For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ പോലൊരു നടനെ വിവാഹം കഴിക്കുമോ? സൗന്ദര്യ മത്സരത്തില്‍ പ്രിയങ്ക ചോപ്രയെ കുഴപ്പിച്ച ഷാരൂഖിന്റെ ചോദ്യമിങ്ങനെ

  |

  ഇന്ത്യന്‍ സിനിമാലോകത്തെ സ്ത്രീകളെ എടുത്ത് നോക്കിയാല്‍ നടി പ്രിയങ്ക ചോപ്ര അടക്കമുള്ള പലരും ശക്തമായ അഭിപ്രായങ്ങളിലൂടെ കടന്ന് വന്നവരാണെന്ന് മനസിലാവും. ചെറിയ പ്രായത്തില്‍ തന്നെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. അതില്‍ പ്രധാനം ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതാണ്.

  നിലവില്‍ അമേരിക്കന്‍ ഗായകനെ വിവാഹം കഴിച്ച് ഒരു മകള്‍ക്ക് ജന്മം കൊടുത്ത് സന്തുഷ്ട ദാമ്പത്യവും അഭിനയവും ഒരുമിച്ച് കൊണ്ട് പോവുകയാണ് നടി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയങ്കയോട് രസകരമായൊരു ചോദ്യവുമായി നടന്‍ ഷാരൂഖ് ഖാന്‍ എത്തിയിരുന്നു. അന്ന് പതിനേഴ് വയസ് മാത്രമേയുള്ളു എങ്കിലും പ്രിയങ്ക നല്‍കിയ ഉത്തരമാണ് ആരാധകരെ പോലും അത്ഭുതപ്പെടുത്തിയത്.

  2000 ത്തിലെ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ ആദ്യ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പ്രിയങ്ക ചോപ്ര ലോകസുന്ദരിപട്ടം നേടുന്നത്. രണ്ട് മത്സരത്തിലും സൗന്ദര്യത്തിന് പുറമേ സമര്‍ഥമായ ഉത്തരങ്ങള്‍ പറഞ്ഞാണ് പ്രിയങ്ക വിധികര്‍ത്താക്കളുടെ മനംകവര്‍ന്നത്. മിസ് ഇന്ത്യ മത്സരത്തില്‍ വിധികര്‍ത്താക്കളായി എത്തിയവരില്‍ ഒരാള്‍ നടന്‍ ഷാരൂഖ് ഖാനായിരുന്നു. പ്രിയങ്കയോട് സാങ്കല്‍പ്പികമായി ഉത്തരം പറയാനുള്ള ചോദ്യം ചോദിക്കാനുള്ള അവസരമാണ് ഷാരൂഖിന് ലഭിച്ചത്.

  Also Read: ചെറുപ്പത്തിലെ ഭീകരമായി ഇതനുഭവിച്ചു; മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ് എന്നീ കമന്റുകളോട് നടി ഗ്രേസ് ആന്റണി പറയുന്നത്

  ഒരു സ്‌പോര്‍ട്‌സ് ചാമ്പ്യന്‍, ഒരു സമ്പന്ന ബിസിനസുകാരന്‍, അല്ലെങ്കില്‍ എന്നെ പോലെയുള്ള ഒരു സൂപ്പര്‍താരം. ഇവരില്‍ ആരെയെങ്കിലും വിവാഹം കഴിക്കാനുള്ള അവസരം വന്നാല്‍ ആരെ തിരഞ്ഞെടുക്കും എന്നായിരുന്നു ഷാരൂഖ് ഖാന്‍ പ്രിയങ്കയോട് ചോദിച്ചത്. അസ്ഹര്‍ ഭായിയെ പോലൊരു ഇന്ത്യന്‍ കായിക താരത്തെ വേണോ? അദ്ദേഹമാണെങ്കില്‍ ലോകമെമ്പാടും നിങ്ങളെ കൊണ്ട് പോവുകയും രാജ്യത്തിനും നിനക്കും അഭിമാനം തരുകയും ചെയ്യും.

  Also Read: ഞങ്ങള്‍ ഒരുമിച്ച് ചെലവഴിക്കുന്ന ഓരോ നിമിഷത്തിനും നന്ദിയെന്ന് ജോണ്‍; ധന്യയുടെ പിറന്നാള്‍ ആഘോഷിച്ച് ബ്ലെസ്ലിയും

  അല്ലെങ്കില്‍ സ്വരോസ്‌കിയെ പോലെ ആര്‍ട്ടിസ്റ്റ് ബിസിനസുകാരനെ വേണോ? അദ്ദേഹം ആഭരണങ്ങളൊക്കെ വാങ്ങി തന്ന് നിന്നെ അണിയിച്ചൊരുക്കും. അതല്ലെങ്കില്‍ എന്നെ പോലൊരു ഹിന്ദി സിനിമാ താരം. അങ്ങനെ നിന്റെ സങ്കല്‍പ്പത്തിലുള്ള വിവാഹം ആരുമായിട്ടായിരിക്കും എന്ന് ഷാരൂഖ് ചോദിച്ചു. ഷാരൂഖിന്റെ കുഴപ്പിക്കുന്ന ചോദ്യത്തിന് സമചിത്തതോടെയും വിവേകത്തോടെയുമാണ് പ്രിയങ്ക മറുപടി പറഞ്ഞത്.

  Also Read: അവര്‍ ഒന്നായപ്പോള്‍ ഞാന്‍ പുറത്തായി; എന്നെ അദ്ദേഹം പറ്റിക്കുമെന്ന് പറഞ്ഞത് യേശുദാസാണെന്ന് പി ജയചന്ദ്രന്‍

  'ഈ മൂന്ന് വിഭാഗങ്ങളില്‍ നിന്നുള്ളവരെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും ഞാന്‍ ഒരു മികച്ച ഇന്ത്യന്‍ കായിക താരത്തെ തന്നെയാവും തിരഞ്ഞെടുക്കുക. കാരണം ഞാന്‍ വീട്ടിലേക്ക് തിരിച്ച് വരുമ്പോഴോ അല്ലെങ്കില്‍ അദ്ദേഹം വീട്ടിലേക്ക് തിരിച്ച് വരുമ്പോഴോ നിങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു എന്ന് പറയാന്‍ സാധിക്കും.

  നിങ്ങളുടെ പരമാവധി നിങ്ങള്‍ ചെയ്തു. എന്റെ രാജ്യത്തിന് അഭിമാനം കൊണ്ട് വരാന്‍ സാധിക്കുമെങ്കില്‍ ശക്തമായ ഒരു സ്വഭാവമുള്ള വ്യക്തിയായിരിക്കും. അങ്ങനൊരു ഭര്‍ത്താവിനെ ഓര്‍ത്ത് ഞാനും അഭിമാനിക്കും' എന്നുമാണ് പ്രിയങ്ക പറഞ്ഞത്. വലിയ കൈയ്യടിയാണ് പ്രിയങ്കയുടെ ഈ മറുപടിയ്ക്ക് ലഭിച്ചത്.

  English summary
  This Is What Priyanka Chopra Replied When Shah Rukh Khan Asked Will She Marry An Actor Like Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X