For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൽമാൻ ഖാൻ ഇതുവരെ വിവാഹം കഴിക്കാത്തതിൻ്റെ രഹസ്യം വെളിപ്പെടുത്തി സുസ്മിത സെൻ

  |

  കഴിഞ്ഞ ദിവസം ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നടി സുസ്മിത സെന്നിനൊപ്പമുള്ള പ്രണയ ചിത്രങ്ങൾ പങ്കുവെച്ചത് വൈറലായതോടെ സുസ്മിത സെൻ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ ആശംസകളുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. പതിവ് പോലെ തന്നെ പല തരത്തിലുള്ള വിമർശനങ്ങളും സുസ്മിതയും ലളിത് മോദിയും കേൾക്കേണ്ടി വന്നു.

  പുതിയൊരു ജീവിതത്തിൻ്റെ തുടക്കമാണിതെന്നും സുസ്മിത തന്റെ പങ്കാളിയാണെന്നും സോഷ്യൽ മീഡിയയിലൂടെ ലളിത് മോദിയാണ് ആദ്യം പങ്കുവെച്ചത്. തുടർന്നുള്ള പോസ്റ്റിൽ തങ്ങൾ വിവാഹിതരായിട്ടില്ലെന്നും അതും ഉടൻ ഉണ്ടാകുമെന്നും ലളിത് മോദി അറിയിച്ചു. ഇരുവർക്കും നേരെയുള്ള വിമർശനങ്ങളിൽ പ്രധാനമായും കേൾക്കേണ്ടി വന്നത് സുസ്മിത ലളിത് മോദിയുമായി അടുത്തത് പണം മോഹിച്ചാണെന്നായിരുന്നു. വിമർശനങ്ങളെ ശക്തമായ രീതിയിൽ തന്നെയാണ് ഇരുവരും നേരിട്ടത്.

  Read Also : അമ്മ ഇനി ബി​ഗ് ബോസ്' വീട്ടിലേക്ക് പോകരുത്, അത് ടെൻഷൻ കൂട്ടുന്ന നരകമാണെന്ന് ധന്യയുടെ മകൻ

  സുസ്മിത വീണ്ടും വാർത്തകളിൽ നിറഞ്ഞതോടെ മിസ് യൂണിവേഴ്‌സ് സൽമാൻ ഖാന്റെ ബാച്ചിലർഹുഡിനെക്കുറിച്ച് സംസാരിക്കുന്ന ഒരു പഴയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സൽമാൻ ഖാൻ ഇപ്പോഴും അവിവാഹിതനായിരിക്കുന്നതിന്റെ കാരണം ഒരിക്കൽ സുസ്മിത പറഞ്ഞിരുന്നു. ആ പറഞ്ഞ കാര്യം ആരാധകർ വലിയ രീതിയിലാണ് ഏറ്റെടുത്തത്. വീഡിയോ കാണാം

  ഒരു അഭിമുഖത്തിൽ സുസ്മിതയോട് അവതാരിക ചോദിച്ചു, "ഞങ്ങൾ പലപ്പോഴും സൽമാനോട് ഈ ചോദ്യം ചോദിക്കാറുണ്ട്, പക്ഷേ അദ്ദേഹം ഒരിക്കലും ഉത്തരം നൽകിയിട്ടില്ല, ഞാൻ നിങ്ങളോടും ഇതേ ചോദ്യം ചോദിക്കകയാണ്." ഇത് കേട്ട് സുസ്മിത ചിരിക്കാൻ തുടങ്ങി, ഒറ്റക്കുള്ള ജീവിതം ആഘോഷിക്കുന്ന രണ്ട് പേരോടാണ് നിങ്ങൾ ഈ ചോദ്യം ചോദിക്കുന്നത്.

  ആരെയും കണ്ടെത്താത്തത് കൊണ്ട് അവർ സിം​ഗിളാണെന്നന്ന് കരുതേണ്ട എന്നാണ് സുസ്മിത മറുപടി പറഞ്ഞത്. സെന്നിന്റെ ഈ ഉത്തരം ആരാധകർ കയ്യടികളോടെയാണ് സ്വീകരിച്ചത്.

