ഐശ്വര്യ റായിയുടെ മകളും ഗ്ലാമർ ലോകത്ത് എത്തുമോ? മകളെ കുറിച്ചുള്ള ചോദ്യത്തിന് മാസ് മറുപടി പറഞ്ഞ് ഐശ്വര്യ

മകളുമായി അത്രയധികം ആത്മബന്ധമുള്ള നടിയാണ് ഐശ്വര്യ റായി. മറ്റ് നടിമാരെ വച്ച് നോക്കുമ്പോള്‍ കുടുംബബന്ധങ്ങള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കും വളരെ പ്രധാന്യം കല്‍പ്പിക്കുന്ന ആളാണ് ഐശ്വര്യയെന്ന് വ്യക്തമാവും. മകള്‍ക്ക് ജന്മം കൊടുത്തതിന് ശേഷം അവളുടെ എല്ലാ കാര്യങ്ങളും നോക്കിയത് നടിയായിരുന്നു. ഒരിക്കല്‍ പോലും മകളെ വിട്ടുള്ള ജീവിതത്തെ കുറിച്ച് നടിയ്ക്ക് ചിന്തിക്കാനും സാധിക്കില്ല.

യാത്രകളിലും മോഡലിങ്ങിന് പോവുമ്പോഴുമെല്ലാം അമ്മയുടെ കൈപിടിച്ച് താരപുത്രി ആരാധ്യ ബച്ചനുണ്ടാവുന്നതും ശ്രദ്ധേയമാണ്. മകള്‍ക്ക് ഇത്രയധികം കെയര്‍ കൊടുക്കുക മാത്രമല്ല അവളുടെ ഭാവിയയെ കുറിച്ച് വ്യക്തമായ ധാരണയും ഐശ്വര്യയ്ക്കുണ്ട്. ഒരിക്കല്‍ നടി ഇതേ കാര്യം ആരാധകരുമായി പങ്കുവെച്ചിരുന്നു.

 മകള്‍ ആരാധ്യയുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ച് ഐശ്വര്യ റായി പലപ്പോഴും പറഞ്ഞിട്ടുണ്ട്

മകള്‍ ആരാധ്യയുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ച് ഐശ്വര്യ റായി പലപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മയുടെ പാതയിലൂടെ മകളും ഗ്ലാമറിന്റെ ലോകത്തേക്ക് എത്തുമോന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. എന്നാല്‍ അവള്‍ക്ക് ചുറ്റുമുള്ള സിനിമാ ലോകത്തെ ആരാധ്യ കാണുന്നതെങ്ങനെയാണെന്നാണ് ഐശ്വര്യ മുന്‍പൊരിക്കല്‍ പറഞ്ഞത്. നടിയുടെ ഈ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

ആരാധ്യയോട് കല്‍പ്പിക്കാനോ അവള്‍ക്കൊരു ജീവിതം തിരഞ്ഞെടുത്ത് കൊടുക്കാനോ അല്ല ഞാന്‍ ഇവിടെ വന്നത്

'ആരാധ്യയോട് കല്‍പ്പിക്കാനോ അവള്‍ക്കൊരു ജീവിതം തിരഞ്ഞെടുത്ത് കൊടുക്കാനോ അല്ല ഞാന്‍ ഇവിടെ വന്നത്. ഒരു വിധത്തില്‍ അവളുടെ അമ്മയായി ഞാനിവിടെ ഉണ്ട്. അനുദിനം ഞാനത് കാത്തുസൂക്ഷിക്കും. അവള്‍ സന്തോഷവതിയും ആരോഗ്യമുള്ളവളും സുരക്ഷിതയുമായിട്ടുള്ള വ്യക്തിയായി വളരുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവള്‍ ഇപ്പോള്‍ ലോകത്തെ കാണുന്ന രീതിയിലാണ് ഉട്ടോപ്യയെ കാണുന്നതും.

അവളുടെ കണ്ണുകളിലൂടെ ഞാനും അത് അനുഭവിക്കുന്നു

അവളുടെ കണ്ണുകളിലൂടെ ഞാനും അത് അനുഭവിക്കുന്നു. അത് വളരെ പരിശുദ്ധമാണ്. ദൈവത്തിന് തുല്യമായതും. നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ കുട്ടികളിലൂടെ ദൈവത്തെ കാണുന്നുണ്ടാവും. അതാണ് അവളിലൂടെ ഞാന്‍ കാണുന്നതും അനുഭവിക്കാന്‍ ആഗ്രഹിക്കുന്നതും' എന്നുമാണ് ഐശ്വര്യ റായി പറയുന്നത്.

 നിലവില്‍ തമിഴിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് ഐശ്വര്യ റായി

നിലവില്‍ തമിഴിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് ഐശ്വര്യ റായി. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യയാണ്. പ്രഖ്യാപനം മുതല്‍ വലിയ പ്രതീക്ഷകള്‍ നല്‍കിയ ചിത്രമാണിത്. വൈകാതെ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് താരങ്ങള്‍.

2011 ല്‍ മകള്‍ ആരാധ്യ കൂടി ജനിച്ചതോടെ അഭിനയത്തില്‍ നിന്നും വലിയ ഇടവേളകളെടുത്തു

2007 ല്‍ അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെയാണ് ഐശ്വര്യ റായി അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തത്. 2011 ല്‍ മകള്‍ ആരാധ്യ കൂടി ജനിച്ചതോടെ അഭിനയത്തില്‍ നിന്നും വലിയ ഇടവേളകളെടുത്തു. എന്തായാലും മകളെ പെട്ടെന്ന് അഭിനയിപ്പിക്കാനുള്ള താല്‍പര്യം ഐശ്വര്യയ്‌ക്കോ അഭിഷേകിനോ ഉണ്ടാവില്ലെന്നാണ് താരങ്ങളുടെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X