താരപുത്രി ഇത്രയ്ക്ക് ക്യൂട്ടാണോ! അച്ഛന്റെയും അമ്മയുടെയും വിവാഹത്തെ കുറിച്ച് കുഞ്ഞ് താരം

ലോക്ക് ഡൗൺ കാലം സോഷ്യൽ മീഡിയ്ക്കൊപ്പാമാണ് താരങ്ങൾ. ലോക്ക് ഡൗൺ കാലം പങ്കുവെയ്ക്കുന്നതിനോടൊപ്പം ജീവിതത്തിലെ മനോഹര നിമിഷങ്ങളുംപങ്കുവെയ്ക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി ജാൻവി കപൂർ. സിനിമ വിശേഷങ്ങൾക്കൊപ്പം കുടുംബ വിശേഷങ്ങളും ജാൻവി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. അമ്മ ശ്രീദേവിയുടെ മരണ ശേഷമായിരുന്നു ജാൻവി വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്.

jhanvi

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ശ്രീദേവിയുടെ ഒരു കുടുംബചിത്രമാണ്. 25 വർഷം പഴക്കമുള്ള ഒരു ചിത്രമാണിത്. സൗത്ത് ഇന്ത്യൻ പരമ്പരാഗത ഗെറ്റപ്പിലാണ് ചിത്രത്തിൽ താരം കുടുംബം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പട്ട് സാരി ചുറ്റി തലയിൽ മുല്ലപ്പൂവ് ചൂടി സൗത്തിന്ത്യൻ ലുക്കിൽ ശ്രീദേവി പ്രത്യക്ഷപ്പെടുമ്പോൾ ധാവണി വേഷത്തിലാണ് ജാൻവിയും ഖുഷുയും. കുർത്തയും പൈജാമയുമാണ് ബോണി കപൂറിന്റെ വേഷം. സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും താര കുടുംബം ചർച്ചയായിട്ടുണ്ട്.

കുടുംബവുമായി ഏറ്റവും വളരെ ആത്മബന്ധം സൂക്ഷിക്കുന്ന ജാൻവി ശ്രദേവിയുടെ മരണം വരെ അമ്മയുടെ നിഴലായിട്ടായിരുന്നു നടന്നിരുന്നത്. അമ്മയുടെ വിരലിൽ തൂങ്ങി നടക്കുന്ന ജാൻവിയെ ആയിരുന്നു എല്ലാവരും കണ്ടിരുന്നത്. ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ജാൻവിയെ അടിമുടി മാറ്റുകയായിരുന്നു.കുഞ്ഞ് ജാൻവിയിൽ നിന്ന് ജാൻവി കപൂർ എന്ന് പക്വതയായ പെൺകുട്ടിയെയായിരുന്നു എല്ലാവരും കണ്ടത്. ഇപ്പോഴിത ജാൻവിയുടെ മറ്റൊരു വീഡിയോ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയാണ്. ചെറു പ്രായത്തിൽ തന്നെ ഇത്രയും പക്വത താരത്തിന് ഉണ്ടായിരുന്നോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

ശ്രീദേവിയ്ക്കും ബോണി കപൂറിനുമൊപ്പം സൽമാൻ അവതാരകനാകുന്ന ഒരു ഷോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുഞ്ഞു ജാൻവിയും അനിയത്തി ഖുഷിയും എത്തിയിരുന്നു.പരിപാടിക്കിടയിൽ സൽമാൻ ഇരുവർക്കും നേരെ ഒരു ചോദ്യമെറിഞ്ഞു, ''വിവാഹം സ്വർ​ഗത്തിൽ വച്ച് നടക്കുന്നു എന്നാണോ വിശ്വസിക്കുന്നത്'' എന്നായിരുന്നു ചോദ്യം. കുഞ്ഞ് ജാൻവിയുടെ ഉത്തരം ഏവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു."എല്ലാ വിവാഹവും സ്വർ​ഗത്തിലാണോ നടക്കുന്നതെന്ന് എനിക്കറിയില്ല, എന്നാൽ എന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹം തീർച്ചയായും സ്വർ​ഗത്തിലാണ് നടന്നത്". ജാൻവിയുടെ മറുപടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X