ഐശ്വര്യ റായിയുടെ ഫ്ലാറ്റില്‍ വന്ന് സല്‍മാന്‍ ഖാന്‍ ബഹളമുണ്ടാക്കി! ആ പ്രണയം തകര്‍ന്നതിന്റെ കാരണമിത്

ലോക സുന്ദരിയായ ഐശ്വര്യ റായി ഇപ്പോള്‍ അഭിഷേക് ബച്ചന്റെ ഭാര്യയായി സകുടുംബം ജീവിക്കുകയാണ്. ഇരുവര്‍ക്കും ആരാധ്യ എന്നൊരു മകള്‍ കൂടിയുണ്ട്. നല്ലൊരു അമ്മയായിട്ടും ഭാര്യയായും കഴിയുന്ന ഐശ്വര്യയെ കുറിച്ച് പഴയ പല ഗോസിപ്പുകളും പ്രചരിക്കാറുണ്ട്. അതില്‍ പ്രധാനമായും സല്‍മാന്‍ ഖാനൊപ്പമുണ്ടായിരുന്ന ബന്ധമാണ്.

ഒരു കാലത്ത് തങ്ങള്‍ പ്രണയിച്ചിരുന്നതായിട്ടും വേര്‍പിരിയാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണെന്നും ഐശ്വര്യ തന്നെ പറഞ്ഞിട്ടുണ്ട്. സല്‍മാന്റെ മുന്‍കാമുകി സോമി അലി കാരണമാണെന്ന് ചില വാര്‍ത്തകളും അക്കാലത്ത് പ്രചരിച്ചിരുന്നു. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സോമി അലി തന്നെ ഐശ്വര്യ-സല്‍മാന്‍ പ്രണയത്തില്‍ സംഭവിച്ചതെന്താണെന്ന് പറഞ്ഞിരിക്കുകയാണ്.

 ഐശ്വര്യ-സല്‍മാന്‍ പ്രണയം

1997 ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകെ സനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വിവാഹം വരെ തീരുമാനിച്ചിരുന്നു. എന്റെ പിതാവിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സല്‍മാന്‍ ചില സഹായങ്ങള്‍ ചെയ്തു. ഐശ്വര്യയോട് പറയാതെ യുഎസിലേക്ക് പോവുകയും ചെയ്തു. ഇതിന് ശേഷം സല്‍മാനുമായുള്ള എല്ലാ ബന്ധങ്ങളും ഐശ്വര്യ അവസാനിപ്പിക്കുകയായിരുന്നു. പലതവണ ഐശ്വര്യയെ ഇക്കാര്യം പറഞ്ഞ് മനസിലാക്കാന്‍ സല്‍മാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു എന്നും സോമി പറയുന്നു.

ഐശ്വര്യ-സല്‍മാന്‍ പ്രണയം

എന്നാല്‍ സല്‍മാന്‍ ഖാന്‍ ഐശ്വര്യയുടെ മാതാപിതാക്കളോട് മോശമായി പെരുമാറിയതിനാലാണ് ബന്ധം അവസാനിപ്പിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. അവരോട് മോശമായി പെരുമാറിയാലും താനും ഐശ്വര്യയും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും സല്‍മാന്‍ അക്കാലത്ത് പറഞ്ഞിരുന്നു. എന്നാല്‍ സ്വന്തം പിതാവിനോട് ആരെങ്കിലും മോശമായി പെരുമാറിയാല്‍ അത്തരക്കാര്‍ക്ക് മാപ്പ് നല്‍കാന്‍ താന്‍ തയ്യാറാകില്ലെന്നും സല്‍മാന്‍ പറഞ്ഞിരുന്നു.

 ഐശ്വര്യ-സല്‍മാന്‍ പ്രണയം

അതേ സമയം സല്‍മാന്‍ ഖാന് മാത്രമേ പ്രണയം ഉണ്ടായിരുന്നുള്ളു. ഐശ്വര്യയ്ക്ക്് തിരിച്ച് പ്രണയമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ആരാധകപക്ഷം. ബന്ധം അവസാനിപ്പിച്ച ശേഷം സല്‍മാന്‍ തന്നോട് മോശം രീതിയില്‍ പെരുമാറിയിരുന്നതായി പല അഭിമുഖങ്ങളിലും ഐശ്വര്യ വ്യക്തമാക്കിയിരുന്നു. ഒരിക്കല്‍ മദ്യപിച്ച് ബോധരഹിതനായി സല്‍മാന്‍ ഐശ്വര്യയുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2001 നവംബറിലെ രാത്രിയിലായിരുന്നു അത്. മദ്യപിച്ചെത്തിയ സല്‍മാന്‍ ഐശ്വര്യയുടെ അപ്പാര്‍ട്ട്‌മെന്റില്‍ ബഹളമുണ്ടാക്കി. എന്നാല്‍ വാതില്‍ തുറക്കാന്‍ ഐശ്വര്യ തയ്യാറായില്ല. സല്‍മാന്റെ കൈമുറിഞ്ഞ് രക്തം വന്നിരുന്നതായിട്ടും പ്രദേശവാസികള്‍ വ്യക്തമാക്കിയിരുന്നു.

 ഐശ്വര്യ-സല്‍മാന്‍ പ്രണയം

സല്‍മാന്റെ അമിത മദ്യപാനവും മോശം പെരുമാറ്റവും കാരണമാണ് ബന്ധം വേര്‍പിരിഞ്ഞതെന്ന് ഐശ്വര്യ മുന്‍പ് പറഞ്ഞിരുന്നു. ഐശ്വര്യയുമായി ബന്ധമുണ്ടായിരുന്നെങ്കിലും ബാക്കി എല്ലാം മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിക്കുകയായിരുന്നു. ഒരു ബന്ധത്തില്‍ തര്‍ക്കങ്ങള്‍ വന്നാല്‍ അത് അവസാനിപ്പിക്കുകയാണ് നല്ലതെന്ന് ഇരുവര്‍ക്കും ബോധ്യമായെന്ന് സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിന്റെ പേരില്‍ സല്‍മാന്‍ ശാരീരികമായി ഉപദ്രവിച്ചതായും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും മറ്റൊരു അഭിമുഖത്തില്‍ ഐശ്വര്യയും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X