വിവാഹം കഴിക്കണമെങ്കില്‍ ഒരു നിബന്ധന ഉണ്ട്; കത്രീനയുടെ ഭർത്താവിന് വേണ്ട ഗുണം ഇതാണെന്ന് സുഹൃത്ത് പറയുന്നു

ബോളിവുഡില്‍ വലിയൊരു ആഘോഷമായി നടന്‍ വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് വിവാഹ വേദിയിലേക്ക് പ്രവേശനം ഇല്ലായിരുന്നെങ്കിലും വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം താരദമ്പതിമാര്‍ പുറത്ത് വിട്ട് കൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായ രീതിയില്‍ ആചാരങ്ങള്‍ക്ക് അനുസരിച്ച് നടത്തിയ താരവിവാഹത്തിന്റെ വിശേഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.

ഇപ്പോഴിതാ വിവാഹത്തിന് മുന്‍പ് കത്രീന ചില നിര്‍ദ്ദേശങ്ങളും നിര്‍ബന്ധങ്ങളുമൊക്കെ മുന്നോട്ട് വെച്ചിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇതൊക്കെ വിക്കി അംഗീകരിച്ചതോട് കൂടിയാണ് ഇരുവരും വിവാഹിതരായതെന്നും അറിയുന്നു. അത്തരത്തില്‍ താരവിവാഹത്തിന് മുന്‍പ് കത്രീന നല്‍കിയ കണ്ടീഷന്‍ എന്താണെന്നുള്ളത് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാവുകയാണ്. വിശദമായി വായിക്കാം..

നടി കത്രീന കൈഫ് വിവാഹിതയായി

ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിക്കി കൗശലും കത്രീന കൈഫും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്ന് വെറും ഗോസിപ്പുകളാണെന്ന പറഞ്ഞ് തള്ളിയെങ്കിലും പിന്നീട് ഇരുവരുടെയും വിവാഹക്കാര്യത്തെ കുറിച്ചാണ് ചര്‍ച്ചയായത്. ഒടുവില്‍ ആരാധകരും സിനിമാലോകവും കാത്തിരുന്നത് പോലെ ഡിസംബര്‍ ഒന്‍പതിന് താരങ്ങള്‍ വിവാഹിതരായിരിക്കുകയാണ്. രാജസ്ഥാനിലെ സിക്‌സ് സെന്‍സെസ് ഫോര്‍ട്ട് ബാര്‍വര സ്വായി മധുപൂര്‍ വെച്ചാണ് വലിയ ആഘോഷത്തില്‍ ഇരുവരും വിവാഹിതരായത്.

കത്രീനയുടെ നിബന്ധനകളെ കുറിച്ച് സുഹൃത്ത്

വിക്കിയും കത്രീനയും അതീവ സന്തോഷത്തിലായിരുന്നു എന്നത് വിവാഹ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ആഗ്രഹിച്ച് കാത്തിരുന്ന കാര്യമായത് കൊണ്ട് തന്നെ വലിയ ആഘോഷമാക്കുകയും ചെയ്തു. എന്നാല്‍ കത്രീനയോട് വിവാഹാഭ്യര്‍ഥന നടത്തിയ സമയം വിക്കി ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിക്കിയെ വിവാഹം കഴിക്കാന്‍ സമ്മതിക്കുന്നതിന് മുമ്പ് നടിക്ക് ഉണ്ടായിരുന്ന ഒരേയൊരു നിബന്ധനയെ കുറിച്ച് കത്രീനയുടെ സുഹൃത്ത് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഭർത്താവ് ആകാനുള്ള കണ്ടീഷൻ വെച്ച് കത്രീന

അവരുടെ കൂടികാഴ്ച, പ്രണയം, വിവാഹം എല്ലാം വളരെ പെട്ടെന്ന് നടന്നതാണെന്നാണ് കത്രീനയുടെ സുഹൃത്ത് ഒരു മാധ്യമ പ്രവര്‍ത്തകനോട് പറഞ്ഞത്. രണ്ട് മാസത്തോളം ഉണ്ടായിരുന്ന സൗഹൃദത്തില്‍ നിന്നുമാണ് കത്രീന തന്റെ ജീവിത പങ്കാളിയാവാന്‍ പറ്റിയ സ്ത്രീ ആണെന്ന് വിക്കി തീരുമാനിച്ചത്. എന്നാല്‍ കത്രീനയ്ക്ക് അത് അത്ര ഉറപ്പായി തോന്നിയില്ല. കാരണം നടിയുടെ ജീവിതത്തില്‍ മുന്‍പ് ഉണ്ടായിരുന്ന വേര്‍പിരിയലുകളെല്ലാം വലിയ വേദന നല്‍കിയതാണ്. അവള്‍ക്ക് വിക്കിയെ ഇഷ്ടമായിരുന്നെങ്കിലും ചിന്തിക്കാന്‍ കുറച്ച് സമയം വേണമായിരുന്നു.

Recommended Video

Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?
കുടുംബത്തോടും സ്നേഹം കാണിക്കണം

വിവാഹം കഴിക്കാന്‍ സമ്മതിക്കുന്നത് വരെ വിക്കി അവളുടെ പിറകേ നടന്നിരുന്നു. പക്ഷേ അവള്‍ ഒരു നിബന്ധന മുന്നോട്ട് വെച്ചിരുന്നു. 'തനിക്ക് നല്‍കുന്ന അതേ സ്‌നേഹവും ബഹുമാനവും തന്റെ അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിനും നല്‍കണം' ഇതായിരുന്നു കത്രീനയുടെ വ്യവസ്ഥ. ഇപ്പോള്‍ വിക്കി തന്റെ സഹോദരങ്ങളുമായി നന്നായി പെരുമാറുന്നത് കൂടി കണ്ടതോടെ കത്രീന വലിയ സന്തോഷത്തിലാണ്. വിവാഹത്തിന് മുന്‍പ് സഹോദരങ്ങളും വിക്കിയും കണ്ടിട്ടില്ലെങ്കിലും ഇപ്പോള്‍ ജീവിതകാലം മുഴുവന്‍ അറിയുന്ന ആളുകളെ പോലെ ആയെന്നും സുഹൃത്ത് വെളിപ്പെടുത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X