ലോകസുന്ദരി ഐശ്വര്യ റായി മികച്ചൊരു അമ്മയാണ്! ആരാധ്യയ്ക്ക് വേണ്ടി ഐശ്വര്യയുടെ കരുതലുകള്‍ പുറത്ത്

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രശസ്തമായ താരകുടുംബത്തിലേക്കായിരുന്നു ഐശ്വര്യ റായി വിവാഹിതയായി എത്തിയത്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം രാജ്യം ഒന്നടങ്കം ആഘോഷമാക്കി മാറ്റിയതായിരുന്നു. പതിമൂന്ന് വര്‍ഷത്തോളമായി ദാമ്പത്യ ജീവിതം തുടരുന്ന താരങ്ങളെ കുറിച്ചുള്ള രസകമായ കാര്യങ്ങളാണ് ഓരോ ദിവസം പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

ലോക്ഡൗണ്‍ കാലത്ത് പ്രിയതമയെ കുറിച്ച് അഭിഷേക് ബച്ചന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. അതുപോലെ മരുമകളെ കുറിച്ച് ജയ ബച്ചന്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങളും ഈ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായി. എന്നാല്‍ ഐശ്വര്യ മികച്ചൊരു അമ്മയാണെന്നുള്ളതാണ് എല്ലാ കാലത്തും ആരാധകര്‍ക്ക് പറയാനുണ്ടാവുക. അതിനുള്ള കാരണവും ചൂണ്ടി കാണിക്കാനുണ്ട്.

ഐശ്വര്യ റായിയും മകളും

എത്ര പ്രശസ്തിയിലെത്തിയാലും മകളെ മാറ്റി നിര്‍ത്തി ഒരു ജീവിതം ഇല്ലെന്നുള്ളതാണ് ഐശ്വര്യ റായിയുടെ നിലപാട്. പല പ്രമുഖ പരിപാടികളിലും ഫാഷന്‍ വീക്കിലുമൊക്കെ പങ്കെടുക്കാനെത്തുന്ന ഐശ്വര്യയ്‌ക്കൊപ്പം മകളും ഉണ്ടാവാറുണ്ട്. ഐശ്വര്യ റാംപ് വാക്ക് നടത്തുന്ന സമയം കാഴ്ചക്കാരില്‍ ഒരാളായി ഇരുന്ന് അമ്മയ്ക്ക് സപ്പോര്‍ട്ട് നല്‍കുന്ന ആരാധ്യയുടെ വീഡിയോസ് പുറത്ത് വന്നിരുന്നു. നീയാണ് എന്നെ പൂര്‍ണയാക്കിയത് എന്ന് പറഞ്ഞ് ഐശ്വര്യ തന്നെയാണ് ഈ ദൃശ്യം പങ്കുവെച്ചത്. അമ്മയ്ക്ക് വേണ്ടി ഒരുക്കി സമാനമായ വേഷത്തിലായിരുന്നു അന്ന് ആരാധ്യയും ഈ വേദിയിലെത്തിയത്.

ഐശ്വര്യ റായിയും മകളും

പ്രധാനപ്പെട്ട ചടങ്ങുകളിലും ആഘോഷങ്ങില്‍ പങ്കെടുക്കുമ്പോഴും മകളെ ഐശ്വര്യ റായി മാറ്റി നിര്‍ത്താറില്ല. നവംബര്‍ പതിനാറിന് ആരാധ്യയുടെ പിറന്നാള്‍ ആഘോഷം ഒരുപാട് അതിഥികളെ പങ്കെടുപ്പിച്ച് കൊണ്ട് വിപുലമായിട്ടാണ് നടത്താറുള്ളത്. മകളെ ചേര്‍ത്ത് പിടിക്കുമെന്ന് മാത്രമല്ല അവളുടെ ജീവിതത്തില്‍ ഏറ്റവും നല്ല നിമിഷങ്ങള്‍ സമ്മാനിക്കാറുമുണ്ട്. താരപുത്രിയുടെ പിറന്നാള്‍ദിനം ഒരിക്കലും ആഘോഷിക്കപ്പെടാതെ പോവാറില്ലായിരുന്നു. മാത്രമല്ല വലിയ സര്‍പ്രൈസുകളും ഈ ദിവസം ആരാധ്യക്കായി കാത്തിരിക്കാറുണ്ട്.

 ഐശ്വര്യ റായിയും മകളും

ആരാധ്യയ്‌ക്കൊപ്പം ഏറ്റവുമധികം സമയം ചിലവഴിക്കാനും ഐശ്വര്യ ശ്രമിക്കാറുണ്ട്. വിദേശത്തുള്ള യാത്രകളിലെല്ലാം മകളും നടിയ്‌ക്കൊപ്പമുണ്ടാവും. മകളെ പാര്‍ക്കുകളിലേക്ക് കൊണ്ട് പോവുകയും ഐസ് ക്രീം വാങ്ങി കൊടുക്കുകയുമൊക്കെ ചെയ്യും. മകളുടെ ബാല്യം നഷ്ടപ്പെട്ട് പോകാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഐശ്വര്യ എന്ന അമ്മ നടത്താറുണ്ട്.

ഐശ്വര്യ റായിയും മകളും

രാജ്യത്ത് നടത്തുന്ന പല പരിപാടികളിലും പ്രത്യേകിച്ച് മതാചാരപ്രകരമുള്ള ചടങ്ങളുകളിലും മകളെയും കൂട്ടി ഐശ്വര്യ എത്താറുണ്ടായിരുന്നു. അമ്പലങ്ങളിലും മറ്റുമായി നടത്തുന്ന ചടങ്ങുകള്‍ മകളെ കാണിച്ച് കൊടുത്ത് ചെയ്യിപ്പിക്കുന്ന വീഡിയോസും നേരത്തെ പുറത്ത് വന്നിരുന്നു. ദീപാവലി, അടക്കമുള്ള ആഘോഷങ്ങള്‍ വലിയ രീതിയില്‍ താരകുടുംബം ആഘോഷിക്കാറുണ്ടായിരുന്നു. ഒപ്പം ജനത കര്‍ഫ്യൂ പ്രഖ്യാപിച്ച സമയത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചെത്തിയ താരകുടുംബത്തില്‍ ശ്രദ്ധേയം ആരാധ്യ ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X