For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവ് നടി രേഖയുടെ ഷാളില്‍ തൂങ്ങി, നിര്‍ഭാഗ്യവതിയെന്ന പേര്; അമിതാഭ് ബച്ചന്റെ പ്രണയം പൊളിയാന്‍ കാരണമിത്

  |

  വര്‍ഷങ്ങള്‍ ഒത്തിരി പഴക്കമുള്ള പ്രണയമാണെങ്കിലും ആരാധകരുടെ മനസില്‍ ഇപ്പോഴും അവസാനിക്കാത്ത കഥയാണ് അമിതാഭ് ബച്ചന്റെയും രേഖയുടേതും. നടി ജയ ബച്ചനെ വിവാഹം കഴിച്ചതിന് ശേഷമാണ് അമിതാഭ് രേഖയുമായി ഇഷ്ടത്തിലാവുന്നത്. ഇവരുടെ പ്രണയകഥ അക്കാലത്ത് വലിയ വാര്‍ത്തയായി മാറുകയും ചെയ്തു.

  ഭ്രാന്തമായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും രേഖയും അമിതാഭും വിവാഹം കഴിക്കാതെ പോയതിന്റെ കാരണത്തെ പറ്റിയുള്ള കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. രേഖ ഒരു ഭാഗ്യമില്ലാത്തവളാണെന്നുള്ള പേരാണ് താരങ്ങളുടെ പ്രണയത്തിനെയും ബാധിച്ചത്. വിശദമായി വായിക്കാം..

  സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി തിളങ്ങിയ നടി രേഖയുടെ ജീവിതം വിവാദങ്ങളും അപവാദങ്ങളും നിറഞ്ഞതാണ്. ഇന്‍ഡസ്ട്രിയിലെ എല്ലാവര്‍ക്കും ഈ കഥകളൊക്കെ അറിയുകയും ചെയ്യാം. ബോളിവുഡിലെ മുന്‍നിര നടന്മാരില്‍ പലരുമായിട്ടും ഉള്ള ബന്ധങ്ങള്‍ മുതല്‍ രേഖയുടെ ഭര്‍ത്താവായിരുന്ന മുകേഷ് അഗര്‍വാള്‍ ആത്മഹത്യ ചെയ്യുന്നത് വരെ രേഖയുടെ ജീവിതം ഉയര്‍ച്ച താഴ്ചകളുടേത് ആയിരുന്നു. എന്നാല്‍ കഥകള്‍ അവിടുന്ന് മാറി തുടങ്ങി.

  Also Read: ലാലേട്ടനെ പ്രേമിച്ച സുചിത്രയെ കൊല്ലാൻ നടന്ന ഷിമ്മീസുകാരി; എന്നാണ് കേരളത്തിലെ കാമുകിമാർ ലാലിനെ വെറുതെ വിടുക

  രേഖ എവിടെ പോവുന്നോ അവിടെയാക്കെ നിര്‍ഭാഗ്യങ്ങള്‍ ഉണ്ടാവുമെന്ന പ്രചരണമുണ്ടായി. ഒരിക്കല്‍ സില്‍സില എന്ന സിനിമയുടെ സെറ്റില്‍ വച്ച് അമിതാഭ് ബച്ചന് പരിക്കേറ്റു. ഈ സമയത്ത് രേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സമ്മതിച്ചിരുന്നില്ല. പിന്നീട് രേഖയ്ക്ക് വേണ്ടി ഒരിക്കലും ഭാര്യയായ ജയ ബച്ചനെ ഉപേക്ഷിക്കില്ലെന്ന് അമിതാഭ് ഒരു തീരുമാനം എടുത്തു. അതുപോലെ ജയ രേഖയെ ഒരു വിരുന്നിനായി വിളിച്ച് വരുത്തി കാര്യങ്ങള്‍ അവതരിപ്പിച്ചു.

  Also Read: തെറിവിളിക്കാന്‍ ആളെ വിട്ട ഭീരു! 'ആന്റി' എന്ന് വിളിച്ചാല്‍ വിവരമറിയും; ദേവരക്കൊണ്ടയ്‌ക്കെതിരെ ഭീഷ്മ നായിക

  ഒരു കാരണവശാലും തന്റെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോവില്ലെന്നും നിങ്ങളത് മനസില്‍ വിചാരിച്ച് ഇരിക്കേണ്ടെന്നും രേഖയോട് ജയ പറഞ്ഞു. പ്രണയകഥകളില്‍ പെട്ടപ്പോഴും അമിതഭിനെ ഉപേക്ഷിക്കാനോ അയാള്‍ക്കെതിരെ പ്രതികരിക്കാനോ ജയ ശ്രമിച്ചില്ല. എല്ലാ കാര്യത്തിനും ഭര്‍ത്താവിന് പിന്തുണ നല്‍കി അദ്ദേഹത്തിന്റെ വിജയത്തിന് കൂടെ നില്‍ക്കുകയാണ് ജയ ചെയ്തത്. തന്റെ വിജയങ്ങള്‍ക്കെല്ലാം ഭാര്യയോടാണ് അമിതാഭ് കടപ്പെട്ടിരിക്കുന്നതും.

  Also Read: ചതി മനസ്സിലാക്കിയതോടെ സെറ്റിലെത്തിയ ആദ്യ ഭാര്യ; ബിപാഷയുടെ ഭർത്താവിന്റെ മുഖത്തടിച്ചു

  നിലവില്‍ ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം അടങ്ങുന്ന സന്തുഷ്ട കുടുംബമാണ്. എന്നാല്‍ പേരിന് പോലും കുടുംബമില്ലാതെ രേഖ ഇന്നും സിംഗിളായി കഴിയുകയാണ്. 1990 ലാണ് മുകേഷ് അഗര്‍വാള്‍ എന്ന ബിസിനസുകാരനെ രേഖ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ആദ്യ മാസങ്ങളില്‍ തന്നെ ഇരുവരും അകല്‍ച്ചയിലായി. മാസങ്ങള്‍ക്കുള്ളില്‍ രേഖയ്ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  നടിയുടെ ദുപ്പട്ടയില്‍ തന്നെ ഭര്‍ത്താവ് തുങ്ങി മരിച്ചതടക്കമുള്ള കഥകള്‍ പുറത്ത് വന്നതോടെ രേഖയുടെ കരിയറിനെ പോലും അത് ബാധിച്ചു. വിവാഹത്തിന് മുന്‍പും ശേഷവും പ്രണയ പരാജയങ്ങള്‍ കൂടി സ്ഥിരമായതോടെ അതും നടിയുടെ ദോഷമായി പലരും കരുതി. ജെമിനി ഗണേശന്റെയും നടി പുഷ്പവല്ലിയുടെയും മകളായി ജനിച്ച രേഖ അങ്ങനെ

  Read more about: rekha രേഖ
  English summary
  This Is The Reason Why Amitabh Bachchan & Rekha Not Get Married, Story Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X