മംഗല്യസുത്രയില്‍ വരെ ഭര്‍ത്താവിന്റെ ഇഷ്ടം; ആലിയ- രണ്‍ബീര്‍ വിവാഹത്തിലെ പ്രത്യേകതകളിങ്ങനെ

ഇന്ത്യന്‍ സിനിമാലോകം കാത്തിരുന്നത് പോലെ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന് ശേഷം ആരാധകരെ കാണാനായി താരങ്ങള്‍ പുറത്ത് വരികയും ക്യാമറയ്ക്ക് മുന്നില്‍ നിന്നും സന്തോഷം അറിയിക്കുകയും ചെയ്തിരുന്നു. കാലങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. അതേ സമയം ഇന്ത്യയിലെ മറ്റ് താരവിവാഹങ്ങള്‍ പോലെ ഒരാഴ്ചയ്ക്ക് മുകളില്‍ നീണ്ട് നിന്ന ചടങ്ങുകള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മാത്രമല്ല വിവാഹത്തിന് അണിഞ്ഞ വസ്ത്രങ്ങള്‍ മുതല്‍ മംഗല്യസൂത്രം (താലി) വരെയുള്ള കാര്യങ്ങളിലും പ്രത്യേകതകള്‍ ഉണ്ടായിരുന്നു. നവതാരദമ്പതിമാരുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോട് കൂടിയാണ് ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള വിവരം പുറംലോകം അറിഞ്ഞത്. കൂടുതല്‍ വിശേഷങ്ങള്‍ വായിച്ചറിയാം..

aliabhatt-

ഏപ്രില്‍ പതിനാലിന് ആലിയയുടെയും രണ്‍ബീറിന്റെയും അടുത്ത കുടുംബങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരവിവാഹം നടന്നത്. മാധ്യമങ്ങള്‍ക്ക് പോലും പ്രവേശനം ഇല്ലാതിരുന്ന വിവാഹത്തിന് മൊബൈല്‍ ക്യാമറകള്‍ പോലും വിലക്കി. ഒടുവില്‍ താരങ്ങള്‍ തന്നെയാണ് വിവാഹഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുന്നത്. ക്രീം കളറിലുള്ള വസ്ത്രങ്ങളാണ് വിവാഹത്തിന് വേണ്ടി താരങ്ങള്‍ തിരഞ്ഞെടുത്തത്. കഴുത്തില്‍ വലിയൊരു മാലയും മറ്റുമാണ് ആലിയയുടെ ആഭരണങ്ങള്‍.

alia

ഇപ്പോള്‍ ആലിയയുടെ മംഗല്യസുത്രയുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് പ്രചരിക്കുന്നത്. ഗോള്‍ഡ് നിറമുള്ള ചെയിനില്‍ കറുത്ത മുത്തുകള്‍ ചേര്‍ത്തിരിക്കുന്നു. ഇതില്‍ അനന്ത ചിഹ്നമുള്ള ഒരു ടിയര്‍ഡ്രോപ്പ് ഡയമണ്ട് പെന്‍ഡന്റും ഉണ്ടായിരുന്നു. എന്നാല്‍ അത് രണ്‍ബീറിന്റെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ചെയ്തതാണെന്നാണ് പുതിയ വിവരം. ഇന്‍ഫിനിറ്റി ചിഹ്നത്തോടും 8 എന്ന നമ്പറിനോടും രണ്‍ബീറിന് വല്ലാത്ത അടുപ്പമുണ്ട്. അതിനാല്‍ ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ കൂടി അതില്‍ ഉള്‍പ്പെടുത്താന്‍ ആലിയ തീരുമാനിക്കുകയായിരുന്നു.

ബോളിവുഡിലെ പ്രമുഖരടുടെയടക്കം കല്യാണങ്ങള്‍ക്ക് തിരഞ്ഞെടുത്തത് പോലെ സബ്യസാചിയുടെ വസ്ത്രങ്ങളാണ് രണ്‍ബീറും ആലിയയും തിരഞ്ഞെടുത്തത്. ഇതേ കുറിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ സബ്യസാചിയുടെ എഴുത്തും വന്നിരുന്നു. 'സബ്യസാചിയുടെ വധുവും വരനുമായി ആലിയയും രണ്‍ബീറും. കൈ കൊണ്ട് ചായം പൂശിയ ഐവറി ഓര്‍ഗന്‍സ സാരിയും എംബ്രോയ്ഡറി ചെയ്ത നെയ്ത ടിഷ്യു വെയിലുമാണ് ആലിയ ധരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X