തൈമൂറിന്റെ ചിത്രത്തിനായി കാത്തിരുന്ന ഫോട്ടോഗ്രാഫറിന് കിട്ടിയത് ഉഗ്രന്‍ പണി!! താരമായി സെയ്ഫ്
പപ്പാരാസികളുടെ തൈമൂറിന്റെ ഫേട്ടോയ്ക്ക് വേണ്ടിയുള്ള കഷ്ടപ്പാട് അറിഞ്ഞ് സാക്ഷാൽ സെയ്ഫ് അലിഖാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ബോളിവുഡ് പാപ്പാരാസികളുടെ ഇപ്പോഴത്തെ ടാർജറ്റ് സെഫ് അലിഖാൻ-കരീന താര ദമ്പതിമാരുടെ മകൻ തൈമൂറിനെ ചുറ്റിപ്പറ്റിയാണ്. ചെറുപ്രായം മുതലെ തൈമൂർ ബോളിവുഡിൽ സ്റ്റാറായി മാറിയിരിക്കുകയാണ്. എവിടെ തിരിഞ്ഞാലും പാപ്പരാസികളുടെ ക്യാമറ കണ്ണ് കുട്ടി താരത്തിന് നേരെയായിരിക്കും. കഴിഞ്ഞ കുറെ നാളുകളായി തൈമൂറിനെ അധികം കാണാൻ കഴിഞ്ഞിരുന്നില്ല. പാപ്പരാസികളുടെ ക്യാമറ കണ്ണുകളിൽ നിന്ന് അച്ഛനും അമ്മയും കുഞ്ഞിനെ മറച്ചു പിടിക്കാൻ കഷ്ടപ്പെടുകയാണ്.

പാപ്പാരാസികളുടെ തൈമൂറിന്റെ ഫേട്ടോയ്ക്ക് വേണ്ടിയുള്ള കഷ്ടപ്പാട് അറിഞ്ഞ് സാക്ഷാൽ സെയ്ഫ് അലിഖാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തൈമൂറിന്റെ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരുന്ന പാപ്പരാസി ഫോട്ടോ ഗ്രാഫറിന് കാപ്പി വാങ്ങി കൊടുത്തിരിക്കുകയാണ് സെയ്ഫ്. ഫേട്ടോഗ്രാഫറാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വിട്ടത്.
തൈമൂറിനു പിന്നാലെ പായുന്ന ക്യാമറ കണ്ണുകളെ കുറിച്ചോർത്ത് സെയ്ഫ് ഏറെ അസ്വസ്ഥനാണ്. മകനിൽ നിന്ന് അകലം സൂക്ഷിക്കാൻ പല തവണ താരം ഇവരോട് ആവശ്യപ്പെട്ടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ പ്രതികരിച്ചിരുന്ന ഒരാളുടെ ഭാഗത്ത് നിന്നാണ് ഇത്തരത്തിലുളള ഒരു പെരുമാറ്റം ഉണ്ടായിരിക്കുന്നത്. ഇത് പാപ്പരാസികളിൽ കൗതുകവും ആകാംക്ഷയും സൃഷ്ടിച്ചിട്ടുണ്ട്.


Click it and Unblock the Notifications