For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധടക്കിന്റെ ആദ്യ 25 മിനിറ്റ് അമ്മ കണ്ടു! അത് കഴിഞ്ഞ് തന്നെ ശകാരിച്ചു, കാരണം തുറന്ന് പറഞ്ഞ് ജാൻവി

  |

  ശ്രീദേവിയുടെ മരണം സംഭവിച്ച് മാസങ്ങൾ പിന്നിടുമ്പോഴും ആ ഞെട്ടലിൽ നിന്ന് ഇതുവരെ ബോളുവുഡും കുടുംബവും മുക്തരായിട്ടില്ല. ഇപ്പോഴും പല താരങ്ങളും ശ്രീദേവിയുടെ ആകാല വിയോഗത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുന്നുണ്ട്. സഹപ്രവർത്തകരുടെ പലരുടേയും അവസ്ഥ ഇങ്ങനെയാണെങ്കിൽ കുടുംബത്തിന്റെ അവസ്ഥ പറയാനുണ്ടോ?. കുടുംബത്തിന്റെ നെടും തൂണായിരുന്നു ശ്രീദേവി. താളം തെറ്റിയ അവസ്ഥയിൽ നിന്ന് ജീവിതത്തിലേയ്ക്ക് ഭർത്താവ് ബോണി കപൂറും മക്കളായ ജാൻവിയും ഖുഷിയും സാധരണ ജീവിതത്തിലേയ്ക്ക് മടങ്ങി വരുന്നതേയുള്ളൂ.

  നിത്യയുമില്ല പാർവതിയുമില്ല!! നയനിൽ പൃഥ്വിയ്ക്കൊപ്പം മംമ്ത!! ചിത്രത്തിൽ ആനി തകർക്കൂം...

  കുടുംബമായിരുന്നു ശ്രീദേവിയുടെ എല്ലാം. ഭർത്തവിനും രണ്ടു മക്കളുമായിരുന്നു ശ്രീദേവിയുടെ ജീവിതത്തിൽ എല്ലാം. ഇവർക്ക് വേണ്ടിയിട്ടായിരുന്നു ജീവിതത്തിന്റെ സംഹഭാഗവും ശ്രീദേവി ജീവിച്ചത്. ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു മൂത്തമകൾ ജാൻവിയുടെ സിനിമ. ആ ആഗ്രഹം മാറ്റിവെച്ചാണ് ഈ അമ്മ ഭൂമിയിൽ നിന്ന് വിടപറഞ്ഞിരിക്കുന്നത്.

  പ്രണയിക്കാൻ പ്രായം പ്രശ്നമാണോ!! കീർത്തിയുടെ മുത്തശ്ശി പറയുന്നത് കേൾക്കൂ, മുത്തശ്ശി സൂപ്പറാണ്

   കുറച്ചു ഭാഗം കണ്ടിരുന്നു

  കുറച്ചു ഭാഗം കണ്ടിരുന്നു

  മകളുടെ കന്നി ചിത്രം പൂർണ്ണമായി കാണണം എന്ന ശ്രീദേവിയുടെ ആഗ്രഹം നടന്നിരുന്നില്ല. എന്നാൽ ചിത്രത്തിന്റെ ആദ്യ 25 മിനിട്ട് താരം കണ്ടിരുന്നു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ജാൻവി വെളിപ്പെടുത്തിയത്. അമ്മ സിനിമ കണ്ടതിനു ശേഷം വിമർശനാത്മകമായിട്ടാണ് പ്രതികരിച്ചത്. കൂടാതെ ആവശ്യമായി ഉപദേശം നൽകിയിരുന്നുവെന്നും ജാൻവി പറഞ്ഞു.

   മോക്കപ്പ് ഇടുമ്പോൾ ശ്രദ്ധിക്കണം.

  മോക്കപ്പ് ഇടുമ്പോൾ ശ്രദ്ധിക്കണം.

