വിവാഹത്തിന് തൊട്ട് മുന്‍പ് അവള്‍ പറഞ്ഞ നിബന്ധന; ഭാര്യ മുന്നോട്ട് വെച്ച കണ്ടീഷനെ കുറിച്ച് നടന്‍ ഷാഹിദ് കപൂര്‍
മാതാപിതാക്കളുടെ പാതയിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ഷാഹിദ് കപൂര്‍. തുടക്കത്തില്‍ റൊമാന്റിക് റോളുകളായിരുന്നു താരം ചെയ്തിരുന്നത്. പിന്നീടത് മാറി അഭിനയപ്രാധാന്യമുള്ള വേഷത്തിലേക്ക് എത്തി ഇതോടെ ഷാഹിദ് എന്ന നടന്റെ താരമൂല്യം വര്‍ദ്ധിച്ചു. ഫെബ്രുവരി 25ന് ജന്മദിനം ആഘോഷിച്ച ഇരിക്കുകയാണ് നടന്‍.
ഷാഹിദിന്റെ നാല്‍പത്തിയൊന്നാം ജന്മദിനത്തിന് സോഷ്യല്‍ മീഡിയയിലൂടെ ആശംസ പ്രവാഹമാണ് ലഭിച്ചത്. അതേസമയം താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഭാര്യ മിറ രാജ്പുതിനെ കുറിച്ചും ഇരുവരുടെയും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ വൈറലാവുകയാണ്.

2015 ജൂലൈയിലായിരുന്നു ഒരു സ്വാകര്യ ചടങ്ങില്‍ വെച്ച് ഷാഹിദ് കപൂറും മിറ രജ്പുതും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഷാഹിദിന്റെ മാതാപിതാക്കള്‍ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ ആണെങ്കിലും മകന്‍ അറേഞ്ച്ഡ് വിവാഹത്തിന് തയ്യാറാവുകയായിരുന്നു. ഡല്‍ഹി സ്വദേശിനിയായ മിറയുടെ ആലോചന വരികയും അത് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ഇരുവരും തമ്മില്‍ പതിമൂന്ന് വയസിന്റെ വ്യത്യാസമാണുള്ളത്. എന്നാല്‍ അതൊന്നും തങ്ങളുടെ ജീവിതത്തെ ബാധിക്കില്ലെന്ന് താരങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു.

അതേ സമയം ഷാഹിദിനോട് വിവാഹത്തിന് തയ്യാറാണെന്ന് പറയുന്നതിന് മുന്‍പ് മിറ ഒരു നിബന്ധന വെച്ചിരുന്നു. ഒരു പ്രമുഖ ദിനപത്രത്തോട് സംസാരിക്കവേയാണ് ഭാര്യയുടെ നിര്‍ദ്ദേശത്തെ കുറിച്ച് ഷാഹിദ് പറഞ്ഞത്. കല്യാണം കഴിക്കുമ്പോള്‍ മുടി കളര്‍ ചെയ്യരുത് എന്നതായിരുന്നു അവള്‍ എനിക്ക് മുന്നോട്ട് വെച്ച ഏക നിബന്ധന. തന്നെ വിവാഹം കഴിക്കുമ്പോള്‍ സാധാരണയുള്ള മുടിയുടെ നിറം ഉണ്ടായിരിക്കണമെന്നും അവള്‍ സൂചിപ്പിച്ചു. മാത്രമല്ല ചുവപ്പ് കളര്‍ തീരെ ഉണ്ടാവരുതെന്നും പറഞ്ഞു.

ഒരു മാസത്തിന് ശേഷമാണ് അവളെ വിവാഹം കഴിക്കുന്നത്. അന്നൊരു മാന്യനായ വരനെ പോലെയായിരുന്നു താനെന്നും ഷാഹിദ് പറയുന്നു. കരീന കപൂര്‍ ഖാന്‍, ആലിയ ഭട്ട്, ദില്‍ജിത് ദോസഞ്ച് എന്നിവര്‍ക്കൊപ്പം ഷാഹിദ് അഭിനയിച്ച ഉഡ്താ പഞ്ചാബിന്റെ ഷൂട്ടിംഗിടെ ആണ് ഷാഹിദ് മിറയെ ആദ്യമായി കാണുന്നത്. ഉഡ്താ പഞ്ചാബിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ മിറ പറഞ്ഞ കാര്യവും ഷാഹിദ് പങ്കുവെച്ചിരുന്നു. ചിത്രത്തില്‍ താനൊരു ടോമിയായി അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ മിറ ആദ്യം വിശ്വസിച്ചിരുന്നില്ല. കാരണം അത് ഒരു വ്യക്തിയുടെ പേരല്ല, അത് നായയുടെ പേരാണ് എന്നായിരുന്നു മിറയുടെ പ്രതികരണമെന്നും നടന്‍ പറഞ്ഞിരുന്നു.
Recommended Video

മിഷ കപൂര്‍, സെയിന്‍ കപൂര്‍ എന്നിവരുടെ മാതാപിതാക്കളായി കഴിയുകയാണ് താരങ്ങള്‍ ഇപ്പോള്‍. 2016 ആഗസ്റ്റിലാണ് ഷാഹിദും മിറയും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നത്. 2018 സെപ്റ്റംബറില്‍ ഇരുവര്‍ക്കും ഒരു മകന്‍ കൂടി ജനിച്ചു. രണ്ട് വര്‍ഷം ഗ്യാപ്പില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്നതിന്റെ പേരില്‍ താരദമ്പതിമാര്‍ക്ക് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. ഒപ്പം വസ്ത്രധാരണത്തിന്റെ പേരില്‍ താരപത്‌നി പലപ്പോഴും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.


Click it and Unblock the Notifications











