ഐശ്വര്യ റായിയുടെ ആദ്യ പ്രതിഫലം 1500 രൂപ; മുപ്പത് വര്‍ഷം മുന്‍പ് നടിയ്ക്ക് ലഭിച്ച പ്രതിഫലത്തിന്റെ കണക്കിങ്ങനെ

മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ലോകസുന്ദരിപട്ടം നേടി എടുത്ത താരമാണ് ഐശ്വര്യ റായി. വളരെ സാധാരണക്കാരിയായി ജീവിതം തുടങ്ങിയ ഐശ്വര്യ ഇന്ത്യയുടെ അഭിമാനമായി മാറുകയായിരുന്നു. പില്‍ക്കാലത്ത് വെള്ളിത്തിരയിലേക്ക് ചുവടുവെച്ചതോടെയാണ് നടിയുടെ കരിയര്‍ മാറി മറിഞ്ഞത്. ഇപ്പോഴും സജീവസാന്നിധ്യമായി തുടരുന്ന ഐശ്വര്യ റായിയുടെ തുടക്ക കാലം അത്ര സുഖകരമായിരുന്നില്ല.

മുന്‍പ് പല അഭിമുഖങ്ങളിലൂടെയും തന്റെ കരിയറിനെ കുറിച്ച് ഐശ്വര്യ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഒരു ഫോട്ടോഷൂട്ടിന് വരെ കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന നിലയിലേക്ക് എത്തിയെങ്കിലും തുടക്കത്തില്‍ ലഭിച്ചത് തുച്ഛമായ വരുമാനമാണ് ഐശ്വര്യ വാങ്ങിയിരുന്നത്. നടിയുടെ കരിയർ തുടങ്ങിയിട്ട് മുപ്പത് വർഷം പൂർത്തിയായിരിക്കുകയാണ്. ഇത്രയും വര്‍ഷം മുന്‍പുള്ള ആദ്യ പ്രതിഫലത്തെ കുറിച്ചും മറ്റ് വിവരങ്ങളുമൊക്കെ വാർഷികത്തോട് അനുബന്ധിച്ച് പ്രചരിക്കുകയാണ്. വായിക്കാം..

നടിയുടെ ആദ്യ പ്രതിഫലത്തിന്റെ ബില്ലും പ്രത്യക്ഷപ്പെട്ടത്

മോഡലിങ്ങില്‍ മാത്രമല്ല അഭിനയത്തിലും മികച്ച നേട്ടങ്ങള്‍ നേടിയിട്ടുള്ള നടിയാണ് ഐശ്വര്യ റായി. സാധാരണക്കാരെ പോലെ കുറഞ്ഞ വരുമാനത്തിലൂടെയാണ് നടി ഈ നേട്ടങ്ങളിലെത്തിയത്. സോണാലി ബിന്ദ്രെ, തേജസ്വിനി കോലാപുരെ തുടങ്ങിയവരുടെ കൂടെ ഐശ്വര്യ റായി ഫാഷനിലേക്ക് ചുവടുവെച്ചിട്ട് കൃത്യം മുപ്പത് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ആ സമയത്തുള്ള ചിത്രങ്ങളുടെ കൂടെയാണ് നടിയുടെ ആദ്യ പ്രതിഫലത്തിന്റെ ബില്ലും പ്രത്യക്ഷപ്പെട്ടത്. ഇത് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

ഐശ്വര്യ റായിയുടെ വിലാസമിതാണ്

1992 മെയ് 23-ന്, ഏകദേശം 18 വയസ്സുള്ള ഐശ്വര്യ, കൃപ ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ മോഡലായി പ്രവര്‍ത്തിക്കാന്‍ എത്തിയതെന്നാണ് ബില്ലില്‍ സൂചിപ്പിച്ചിരിക്കുന്നത്. ബില്ലിന്റെ അടിയില്‍ ഐശ്വര്യ ഒപ്പിട്ടിരിക്കുന്നത് വ്യക്തമായി കാണാം. ഈ കരാര്‍ നടന്നത് മുംബൈയിലാണ്. (അന്ന് ബോംബെ ആണെന്നും സൂചിപ്പിച്ചിരിക്കുന്നു). അതേ സമയം ഐശ്വര്യ റായിയുടെ വിലാസമായി കൊടുത്തിരിക്കുന്നത് രാം ലക്ഷ്മി നിവാസ് എന്ന കെട്ടിടത്തിലെ ഖാര്‍ എന്ന സ്ഥലത്താണ്.

ഫാഷന്‍ കാറ്റലോഗിന്റെ 30-ാം വാര്‍ഷികം ഇന്ന് ഞാന്‍ ആഘോഷിക്കുകയാണ്

ട്വിറ്ററിലൂടെയാണ് ഐശ്വര്യ റായിയുടെ കരാര്‍ റിപ്പോര്‍ട്ട് പ്രചരിച്ചത്. അന്നത്തെ മാഗസിന്‍ കവറും പ്രചരിച്ചിക്കുന്നുണ്ട്. 'ഞങ്ങൾ പ്രസിദ്ധീകരിച്ച ഫാഷന്‍ കാറ്റലോഗിന്റെ 30-ാം വാര്‍ഷികം ഇന്ന് ഞാന്‍ ആഘോഷിക്കുകയാണ്. ഐശ്വര്യ റായ്, സോണാലി ബിന്ദ്രെ, നിക്കി അനീജ, തേജസ്വിനി കോലാപുരെ എന്നിവരായിരുന്നു ഈ കാറ്റലോഗിനായി പോസ് ചെയ്ത മോഡലുകളില്‍ ചിലര്‍' എന്നും മാഗസിന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

1994 ലാണ് ഐശ്വര്യ റായി മിസ് വേള്‍ഡായി തിരഞ്ഞെടുക്കപ്പെടുന്നത്


ആദ്യമായി മോഡലിങ്ങില്‍ പങ്കെടുത്ത് രണ്ട് വര്‍ഷത്തിന് ശേഷം 1994 ലാണ് ഐശ്വര്യ റായി മിസ് വേള്‍ഡായി തിരഞ്ഞെടുക്കപ്പെടുന്നത്. ആ വിജയം ഐശ്വര്യയെ ലോകമെമ്പാടുമുള്ള പ്രശസ്തിയിലേക്ക് നയിക്കുകയും ബോളിവുഡില്‍ വിജയകരമായ ഒരു കരിയര്‍ ആരംഭിക്കുകയും ചെയ്തു. ഇപ്പോഴും മോഡലിങ്ങ് രംഗത്ത് സജീവമായി തുടരുകയാണ് നടി. ഈ വര്‍ഷം,കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കുടുംബസമേതാണ് ഐശ്വര്യ എത്തിയത്. കാനില്‍ ഐശ്വര്യ 21-ാം തവണയാണ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X