:ഐശ്വര്യ റായി-അഭിഷേക് ബച്ചന്‍ ദാമ്പത്യ ജീവിതം തകരാതിരിക്കാനുള്ള ഒറ്റ കാരണം! ഇരുവരും മാതൃകയാണ്

മറ്റെല്ലാ താരങ്ങളെയും പോലെ ഏറ്റവുമധികം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ള നടിയാണ് ഐശ്വര്യ റായി. ലോകസുന്ദരി ആയിരുന്നതിനാല്‍ ഒരുപാട് പ്രണയ ബന്ധങ്ങളും നടിയ്ക്കുണ്ടായിരുന്നു. സല്‍മാന്‍ ഖാന്‍, വിവേക് ഒബ്രോയ് തുടങ്ങിയ നടന്മാരുമായിട്ടുള്ള ബന്ധത്തെ കുറിച്ച് നടി തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്.

അത് കൊണ്ട് അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹ വാര്‍ത്ത വന്നപ്പോള്‍ എല്ലാവരും സംശയങ്ങളുമായി വരികയും ചെയ്തു. മറ്റ് ബന്ധങ്ങള്‍ പോലെ ഇതും എത്ര നാള്‍ ഉണ്ടാവും എന്നായിരുന്നു എല്ലാവര്‍ക്കും അറിയാനുണ്ടായിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വര്‍ഷത്തോളം ആയിട്ടും അഭിഷേക്-ഐശ്വര്യ താരദമ്പതികള്‍ സന്തോഷത്തിലാണ്. ഒപ്പം മകള്‍ ആരാധ്യയും.

aishwarya-rai-and-abhishek-bachchan

പരസ്പര വിശ്വാസവും നിബന്ധനകളില്ലാത്ത സ്‌നേഹവുമാണ് കുടുംബബന്ധങ്ങളുടെ ദൃഢതയെന്ന് ജീവിതത്തിലൂടെ കാണിച്ച് തരികയാണ് താരദമ്പതികള്‍. ഇത്രയും സൗന്ദര്യമുള്ള ഐശ്വര്യ റായിക്ക് കുടുംബിനിയായി കഴിയാന്‍ സാധിക്കുമോ എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ ഒരു കുഞ്ഞിനെ പ്രസവിക്കുകയും അവളുടെ എല്ലാ കാര്യങ്ങള്‍ നോക്കി വളര്‍ത്തിയെടുത്തതും നടി തന്നെയായിരുന്നു.

മകളുടെ കാര്യങ്ങള്‍ മറ്റ് ആരെയും കൊണ്ട് ചെയ്യിപ്പിക്കുന്നത് പോലും ഐശ്വര്യയ്ക്ക് ഇഷ്ടമല്ലെന്ന് അമ്മായിയമ്മയും പ്രമുഖ നടിയുമായ ജയ ബച്ചന്‍ പറഞ്ഞിട്ടുണ്ട്. മകള്‍ വലുതായതിന് ശേഷമാണ് ഐശ്വര്യ സിനിമയിലേക്കും മറ്റ് മേഖലകളിലേക്കുമെല്ലാം തിരികെ വന്നത്. ഐശ്വര്യയ്ക്ക് എന്നും പ്രോത്സാഹനമായി പങ്കാളി കൂടെ ഉള്ളത് കൊണ്ടാണ് ഇവരുടെ ജീവിതത്തിന്റെ വിജയ രഹസ്യമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

aishwarya-rai-and-abhishek-bachchan

വളരെ സമയമെടുത്താണ് അഭിഷേക് ആളുകളെ വിശ്വസിക്കുക. സത്യസന്ധതയ്ക്ക് പ്രധാന്യം നല്‍കുന്നതിനാലാണിത്. അത് കൊണ്ട് തന്നെയാണ് ഐശ്വര്യയുമായിട്ടുള്ള ജീവിതം ഇപ്പോഴും നല്ല രീതിയില്‍ മുന്നോട്ട് പോകുന്നത്. ജീവിതത്തെ കൂടൂതല്‍ യഥാര്‍ഥ്യബോധത്തോടെ കാണുന്ന വ്യക്തിയാണ് അഭിഷേക് ബച്ചനെന്നും താരത്തിന്റെ സ്വഭാവത്തെ കുറിച്ച് ആരാധകര്‍ പറയുന്നു.

ഇഷ്ടപ്പെടുന്നവരുടെ സുരക്ഷിതത്വത്തിന് വളെരയധികം പ്രധാന്യം നല്‍കുന്ന വ്യക്തിയാണ് ഐശ്വര്യ റായി. ജീവിതത്തോട് അങ്ങേയേറ്റം അഭിനിവേശമുള്ള വ്യക്തി. പരസ്പരമുള്ള ആശയ വിനിമയത്തിലൂടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കഴിവ് ഉള്ളതും ബഹുമാനവുമാണ് ഐശ്വര്യ-അഭിഷേക് ദമ്പതിമാരുടെ ജീവിതരഹസ്യമെന്നും ആരാധകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X