  Sushmita Salman

  സൽമാനും സുസ്മിതയും നല്ല രീതിയുള്ള സൗഹൃദം സൂക്ഷിക്കുന്നവരാണ്. കൂടാതെ, 'ബിവി നമ്പർ 1', 'മൈനേ പ്യാർ ക്യൂൻ കിയ', 'തുംകോ നാ ഭുൽ പായേംഗേ' തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 2018-ൽ, സൽമാന്റെ 53-ാം പിറന്നാൾ ദിനത്തിൽ ഇരുവരും വീണ്ടും കാണുകയും സന്തോഷ നിമിഷം ഒരുമിച്ച് ആഘോഷമാക്കിയിരുന്നു.

  Read Also: 'കുരുക്കിൽപ്പെട്ടില്ല, വിവാഹത്തിന് തൊട്ടടുത്ത് എത്തിയിരുന്നു, ‌എന്നേയും മക്കളേയും ദൈവം രക്ഷിച്ചു'; സുസ്മിത സെൻ

  അതേസമയം, 46 കാരിയായ നടി ഇപ്പോൾ ലളിത് മോദിക്കൊപ്പം മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ്. ലളിത് മോദിയോടൊപ്പമുള്ള ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ ഇരുവരെയും കുറിച്ചുള്ള ചർച്ചകൾ ചൂട് പിടിച്ചു. സുസ്മിതയ്‌ക്കെതിരേ നിരവധി ട്രോളുകളും പരിഹാസ പോസ്റ്റുകളും വന്നു.

  സ്‌നേഹത്തിന് പകരം കാമുകന്റെ ബാങ്ക് ബാലൻസ് നോക്കിയാണ് സുസ്മിതയുടെ പ്രണയങ്ങൾ എന്നുവരെ ആളുകൾ പരിഹസിച്ചു. റോഹ്‌മാനുമായുള്ള ബന്ധം അവസാനിപ്പിച്ചത് അതിനാലാണെന്നും മോദിയുടെ സാമ്പത്തികമാണ് സുസ്മിതയുടെ കണ്ണിലുടക്കയിതെന്നും ആളുകൾ കമൻ്റ് ചെയ്തു.

  Read Also: 'അഡ്വാൻസ് മേടിച്ച് എല്ലാത്തിനും കൂടെ നിന്നു, അവസാനം ചതിച്ചു'; മലയാള സിനിമയിലെ പ്രമുഖ വ്യക്തിയെ കുറിച്ച് ബാല!

  വിമർശനങ്ങളോട് ശക്തമായ രീതിയിൽ താരം പ്രതികരിച്ചിട്ടുമുണ്ട്. സ്വർണത്തേക്കാൾ തനിക്ക് താത്പര്യം വജ്രമാണ്, അതു വാങ്ങിത്തരാൻ ഒരു പുരുഷന്റെ ആവശ്യം തനിക്കില്ല, അതിനുള്ള പണം തന്റെ കൈയിലുണ്ടെന്നും സുസ്മിതയുടെ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നു. നമുക്ക് ചുറ്റുമുള്ള ലോകം എത്ര ദയനീയവും അസന്തുഷ്ടവുമാണെന്ന് കാണുമ്പോൾ വിഷമം തോന്നുന്നു.

  Recommended Video

  Dr. Robin On Dilsha: ഞാൻ മാനസ മൈന ഒന്നും പാടി നടക്കില്ല, പോയത് പോട്ടെ | *BiggBoss

  താൻ ഇതുവരെ കണ്ടിട്ടില്ലാത്ത 'പരിചയക്കാർ' തന്റെ ജീവിതത്തെ കുറിച്ചുള്ള ആഴത്തിലുള്ള അറിവു പങ്കുവെക്കുമ്പോൾ അവരെ പ്രതിഭകൾ എന്ന് വിശേഷിപ്പിക്കണമെന്നും പരിഹാസരൂപത്തിൽ സുസ്മിത വിമർശനങ്ങൾക്ക് മറുപടി നൽകി.

  Read more about: sushmita sen
  English summary
  This Is Why Salman Khan Is Still Single, When Sushmita Sen Opens Up About Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X