ഐശ്വര്യ റായി ഗർഭിണിയായെന്ന് കേട്ട് ഞാന്‍ അസ്വസ്ഥനായി! അവളുടെ ശരീര സൗന്ദര്യം പോകുമെന്ന് പറഞ്ഞിരുന്നു; സംവിധായകൻ

ബോളിവുഡിലെ വിവാദ സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ് രാം ഗോപാല്‍ വര്‍മ്മ. എല്ലാം കാര്യങ്ങളും വ്യത്യസ്ത രീതിയില്‍ കാണുകയും തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതുമാണ് അദ്ദേഹത്തിന്റെ രീതി. അതുകൊണ്ട് തന്നെ വര്‍മ്മയുടെ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാറുമുണ്ട്.

ട്രെന്‍ഡ് സെറ്റിംഗ് ഡയറക്ടര്‍ എന്നൊരു ലേബല്‍ കൂടി അദ്ദേഹം സ്വന്തം പേരിനൊപ്പം നേടിയെടുത്തിട്ടുണ്ട്. തനിക്ക് സമൂഹവുമായി ഒരു ബന്ധവുമില്ലെന്നാണ് വര്‍മ്മ പറയാറുള്ളത്. എല്ലാ കാര്യങ്ങളും വളരെ പ്രാക്ടിക്കലായിട്ടാണ് അദ്ദേഹം പറയാറുള്ളതും. മനസ്സില്‍ തോന്നുന്നതൊക്കെ വിളിച്ച് പറയാറുള്ള താരം ഒരിക്കല്‍ നടി ഐശ്വര്യ റായിയ്ക്ക് ഒരു കത്ത് അയച്ചു.

ram-gopal-varma-aish

പെണ്‍കുട്ടികളുടെ സൗന്ദര്യം ഏറെ ആരാധിക്കുന്ന രാം ഗോപാല്‍ വര്‍മ്മ ഐശ്വര്യയെയും അതുപോലെ ഇഷ്ടപ്പെടുന്ന ആളാണ്. മുന്‍പൊരിക്കല്‍ ഐശ്വര്യ റായിയെ കുറിച്ചുള്ള ചില രസകരമായ സംഭവങ്ങള്‍ വര്‍മ്മ പറഞ്ഞിരുന്നു. ഐശ്വര്യ റായി ഗര്‍ഭിണിയാണെന്ന വാര്‍ത്ത കേട്ടയുടനെ താന്‍ അവള്‍ക്കൊരു മെസേജ് അയച്ചുവെന്നും അതിന് ശേഷം മറുപടി വന്നതിനെ പറ്റിയുമാണ് സംവിധായകന്‍ വെളിപ്പെടുത്തിയത്.

1994 ല്‍ ലോകസുന്ദരി കിരീടം ചൂടിയ ഐശ്വര്യ റായ് ഇന്ത്യയ്ക്ക് അഭിമാനമായ നേട്ടമാണ് കൈവരിച്ചത്. പിന്നാലെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും നടിയ്ക്ക് സാധിച്ചു. അന്നും ഇന്നും ഐശര്യ റായി സൗന്ദര്യത്തിന്റെ പ്രതീകമായിട്ടാണ് അറിയപ്പെടാറുള്ളത്. സൗന്ദര്യത്തിന് പുറമെ മികച്ച നടിയും നര്‍ത്തകിയുമാണ്. ഈ ഗുണങ്ങളെല്ലാം നടിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കി.

ബോളിവുഡ് അടക്കിവാണ ഐശര്യ റായിയുടെ രണ്ട് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തില്‍ പല വിവാദങ്ങളും ഉണ്ടായിരുന്നു. നടന്‍ സല്‍മാന്‍ ഖാനുമായി കുറച്ച് വര്‍ഷങ്ങള്‍ പ്രണയത്തിലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ശല്യം കാരണം ബന്ധം അവസാനിപ്പിച്ചു. ശേഷം നടന്‍ വിവേക് ഒബ്റോയിയുമായി പ്രണയത്തിലായി. ഇരുവരുടെയും പ്രണയത്തിനിടയിലേക്ക് സല്‍മാന്‍ ഖാന്‍ കടന്നുവന്നുവെന്നും ഇതോടെ ആ ബന്ധവും അവസാനിച്ചതായിട്ടാണ് കഥകള്‍.

