സൽമാന് മുൻ കാമുകി നൽകിയത് ലക്ഷങ്ങൾ വിലയുള്ള പിറന്നാൾ സമ്മാനം, ജന്മദിനം ആഘേഷമാക്കി താരങ്ങൾ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് സൽമാൻ ഖാൻ. ഭാഷവ്യത്യാസമില്ലാതെയാണ് നടനെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ഹിന്ദിയിലാണ് സജീവമെങ്കിലും തെന്നിന്ത്യയിലും സൽമാന് കൈനിറയെ ആരാധകരുണ്ട്. നടന്റെ ചിത്രങ്ങളെല്ലാം മികച്ച കാഴ്ചക്കാരേയും നേടുന്നുണ്ട്.

ഡിസംബർ 27 ന് സല്ലുവിന്റെ 56ാം പിറന്നാൾ ആയിരുന്നു. നടന് പിറന്നാൾ ആശംസ നേർന്ന് ഇന്ത്യൻ സിനിമലോകം രംഗത്ത് എത്തിയിരുന്നു. കുടുംബത്തിനോടൊപ്പമായിരുന്നു നടന്റെ പിറന്നാൾ ആഘോഷം. ഫാംഹൗസിൽ സഹോദരി അർപ്പിതയുടെ കുഞ്ഞിനോടൊപ്പമാണ് നടൻ കേക്ക് മുറിച്ചത്. ബെർത്ത് ഡേ ആഘോഷ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാവുന്നത് സൽമ്മാന് ലഭിച്ച പിറന്നാൾ സമ്മാനങ്ങളെ കുറിച്ചാണ്.
പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം നടി കത്രീന കൈഫ് 2- 3 ലക്ഷം രൂപ വിലയുള്ള സ്വർണ്ണത്തിന്റെ കൈ ചെയിൻ ആണ് സമ്മാനമായി നൽകിയത്. 10-12 ലക്ഷം രൂപ വിലയുളള ഒരു വാച്ചാണ് നടി ജാക്വലിൻ ഫെർണാണ്ടസ് സല്ലുവിന് നൽകയത്. ഡയമഡ് ബ്രേസ്‌ലെറ്റ് ആണ് നടൻ സഞ്ജയ് ദത്ത് സമ്മാനമായി നൽകിയത്. പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം 7-8 ലക്ഷമാണ് ഇതിന്റെ വില. സൽമാന്റെ ഇളയ സഹോദരൻ സൊഹൈൽ ബിഎംഡബ്ല്യു എസ് 1000 ആർആർ ആണ് സമ്മാനമായി നൽകിയത്. 23-25 ലക്ഷം രൂപയാണ് ഇതിന്റെ വില. സൽമാൻ ഖാന്റെ ഇളയ സഹോദരൻ അർബാസ് ഖാൻ ഓഡി ആർഎസ് ക്യൂ8 സമ്മാനമായി നൽകിയത്. 2-3 കോടി രൂപയാണ് ഇതിന്റെ വില.
27- 29 വിലയുളള ലെതറിന്റെ ജാക്കറ്റാണ് അനിൽ കപൂർ സമ്മാനമായി നൽകിയത്. 17 ലക്ഷം വിലമതിക്കുന്ന സ്വർണവും ഡയമണ്ട് ബ്രേസ്‌ലെറ്റാണ് ശിൽപ ഷെട്ടി സമ്മാനം നൽകിയത്. സൽമാന്റെ പിതാവ് സലിം ജുഹുവിലെ ഒരു അപ്പാർട്ട്മെന്റാണ് സമ്മാനമായി നൽകിയത്. 12-13 കോടിയാണ് ഇതിന്റെ വില. സഹോദരി അർപുതയുടെ ഭർത്താവ് സ്വർണ്ണ ചെയിൻ സമ്മാനമായി നൽകിയത്. സഹോദരി അർപിത . 15-17 ലക്ഷം വിലമതിക്കുന്ന ഒരു വാച്ചാണ് സമ്മാനമായി നൽകിയത്.
ഇത്തവണത്തെ സൽമാന്റെ പിറന്നാൾ ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. പിറന്നാളിന്റെ തലേദിവസം നടനെ പാമ്പ് കടിച്ചിരുന്നു. പിന്നീട് ആശുപത്രി വിട്ടതിന് ശേഷം തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞ് കൊണ്ട് നടൻരംഗത്ത് എത്തിയിരുന്നു. തന്റെ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നാണ് എഎൻഐയോട് പറഞ്ഞത്. സംഭവത്തെ കുറിച്ചും സൽമാൻ വിശദീകരിച്ചിരുന്ന... 'ഒരു പാമ്പ് എന്റെ ഫാം ഹൗസിലേക്ക് കടന്നു വന്നു. ഞാൻ അതിന്റെ വടി കൊണ്ട് പുറത്തേക്ക് മാറ്റാൻ നോക്കി. പതിയെ അതെന്റെ കൈകളിലേക്ക് എത്തി. എന്നെ മൂന്ന് തവണ കടിച്ചു. അത് അൽപ്പം വിഷമുള്ള തരം പാമ്പായിരുന്നു. തുടർന്ന് ആറ് മണിക്കൂറുകളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ എനിക്ക് കുഴപ്പമില്ല', എന്നാണ് സൽമാൻ ഖാന്‍ പറഞ്ഞത്.


Click it and Unblock the Notifications