തന്റെ മുന്‍ കാമുകി അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നു; കരീന കപൂറിനെ സെയിഫിന്റെ കൂടെ കണ്ടപ്പോള്‍ ഷാഹിദ് പറഞ്ഞത്

ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ ഒന്നിലധികം പ്രണയങ്ങള്‍ ഉണ്ടാവുന്നത് സര്‍വ സാധാരണമാണ്. ചിലര്‍ പ്രണയവുമായി മുന്നോട്ട് പോയാല്‍ അധികം വൈകാതെ വിവാഹമോചിതരാവുകയും ചെയ്യും എന്നാല്‍ മറ്റു ചിലര്‍ ഒരു പ്രണയം വിട്ട് മറ്റൊന്നിലേക്ക് മാറുന്നതും കാണാം. ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂറും, കരീന കപൂറും തമ്മിലുള്ള പ്രണയകഥ ഒരു കാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്തിരുന്നതാണ്. അത്രയും ശക്തമായ ബന്ധം ആയിരുന്നെങ്കിലും ഇടയ്ക്ക് വേര്‍പിരിയുകയായിരുന്നു.

രണ്ട് പേരും വേര്‍പിരിഞ്ഞ് മറ്റ് ബന്ധത്തിലേക്ക് കടക്കുകയും ചെയ്തു. കരീന സെയ്ഫ് അലി ഖനെയും ഷാഹിദ് കപൂര്‍ മിറ രാജ്പുത്തിനെയും വിവാഹം കഴിച്ചു. ഇരുവരും രണ്ട് മക്കളോട് സന്തോഷത്തോടെ കഴിയുകയാണ്. എന്നാല്‍ കരീന കപൂറുമായി വേര്‍പിരിഞ്ഞതോടെ ഷാഹിദിന്റെ ഹൃദയം തകര്‍ന്നു പോയിരുന്നു. ആ കഥ ഇപ്പോള്‍ വൈറലാവുകയാണ്.

ഹിന്ദിയിലെ പ്രമുഖരടക്കമുള്ള നിരവധി നടിമാരുമായി ഷാഹിദ് കപൂര്‍ പ്രണയത്തിലായിട്ടുണ്ട്. എന്നാല്‍ കരീന കപൂറുമായിട്ടുള്ള ബന്ധമാണ് ഏറ്റവും കൂടുതല്‍ കാലം നിലനിന്നത്. ജബ് വി മെറ്റ് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് താരങ്ങള്‍ കണ്ടുമുട്ടുന്നത്. സെറ്റില്‍ നിന്ന് തന്നെ ഇരുവരും പ്രണയത്തിലായി. പിന്നീട് വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ ആ വേദനയില്‍ നിന്നും മറികടക്കാന്‍ ഷാഹിദിന് കുറച്ച് സമയം വേണ്ടി വന്നിരുന്നു.

shahid-kapoor-kareena-kapoor

ബോംബെ ടൈംസിന് നല്‍കിയൊരു അഭിമുഖത്തിലൂടെ തന്റെ മുന്‍ കാമുകിയെ സെയിഫ് അലി ഖാന്റെ കൂടെ കണ്ടപ്പോള്‍ തനിക്ക് വേദനിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. 'ഇതൊന്നും എന്നെ ബാധിക്കുന്നില്ലെന്ന് പറയുന്നത് സത്യസന്ധതയില്ലാത്ത കാര്യമാണ്. ഞാനുമൊരു മനുഷ്യനാണ്. ഓരോന്ന് കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ എനിക്കും വേദനിക്കുന്നുണ്ട്. ഇതിലൂടെ ജീവിക്കുകയും കൈകാര്യം ചെയ്യുകയും അല്ലാതെ എനിക്ക് മറ്റ് മാര്‍ഗമില്ലെന്നാണ് കരുതുന്നത്. ആ ബന്ധത്തിന്റെ നല്ല ഓര്‍മ്മകള്‍ ഞാന്‍ നെഞ്ചിലേറ്റി മുന്നോട്ട് പോകും. അതാണ് ചെയ്യുന്നത്. പോസിറ്റീവ് വശം നോക്കി സന്തോഷിക്കാന്‍ ശ്രമിക്കുകയാണ്.

കരീനയുമായി പിരിഞ്ഞതിന് ശേഷമുള്ള ഒരു മാസത്തോളം എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. എന്റെ വ്യക്തിപരമായ വികാരങ്ങളും തൊഴിലിനും ഇടയില്‍ ഏത് തിരഞ്ഞെടുക്കണം എന്നത് ചോദ്യമായി നിന്നു. മാത്രമല്ല എന്റെ മുന്നില്‍ രണ്ട് ചോയിസ് ഉണ്ടായിരുന്നു. ഒന്നുകില്‍ തിരിച്ച് വരണം. ശേഷം പത്ര മാധ്യമങ്ങളോട് ഒരക്ഷരം മിണ്ടാതെ ഇരിക്കുക. അങ്ങനെ എങ്കില്‍ വേദന ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരില്ല. അതല്ലെങ്കില്‍ ഇറങ്ങാന്‍ പോവുന്ന എന്റെ സിനിമയുടെ പ്രൊമോഷന്‍ നടത്തുക. ഇതായിരുന്നു തന്റെ മുന്നിലുള്ള പോംവഴികള്‍.

ഒരു നടന്‍ എന്ന നിലയില്‍ എന്റെ സിനിമയുടെ പ്രധാന്യം എത്രയാണെന്ന് അറിയാവുന്നത് കൊണ്ട് ഞാന്‍ രണ്ടാമത്തെ മാര്‍ഗമാണ് തിരഞ്ഞെടുത്തത്. അത് കുറച്ച് അസ്വസ്ഥതയുള്ള കാര്യമായിരുന്നു. എങ്കിലും ഞാനതിനെ അംഗീകരിച്ച് തുടങ്ങി. ഇതേ കുറിച്ച് ഒന്നും സംസാരിക്കാതെ ഇരിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞാന്‍ കരുതുന്നു. കാരണം അത് വളരെ പരസ്യമായതിനാല്‍ ഒരു വ്യക്തി എന്ന നിലയില്‍ എനിക്കതിന് വ്യക്തമായൊരു മാര്‍ഗരേഖ വേണമായിരുന്നു എന്നും ഷാഹിദ് പറയുന്നു. 2015 ലാണ് ഷാഹിദ് കപൂർ മിറ രജ്പുത്തിനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. എന്നാൽ അതിനും ഏറെ മുൻപ് 2012 ൽ കരീന കപൂർ, സെയിഫ് അലി ഖാനെ വിവാഹം കഴിച്ചു. കരീനയ്ക്കും രണ്ട് ആൺകുട്ടികളാണ്. കഴിഞ്ഞ വർഷമാണ് നടി ഇളയമകന് ജന്മം കൊടുക്കുന്നത്. നിലവിൽ സന്തുഷ്ടരായി കഴിയുകയാണ് ഇരുവരും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X