സോനം കപൂറും ഭര്‍ത്താവും തറയില്‍ കിടന്നുറങ്ങിയതിന് കാരണം?
ബോളിവുഡിലെ നവ വധൂ - വരന്മാരാണ് സോനം കപൂറും ആനന്ദ് അഹൂജയും. 2018 ലാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ ശേഷം സോനം കപൂറും ആനന്ദും ലണ്ടനിലെ പുതിയ വീട്ടിലേക്ക് താമസം മാറി.
അതിന് പിന്നാലെ സോനം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. നടിയും ഭര്‍ത്താവും തറയില്‍ കിടന്ന് ഉറങ്ങുന്നതായിരുന്നു ചിത്രത്തില്‍. അതിന്റെ കാരണവും സോനം തന്നെ പറഞ്ഞിട്ടുണ്ട്.

പുതിയ വീട്ടില്‍ സാധന സൗകര്യങ്ങളെല്ലാം എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. അതില്‍ പെടുന്നു കട്ടിലും കിടക്കയും. കട്ടിലും കിടക്കയും പറഞ്ഞ സമയത്ത് എത്താത്ത് കൊണ്ടാണത്രെ താരദമ്പതികള്‍ ആ രാത്രി തറയില്‍ കിടുന്നുറങ്ങിയത്.
വിവാഹത്തിന് വേണ്ടി സോനം കപൂര്‍ സിനിമയില്‍ നിന്ന് വലിയ ഇടവേളയൊന്നും എടുത്തിട്ടില്ല. ഏറ്റവും പുതിയ ചിത്രമായ 'ഏക് ലഡ്ക കോ ദേക്ക തോ അയ്‌സ ലഗ' എന്ന ചിത്രം ഫെബ്രുവരി 1 ന് റിലീസ് ചെയ്യും.


Click it and Unblock the Notifications











