ഖുഷി പ്ലീസ്!! ശ്രീദേവിയ്ക്ക് തലവേദന സൃഷ്ടിച്ച് ഇളയ മകൾ, വർഷങ്ങൾക്ക് ശേഷം വീഡിയോ പുറത്ത്

സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ശ്രീദേവിയുടെ പഴയകാല വീഡിയോയാണ്

ബോളിവുഡ് താരം ശ്രീദേവിയുടെ പെട്ടെന്നുണ്ടായ മരണം ആരാധകർക്ക് തീരനഷ്ടമായിരുന്നു. മരണം സംഭവിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ പൂർണ്ണമായും ആ തീരാദുഖത്തിൽ നിന്ന് വിട്ട് മാറാനായിട്ടില്ല. ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായിരുന്നു ശ്രീദേവി. സിനമകളിലൂടെ ഇപ്പോഴും ആരാധകരുടെ ഹൃദയത്തിൽ താരം ജിവിക്കുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ശ്രീദേവിയുടെ പഴയകാല വീഡിയോയാണ്. ഇളയമകൾ ഖുഷിയുമായിട്ടുള്ള രസകരമായ വീഡിയോയാണ് പ്രചരിക്കുന്നത്. ഖുഷിയുടെ ആരാധകരാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം ഇത് വൈറലായിരുന്നു.

അമ്മയെ ശല്യപ്പെടുത്തുന്ന വീഡിയോ

അമ്മയെ ശല്യപ്പെടുത്തുന്ന വീഡിയോ

ഇപ്പോൾ പുറത്തു വന്ന വീഡിയോയിൽ ശ്രീദേവിയല്ല താരം പകരം ഇളയമകൾ ഖുഷിയാണ് . ഒരു ചനലിനു നൽകിയ അഭിമുഖത്തിനിടയിൽ ഖുഷി കാട്ടിക്കൂട്ടുന്ന സംഭവ വികാസങ്ങളാണ് വീഡിയോയിൽ. ശ്രീദേവിയ്ക്കൊപ്പം അവതാരകയും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അഭിമുഖം എടുക്കുന്നതിനിടയിലാണ് ഖുഷി ശല്യക്കാരിയായി പ്രത്യക്ഷപ്പെടുന്നത്.

എവിടെയെങ്കിലും പോയി  ഇരിക്കൂ

എവിടെയെങ്കിലും പോയി ഇരിക്കൂ

ഖുഷിയുടെ കുറുമ്പ് സഹിക്കാൻ പാറ്റാതെ വരുമ്പോൾ മകളോട് കേണപേക്ഷിക്കുകയാണ് ശ്രീദേവി. അമ്മ വലിയ സ്റ്റാർ ആണെന്നോ. ഷൂട്ട് നടക്കുന്നതോ കുഞ്ഞ് ഖുഷിയ്ക്ക് വിഷയമേയല്ല. അവൾക്ക് ഒളിച്ചു കളിക്കണം എന്നൊരു വിചാരം മാത്രമേയുള്ളൂ. എന്നാൽ ശ്രീദേവി മകളുടെ മുന്നിൽ യാചിക്കുകയാണ്. ഖുശി പ്ലീസ്... എവിടെയെങ്കിലും പോയി ഇരിക്കൂ എന്ന് ശ്രീദേവി ക്യാമറയ്ക്ക് മുന്നിൽ തന്നെ ഇരുന്നു പറയുന്നുണ്ട്. ഒരു സാധാരണക്കാരിയായ അമ്മയുടെ എല്ലാ വേദനയും വിഷമങ്ങളും ആ മുഖത്ത് കാണാൻ സാധിക്കുമായിരുന്നു. സിനിമ താരമല്ലെങ്കിലും ഫാൻസിന്റെ എണ്ണത്തിൽ ഖുഷി ഒട്ടും പിന്നിലല്ല.