ഏറെ കാലത്തെ ഗോസിപ്പുകള്‍ക്കിടയില്‍ ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലായി. 2007ലായിരുന്നു ഐശ്വര്യ റായ്-അഭിഷേക് വിവാഹം. പിന്നീട് 2011ല്‍ ഐശ്വര്യ റായ് ഒരു പെണ്‍കുട്ടിയുടെ അമ്മയായി. ആരാധ്യ ബച്ചന്റെ ജനനത്തിന് ശേഷം അഭിനയത്തില്‍ നിന്നെല്ലാം മാറി നില്‍ക്കാനാണ് നടി തീരുമാനിച്ചത്.

ഐശ്വര്യ ഗര്‍ഭിണിയാണെന്ന് പുറംലോകത്തോട് പറഞ്ഞതിന് ശേഷം പല കഥകളും പ്രചരിച്ചു. അതിലൊന്ന് ഐശ്വര്യയുടെ ഗര്‍ഭ വാര്‍ത്തയറിഞ്ഞ ശേഷമുള്ള രാം ഗോപാല്‍ വര്‍മ്മയുടെ പ്രതികരണമായിരുന്നു. ഐശ്വര്യയെ കുറിച്ച് കേട്ടതില്‍ താന്‍ വളരെ നിരാശനായിരുന്നുവെന്നാണ് സംവിധായകന്‍ പറഞ്ഞത്.

ഐശ്വര്യ റായ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിഞ്ഞയുടന്‍ ഞാന്‍ അവര്‍ക്കൊരു നീണ്ട സന്ദേശമയച്ചു. 'നീയൊരു അമ്മയാവാന്‍ പോകുന്നു എന്നത് എന്നെ വല്ലാതെ നിരാശനാക്കി. ഒരു അമ്മയാവുകയാണെങ്കില്‍ നിങ്ങളുടെ സൗന്ദര്യം നശിച്ച് പോകും. നിങ്ങള്‍ക്ക് ഇപ്പോഴുള്ള രൂപം നഷ്ടപ്പെടും. എന്തുകൊണ്ടാണ് നിങ്ങളെപ്പോലെ സുന്ദരികളായ കുട്ടികള്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ്' രാം ഗോപാല്‍ വര്‍മ്മ ചോദിച്ചത്.

ram-gopal-varma-aish

അഭിഷേക്, നിങ്ങള്‍ ഇപ്പോള്‍ സന്തോഷവാനാണോ ഇല്ലയോ എന്ന് എനിക്കറിയില്ല. നിങ്ങള്‍ സന്തോഷവാനാണെങ്കില്‍ ഞാനും സന്തോഷവാനാണെന്ന് നടിക്കും...' എന്നും വര്‍മ്മ സന്ദേശത്തില്‍ കുറിച്ചു. വര്‍മ്മയുടെ മെസേജ് വായിച്ചതിന് ശേഷം നിങ്ങളെ ഞാനും സ്‌നേഹിക്കുന്നു എന്നൊരു മറുപടിയാണ് ഐശ്വര്യ റായി് നല്‍കിയതെന്നാണ് സംവിധായകന്‍ തന്നെ പറയുന്നത്. അവള്‍ക്ക് എന്നെ മനസ്സിലായി. അതുകൊണ്ടാണ് ഇങ്ങനെയൊരു മറുപടി നല്‍കിയതെന്നും വര്‍മ പറഞ്ഞു.

അതേ സമയം കുട്ടികള്‍ സ്ത്രീകളുടെ സൗന്ദര്യം നശിപ്പിക്കുന്നവരാണെന്നാണ് വര്‍മ്മയുടെ അഭിപ്രായം. അതുകൊണ്ട് തന്നെ തനിക്ക് കുട്ടികളെ ഇഷ്ടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളെ അത്രമേല്‍ ഇഷ്ടമില്ലെന്നും വെറുക്കുന്നുണ്ടെന്നും പറയുന്ന വര്‍മ്മ ഒരു പെണ്‍കുട്ടിയുടെ പിതാവാണ്. ഭാര്യയുമായി വേര്‍പിരിഞ്ഞതോ
െമകള്‍ ഭാര്യയ്ക്കൊപ്പമാണ് വളര്‍ന്നത്. മാത്രമല്ല മറ്റുള്ളവരില്‍ നിന്നും വേറിട്ടൊരു ജീവിതമാണ് സംവിധായകന്റേത്. അദ്ദേഹം അതിരാവിലെ മദ്യം കഴിക്കുന്ന സ്വഭാവമുണ്ട്. മറ്റ് ബന്ധങ്ങളും വികാരങ്ങളും തനിക്കില്ലെന്നും ദൈവത്തിലും താന്‍ വിശ്വസിക്കുന്നില്ലെന്നുമാണ് സംവിധായകന്‍ പറയാറുള്ളത്.

More from Filmibeat

Read more about: ram gopal varma aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X