  ചിത്രത്തിൽ താൻ അമിതമായി കൺഷി ഉപയോഗിച്ചതിന് അമ്മ ശകാരിച്ചിരുന്നു. മുഖത്ത് മേക്ക് അപ്പ് ഇടുമ്പോൾ ശ്രദ്ധിക്കണമെന്നുള്ള ഉപദേശവും അമ്മ നൽകിയിരുന്നു. അഭിനയത്തിൽ ഇനിയും കൂടുതൽ മെച്ചപ്പെടുത്താമെന്നുള്ള ഉപദേശവും അമ്മ നൽകിയിരുന്നുവെന്നും ജാൻവി കൂട്ടിച്ചേർത്തു. ചിത്രം ജൂലൈയ് 20 ന് തിയേറ്ററുകളിൽ എത്തുകയാണ്. ഇതിന്റെലഭാഗമായി നടന്ന അഭിമുഖത്തിലാണ് ജാൻവി ശ്രീദേവിയെ കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. ഇനിയും ക

   നടിയാകുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല

  നടിയാകുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല

  ഞാൻ ഒരു നടിയാകണമെന്ന് അമ്മ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. സിനിമ തിരക്കുകളില്ലാത്ത തികച്ചും സമാധാനപരമായ ജീവിതം തങ്ങൾക്കുണ്ടാകണമെന്നാണ് അമ്മ ആഗ്രഹിച്ചിരുന്നത്. താൻ സിനിമയിൽ താൽപര്യം പ്രകടിപ്പിക്കുമെന്ന് അമ്മ ഒട്ടും കരുതിയില്ല. താൻ ഒരു പാവമാണെന്നാണ് അമ്മ കരുതിയിരുന്നത്. അതേസമയം ഖുഷി സിനിമയിൽ താൽപര്യം കാണിക്കുമെന്നായിരുന്നു അമ്മ വിചാരിച്ചത്. അമ്മ താൻ കണ്ടതിൽവെച്ച് വളരെ ബോൾഡായ ഒരു സ്ത്രീയായിരുന്നുവെന്ന് ജാൻവി പറ‍ഞ്ഞു

  അമ്മ നോ പറഞ്ഞില്ല

  അമ്മ നോ പറഞ്ഞില്ല

  തന്റെ അഭിനയ മോഹം അമ്മയോട് പറ‍ഞ്ഞപ്പോൾ താൽപര്യമില്ലാഞ്ഞിട്ടു പോലും എതിർ അഭിപ്രായം പറ‍ഞ്ഞിരുന്നില്ല. അമേരിക്കയിലെ ഫിലിം സ്കൂളിൽ എന്നെ ചേർത്ത് പഠിപ്പിച്ചു. സ്കൂളിൽ ചേർത്ത് മടങ്ങുമ്പോൾ അമ്മ തന്നോട് പറഞ്ഞത് എന്റെ കുഞ്ഞ് പൂവിനെ ഞാൻ ചെളികുണ്ടിൽ വിട്ട് പോകുകയാണെന്നായിരുന്നു. ഇത്രയും നാൾ അമ്മ തങ്ങളുടെ ആഗ്രഹത്തിനു വേണ്ടി ജീവിച്ചു. ഇനി അമ്മയുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയാണ് ജീവിക്കുന്നതെന്നും ജാൻവി പറഞ്ഞു.

  ഖുഷി അമ്മയെപ്പോലെ

  ഖുഷി അമ്മയെപ്പോലെ

  അമ്മയുടെ മരണത്തിനും ശേഷം കുടുംബാംഗങ്ങളെല്ലാവരും തങ്ങൾക്ക് താങ്ങായി ഉണ്ടായിരുന്നു. അത് ഞങ്ങൾക്കൊരു ബലം തന്നെയായിരുന്നു. അത് തന്നേയും അനിയത്തി ഖുഷിയേയും അച്ഛനേയും സുരക്ഷിതമാക്കിയിരുന്നു. കുടുംബാംഗങ്ങൾ ഒന്നിച്ചുണ്ടെങ്കിലും അമ്മയുടെ വിയോഗം തങ്ങൾക്ക് ഒരു തീരനഷ്ടമാണ്. അതിൽ നിന്ന് പൂർണ്ണമായും മുക്തമാകാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും താരം പറഞ്ഞു. കൂടാതെ ഇപ്പോൾ വീട്ടിൽ അമ്മയുടെ റോൾ കൃത്യമായി ചെയ്യുന്നത് അനിയത്തി ഖുഷിയാണ്. അവൾ അമ്മയുടെ സ്ഥാനം ഏറ്റെടുത്ത് കൃത്യമായി കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. ചിലപ്പോഴൊക്കെ തന്നെ ഉറക്കാറുള്ളത് അനിയത്തി ഖുഷിയാണെന്നും ജാൻവി പറഞ്ഞു.

  English summary
  This Is What Sridevi Had To Say To Janhvi Kapoor On Seeing 25 Minutes Of Dhadak
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X