്ച് തകര്‍ന്നു. എങ്ങനെയാണ് അത് തകര്‍ന്നതെന്ന് ഇനിയും അറിയില്ല. പിന്നീട് അഞ്ചാറ് വര്‍ഷത്തോളം ഞങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും ജൂഹി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X