പ്രിയങ്കയുടെ നിശ്ചയത്തിനു ശേഷം ആലിയ പോയത് വിവാഹത്തിന്!! വൈറലാകുന്നു ഈ വിവാഹ ചിത്രം
യങ്കയുടെ ചടങ്ങുകളിൽ പങ്കെടുത്തതിനു ശേഷം അലിയ വിവാഹത്തിന് എത്തുകയായിരുന്നു
സാധാരണ അടുത്ത സുഹൃത്തുക്കളുടേയോ സഹതാരങ്ങളുടേയോ വിവാഹത്തിനാകും ബോളിവുഡ് താരങ്ങളെ കാണാൻ സാധിക്കുന്നത്. ഈ വിവാഹങ്ങൾക്ക് സന്തോഷത്തോടെ ആടിപ്പാടുന്ന താരങ്ങളുടെ ചിത്രം സോഷ്യൽ മീഡികളിലും ബോളിവുഡ് മാധ്യമങ്ങളിലും വൈറലായിരിക്കും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ബോളിവുഡ് താരം ആലിയ ഭട്ട് പങ്കെടുത്ത ഒരു കല്യാണത്തിന്റെ ചിത്രങ്ങൾ വൈറലാണ്.
അടുത്ത ബന്ധവിന്റേയോ സുഹൃത്തിന്റേയോ അല്ല. തന്റെ വീട്ടിലെ ജോലിക്കാരിയുടെ വിവാഹത്തിന് പങ്കെടുത്ത താരത്തിന്റെ ചിത്രമാണ് വൈറലാകുന്നത്. പ്രിയങ്ക ചോപ്രയുടെ വിവാഹം നിശ്ചയം കഴിഞ്ഞ അതേദിവസമായിരുന്നു ജോലിക്കാരിയുടേയും വിവാഹം . പ്രിയങ്കയുടെ ചടങ്ങുകളിൽ പങ്കെടുത്തതിനു ശേഷം അലിയ വിവാഹത്തിന് എത്തുകയായിരുന്നു. ഇന്ത്യൻ ടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനു മുൻപ് പ്രിയങ്ക ചേപ്രയുടെ അമ്മയും നിർമ്മാതാവുമായ മധു ചോപ്ര തന്റെ മുൻ മാനേജറിന്റെ മകളുടെ വിവാഹത്തിന് പങ്കെടുത്തത് വൻ വാർത്തയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.കൂടെ മേക്കുപ്പ് മാന്റെ പിറന്നാളിന് കാർ സമ്മാനമായി നൽകി ബോളിവുഡ് നടി ജാക്വൈലിൻ ഫെർണാണ്ടെസിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.


Click it and Unblock the Notifications