ഐശ്വര്യ റായി മകള്‍ ആരാധ്യയെ ബോളിവുഡ് പാര്‍ട്ടികളില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ്! കാരണമിത്

ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായി മാറിയ നടിയാണ് ഐശ്വര്യ റായി. വിശ്വസുന്ദരി പട്ടം നേടിയ നടി ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മികച്ച നടി എന്നതിലുപരി നല്ലൊരു അമ്മ കൂടിയാണ് ഐശ്വര്യ. മകള്‍ ആരാധ്യ ബച്ചന്റെ കാര്യങ്ങളില്‍ അതീവ ശ്രദ്ധയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ താര കുടുംബത്തിലാണ് ആരാധ്യ ജനിച്ചതെങ്കിലും ബോളിവുഡ് സിനിമയില്‍ നിന്നും മകളെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണ് ഐശ്വര്യ. അമ്മയുടെ കൂടെ ചില ഫിലിം ഫെസ്റ്റുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും മറ്റ് പാര്‍ട്ടികളില്‍ നിന്നെല്ലാം ഐശ്വര്യ മകളെ ഒഴുവാക്കി നിര്‍ത്തുകയാണ്. ഇതിനെപ്പറ്റിയുള്ള ചില കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

aiswarya-rai

മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും ഒക്കെ അഭിനേതാക്കള്‍ ആണെങ്കിലും ആരാധ്യ അഭിനയത്തിലേക്ക് വരണമെന്ന് ഐശ്വര്യയ്ക്ക് തീരെ താല്പര്യമില്ല. ആയതിനാല്‍ മകളെ ബോളിവുഡിലേക്ക് അടുപ്പിക്കാതെ ഇരിക്കുകയാണ് നടി. മറ്റ് താരപുത്രിമാരും പുത്രന്മാരുമൊക്കെ ബിടൗണിലെ പാര്‍ട്ടികള്‍ക്ക് എത്താറുണ്ടെങ്കിലും ആരാധ്യ മാത്രം ഇതുവരെ അത്തരം പരിപാടികള്‍ക്ക് പോയിട്ടില്ലെന്നത് കൗതുകമുണര്‍ത്തുന്ന കാര്യമാണ്.

മകളെ മാധ്യമങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് പലപ്പോഴും നടി ശ്രമിക്കാറുള്ളത്. ഇതില്‍ നിന്നും ആകെ ഒരു മാറ്റമുണ്ടായത് അംബാനി കുടുംബത്തിലെ പരിപാടിയ്ക്ക് ആരാധ്യ എത്തിയതാണ്. അടുത്തിടെ ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആരാധ്യ എത്തിയിരുന്നു. അന്ന് പുതിയ ഭാവത്തിലും മേക്കോവറിലും താരപുത്രി വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു.

ഐശ്വര്യ റായി നിത അംബാനിയുമായി വളരെ അടുപ്പത്തിലാണ്. അതുകൊണ്ട് തന്നെ മകളെ അംബാനി കുടുംബത്തിലെ പാര്‍ട്ടിയില്‍ മാത്രം പങ്കെടുപ്പിക്കാന്‍ ഐശ്വര്യ ശ്രമിച്ചിരുന്നു. മുന്‍പ് പല തവണ ഐശ്വര്യയും മകളും താരകുടുംബത്തിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കുക പോലും ചെയ്തിട്ടില്ല.

aiswarya-rai

അതേ സമയം മനീഷ് മല്‍ഹോത്ര നടത്തിയ ദീപാവലി പാര്‍ട്ടിയില്‍ നിരവധി താരപുത്രിമാര്‍ പങ്കെടുത്തിരുന്നു. അതുപോലെ താരപുത്രന്മാരുടെ ജന്മദിന പാര്‍ട്ടികളിലും ആരാധ്യ മാത്രം വിട്ടു നില്‍ക്കുകയാണ് പതിവ്. അടുത്തിടെ, കരണ്‍ ജോഹര്‍ തന്റെ മക്കളായ യാഷിന്റെയും റൂഹിയുടെയും ജന്മദിനത്തിനായി ഒരു ഗ്രാന്‍ഡ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. പ്രമുഖരുടെ മക്കളടക്കം ഇതില്‍ പങ്കെടുത്തെങ്കിലും ആരാധ്യയും ഐശ്വര്യയും മാത്രം വന്നില്ല.

മറ്റുള്ളവരില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് ഐശ്വര്യ മകളെ വളര്‍ത്തുന്നത്. ഗ്ലാമര്‍ ലോകത്ത് ജീവിക്കുകയാണെങ്കിലും മകളെ കാഴ്ച വസ്തുവാക്കാന്‍ നടിയ്ക്ക് താല്‍പര്യമില്ല. ആരാധ്യ പുറത്തിറങ്ങുമ്പോഴെല്ലാം നന്നായി വസ്ത്രം ധരിച്ച് നടക്കുന്ന താരപുത്രി എന്ന പ്രശംസ ലഭിച്ചതും അങ്ങനെയാണ്. ഇറക്കം കുറഞ്ഞതോ, ശരീരം പ്രദര്‍ശിപ്പിക്കുന്നതോ ആയ വസ്ത്രങ്ങളൊന്നും ഇതുവരെ ആരാധ്യ ധരിച്ചിട്ടില്ല.

മാത്രമല്ല അമ്മയുടെ കൈ പിടിച്ച് നടക്കാന്‍ ആഗ്രഹിക്കുന്ന അമ്മക്കുട്ടിയാണ് താരപുത്രി. ഒപ്പം ആരാധ്യയ്ക്ക് എല്ലാം തികഞ്ഞൊരു അമ്മയാവാന്‍ ഐശ്വര്യയ്ക്കും സാധിച്ചു. ഇക്കാര്യത്തില്‍ ഭാര്യ ഐശ്വര്യയെ പുകഴ്ത്താന്‍ അഭിഷേക് ഒരിക്കലും മടി കാണിക്കാറുമില്ല. ആരാധ്യക്ക് വേണ്ടി ഐശ്വര്യ എടുക്കുന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാനാണ് അഭിഷേക് ബച്ചന്‍ ശ്രമിക്കാറുള്ളത്.

More from Filmibeat

Read more about: aiswarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X