»   » രണ്‍ബീറും ഐശ്വര്യാറായും ഇഴുകിച്ചേര്‍ന്നഭിനയിച്ച രംഗങ്ങള്‍ കണ്ട ജയ ബച്ചന്റെ മുഖഭാവം ഇങ്ങനെയോ?

രണ്‍ബീറും ഐശ്വര്യാറായും ഇഴുകിച്ചേര്‍ന്നഭിനയിച്ച രംഗങ്ങള്‍ കണ്ട ജയ ബച്ചന്റെ മുഖഭാവം ഇങ്ങനെയോ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഏറെ വിവാദങ്ങള്‍ക്കു ശേഷമാണ് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യെ ദില്‍ ഹെ മുഷ്‌ക്കില്‍ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. രണ്‍ബീര്‍ കപൂറും ഐശ്വര്യറായും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രത്തില്‍ ഇരുവരും ഇഴുകിച്ചേര്‍ന്നഭിനയിച്ച രംഗങ്ങളാണ് വാര്‍ത്തകള്‍ക്ക് ചൂടുപിടിപ്പിച്ചത്.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയ മുതല്‍ തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍. ചിത്രം കണ്ട ജയ ബച്ചന്‍ പ്രതികരണമെന്തന്നറിയണ്ടേ?

അമിതാഭ് ബച്ചന്റെ പ്രതികരണം

മരുമകള്‍ ഐശ്വര്യയുടെ ഏതു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയാലും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുളള ബച്ചന്‍ ഈ ചിത്രത്തിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്തില്ലത്രേ. ഐശ്വര്യയും രണ്‍ബീര്‍ കപൂറും ഇഴുകിച്ചേര്‍ന്നഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബച്ചന്‍ കരണ്‍ ജോഹറിനെ സമീപിച്ചിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു

പിങ്കിന്റെ പ്രമോഷനെത്തിയപ്പോള്‍ അമിതാഭ് പ്രതികരിച്ചില്ല

അമിതാബ് മുഖ്യവേഷത്തിലെത്തിയ പിങ്ക് എന്ന ചിത്രത്തിന്റെ പ്രമോഷനെത്തിയപ്പോള്‍ പ്രസ്തുത ചിത്രത്തെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് ബച്ചന്‍ മറുപടി പറഞ്ഞിരുന്നില്ല.

ഐശ്വര്യ പ്രമോഷനെത്തിയിരുന്നില്ല

ചിത്രത്തിന്റെ പ്രമോഷനു ഐശ്വര്യ എത്താതിരുന്നതും വാര്‍ത്തയായിരുന്നു. മകളോടൊത്ത് യാത്രചെയ്യാന്‍ ബുദ്ധിമുട്ടുളളതിനാലാണ് പ്രമോഷനെത്താത്തതെന്നാണ് ഐശ്വര്യ റായ് പറഞ്ഞത്.

ജയബച്ചന്റെ പ്രതികരണം ഇങ്ങനെ

വെറുതെ വാര്‍ത്തകളുണ്ടാക്കുന്നത് ജനങ്ങളുടെ ഹോബിയാണെന്നും ഐശ്വര്യാറായ് ബച്ചന്‍ കുടുംബത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്നുമാണ് ജയ ബച്ചന്‍ വ്യക്തമാക്കിയത്.

English summary
At the MAMI 18th Mumbai Film Festival, Jaya Bachchan said, 'Filmmakers at that time, created art. Today, it's a business and all about numbers. Everything is thrown at our face. People have forgotten subtlety. Open display of affection is considered smart.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam