ദോസ്താന 2വിന് പിന്നാലെ ആനന്ദ് എല്‍ റായി ചിത്രത്തില്‍ നിന്നും കാര്‍ത്തിക്ക് പുറത്ത്? കാരണം തിരക്കി ആരാധകര്‍
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് കാര്‍ത്തിക്ക് ആര്യന്‍. പ്യാര്‍ കാ പഞ്ച്‌നാമാ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടന്‍ തുടര്‍ന്ന് പത്തിലധികം സിനിമകളിലാണ് അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലവ് ആജ്കല്‍ ആണ് കാര്‍ത്തിക്കിന്‌റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. അതേസമയം കരണ്‍ ജോഹര്‍ ചിത്രം ദോസ്താന 2വില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് കാര്‍ത്തിക്ക് ആര്യന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. കാര്‍ത്തിക്ക്, ജാന്‍വി കപൂര്‍, ലക്ഷ്യ തുടങ്ങിയവരെയായിരുന്നു ആദ്യം സിനിമയിലെ പ്രധാന താരങ്ങളായി കരണ്‍ ജോഹര്‍ തീരുമാനിച്ചത്.

എന്നാല്‍ പിന്നീട് കാര്‍ത്തിക്കിന് പകരം അക്ഷയ് കുമാറിനെ ദോസ്താന 2വിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു സംവിധായകന്‍. കാര്‍ത്തിക്ക് ആര്യനെ മാറ്റിയതിന് പിന്നാലെ നടി കങ്കണ റാവത്ത് ഉള്‍പ്പെടെയുളളവര്‍ കരണ്‍ ജോഹറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി എത്തിയിരുന്നു. കാര്‍ത്തിക്കുമായി ഇനി സഹകരിക്കേണ്ടതില്ലെന്നാണ് കരണ്‍ ജോഹറിന്‌റെ ഉടമസ്ഥതയിലുളള ധര്‍മ്മ പ്രൊഡക്ഷന്‍സിന്‌റെ തീരുമാനമെന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ദോസ്താന 2വിന് പിന്നാലെ ഫ്രെഡി എന്ന ചിത്രത്തില്‍ നിന്നും കാര്‍ത്തിക്കിനെ മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം
Recommended Video
ഇപ്പോഴിതാ നടന് മറ്റൊരു പ്രോജക്ട് കൂടി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സംവിധായകന്‍ ആനന്ദ് എല്‍ റായുടെ പേരിട്ടില്ലില്ലാത്ത പുതിയ സിനിമയില്‍ കാര്‍ത്തിക്ക് ആര്യന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു ഗ്യാങ്‌സ്റ്റര്‍ ചിത്രം ആണിത്. എന്നാല്‍ ഇപ്പോള്‍ കാര്‍ത്തിക്ക് ഈ പ്രോജക്ടിന്‌റെ ഭാഗമല്ലെന്നാണ് അറിയുന്നത്. കാര്‍ത്തിക്ക് സംവിധായകനുമായി സംസാരിച്ചിരുന്നു. സ്‌ക്രിപ്റ്റ് വായിക്കുകയും നരേഷന്‍ കേള്‍ക്കുകയും ചെയ്തു. പക്ഷേ സിനിമയ്ക്കായി ഒപ്പുവെക്കുന്നതിന് മുന്‍പ് കാര്യങ്ങളെല്ലാം മാറിമറിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാര്‍ത്തിക്ക് ആര്യന് പകരം ഇപ്പോള്‍ ആയുഷ്മാന്‍ ഖുറാനയെ ആണ് പുതിയ ചിത്രത്തിലേക്ക് ആനന്ദ് എല്‍ റായ് പരിഗണിക്കുന്നതെന്നും അറിയുന്നു.


Click it and Unblock the Notifications