അമ്മയെ കൈപിടിയിലാക്കി ഖുഷി

അമ്മയെ കൈപിടിയിലാക്കി ഖുഷി

ശ്രീദേവിയുടെ ഇളയ മകളാണ് ഖുഷി. താരപുത്രിയുടെ ലോകം അമ്മയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. താരത്തിന്റെ മരണ ശേഷം അമ്മയുടെ ഓർമ്മകളെ ചുറ്റിപ്പറ്റി ജീവിക്കുകയാണ് ഖുഷി. അച്ഛനും സഹോദരിയ്ക്കുമൊപ്പമാണ് പുറലോകത്ത് ഖുഷി പ്രത്യക്ഷപ്പെടാറുളളത്. എന്നാൽ ആഴ്ചകൾക്ക് മുൻപ് ഖുഷി ഒറ്റയ്ക്ക് പൊതുനിരത്തിൽ പ്രത്യക്ഷപ്പട്ടിരുന്നു. പാപ്പരാസി കണ്ണുകൾ അത് ചൂഴ്ന്നെടുക്കുകയും ചെയ്തു. എന്നാൽ ചില ചിത്രങ്ങൾ മനസിനെ വല്ലാതെ മുറിപ്പെടുത്തു. ഖുഷിയുടെ കയ്യിൽ ഉണ്ടായിരുന്നു മൊബൈൽ ഫോണാണ് ക്യാമറ കണ്ണുകൾ ആദ്യം സ്ഥാനം പിടിച്ചത്. അതിന്റെ വാൾപേപ്പർ ശ്രീദേവിയ്ക്കൊപ്പം നിൽക്കുന്ന ഖുഷിയുടെ ബാല്യകാലത്തെ ചിത്രമായിരുന്നു.

മരണം മറ്റൊരു തലത്തിലേയ്ക്ക്

മരണം മറ്റൊരു തലത്തിലേയ്ക്ക്

ശ്രീദേവിയുടെ മരണം മറ്റൊരു തലത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്.താരത്തിന്റെ മരണം സ്വഭാവിക മരണമല്ലമറിച്ച് ആസൂത്രിതമായ കൊലപാതകമാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. മുൻ ദില്ലി എസിപി വേദ് ഭൂഷന്റെ കഴിൽ പ്രവർത്തിക്കുന്ന കുറ്റാന്വേഷണ ഏജൻസിയാണ് ഇക്കാര്യം പുറത്തു വിട്ടത്. കേസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി അദ്ദേഹം ദുബായിൽ പോയിരുന്നു. വേദ് പറയുന്നത് ഒരാളെ ബാത്ത് ടബ്ബിൽ തള്ളിയിട്ട് ശ്വാസം മുട്ടിച്ച് കൊല്ലനും കൊലപാതകം നടത്തിയതിന്റെ തെളിവുകൾ അവശേഷിപ്പിക്കാതെ അപകടമരണമെന്ന് വരുത്തി തീർക്കാനും വളരെ വളരെ എളുപ്പമാണെന്നാണ്.

 പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൃപ്തരല്ല

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൃപ്തരല്ല

ദുബായി പോലീസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെതിരെയും വേദ് ഭൂഷൺ ആരോപണം ഉന്നയിച്ചിരുന്നു. ദുബായി നീതി വ്യവസ്ഥയോട് അങ്ങേയറ്റം ആദരവാണുള്ളത്. കൂടാതെ ശ്രീദേവിയുടെ മരണത്തിൽ അവർ നൽകിയ റിപ്പോർട്ടിൽ തങ്ങൾ തൃപ്തരല്ലെന്നും പ്രസ് മീറ്റിൽ പറഞ്ഞു. ബായിൽ എത്തി വേദ് ഭൂഷൺ ശ്രീദേവി മരിച്ച ഹോട്ടലായ ജുമെയ്റ എമിറേറ്റ്സ് സന്ദർശിച്ചിരുന്നു. എന്നാൽ ശ്രീദേവി മരിച്ചു കിടന്ന മുറി കയറി പരിശോധിക്കാനോ സന്ദർശിക്കാനോ അനുവദിച്ചിരുന്നില്ല. മറ്റൊരു മുറിയിൽ താരം താരം മരിച്ചു കിടന്ന രീതി പുനഃസൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം പ്രസ് മീററിൽ പറഞ്ഞു.

Yeesss my baby girl 😜✨😘😘 @khushi05k #kkwvideo

A post shared by Khushi Kapoor (fc) (@khushikapoorworld) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X