കത്രീന രണ്‍ബീറിനോട് ഫൈനല്‍ ഗുഡ് ബൈ പറഞ്ഞതിങ്ങനെ !!
ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറിന്റെയും കത്രീന കൈഫിന്റെയും പ്രണയം മാധ്യമങ്ങള്‍ ഒരു പാട് ആഘോഷിച്ചതാണ്. ഏഴു വര്‍ഷത്തോളം നീണ്ട പ്രണയം ഇവരുടെ പ്രണയത്തിന്റെ തുടക്കവും ഒടുക്കവും എല്ലാം എല്ലാവര്‍ക്കുമറിയാവുന്നതുമാണ്. ഇടയ്ക്ക് ദീപികയുമായുള്ള രണ്‍ബീറിന്റെ ബന്ധമുള്‍പ്പെടെയുളളവയും വിവാദങ്ങളുണ്ടാക്കിയിരുന്നു.
കത്രീനയോട് തനിക്ക് വിരോധമൊന്നുമില്ലെന്നും മാതാപിതാക്കള്‍ കഴിഞ്ഞാല്‍ ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് കത്രീനയാണെന്നുമാണ് വേര്‍പിരിഞ്ഞതിനെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി രണ്‍ബീര്‍ പറഞ്ഞത് .എന്നാല്‍ കത്രീന നേരെ തിരിച്ചാണ് പറഞ്ഞത്. ഒരു പ്രതീക്ഷയും ബാക്കി വെയ്ക്കാത്ത വിധത്തില്‍ കത്രീന രണ്‍ബീറിനോട് ഗുഡ് ബൈ പറഞ്ഞത് ഇങ്ങനെയാണ്...

കത്രീന കൈഫ്
അസബ് പ്രേം കി ഗസബ് കഹാനി എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് ഇരുവരും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു.

ദീപിക പദുകോണ്‍
ബോളിവുഡ് നടി ദീപിക പദുകോണുമായുള്ള രണ്‍ബീറിന്റെ അടുപ്പമാണ് ഇരുവരും വേര്‍പിരിയാനുള്ള കാരണമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു .എന്നാല്‍ ഇടക്കാലത്ത് ദീപികയുമായുളള ബന്ധവും രണ്‍ബീര്‍ ഉപേക്ഷിച്ചു

കത്രീന പറഞ്ഞത്
ചലച്ചിത്ര മേഖലയില്‍ നിന്നല്ല സ്വകാര്യ ജീവിതാനുഭവങ്ങള്‍ കൊണ്ടാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി താന്‍ വിഷമിച്ചതെന്നാണ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കത്രീന പറഞ്ഞത്. രണ്‍ബീര്‍ തന്നെ പറ്റിക്കുകയായിരുന്നെന്നും കത്രീന പറഞ്ഞു.

ഋഷികപൂര്‍ നീതു സിങ്
മുന്‍ ബോളിവുഡ് താരങ്ങളും രണ്‍ബീറിന്റെ രക്ഷിതാക്കളുമായി ഋഷികപൂറിനും നീതു സിങിനും രണ്‍ബീര്‍ കത്രീനയെ വിവാഹം കഴിക്കുന്നതിനോട് താത്പര്യമില്ലായിരുന്നെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

ബാര്‍ ബാര്‍ ദേഖോ
വിവിധ ചിത്രങ്ങളുടെ തിരക്കിലാണ് കത്രീന ഇപ്പോള്‍. സിദ്ദാര്‍ത്ഥ് മല്‍ഹോത്രയോടൊപ്പമുള്ള കത്രീനയുടെ ചിത്രം ബാര്‍ ബാര്‍ ദേഖോ് കഴിഞ്ഞ ദിവസമാണ് റീലീസായത്. ചിത്രത്തില്‍ തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് കത്രീന വ്യക്തമാക്കിയിരുന്നു .അഭിനേത്രിയായതില്‍ താനേറെ അഭിമാനിക്കുന്നുവെന്നും കത്രീന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ്.

ഫൈനല്‍ ഗുഡ് ബൈ
രണ്‍ബീറുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിനു ശേഷവും ഇരുവരും ഒരുമിച്ചു താമസിച്ച അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയായിരുന്നു കത്രീന താമസിച്ചിരുന്നത് .എന്നാല്‍ അടുത്തിടെയാണ് കത്രീന ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് താമസം മാറ്റിയത്. ഇത് രണ്‍ബീറിനോടുള്ള നടിയുടെ ഫൈനല്‍ ഗുഡ് ബൈ ആണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്...


Click it and Unblock the Notifications











