മൂന്ന് വ്യത്യസ്ത ലുക്ക്, മൂന്നും കിടിലം... വിശ്വാസത്തില്‍ നയന്‍ കലക്കി

വിശ്വാസം ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ നയന്‍താര ഫാന്‍സിന് ചെറിയ നിരാശയുണ്ടായിരുന്നു. ട്രെയിലറില്‍ നയന്‍താരയുടെ പ്രാധാന്യം കുറച്ചധികം കുറഞ്ഞുപോയി. സിനിമയിലും അങ്ങനെ തന്നെയായിരിയ്ക്കുമോ... വെറുതേ വന്ന് പോകുന്ന ഒരു നടിയായിരിക്കുമോ നയന്‍ എന്ന പേടി നയന്‍താര ഫാന്‍സിനുണ്ടായിരുന്നു.

എന്നാല്‍ വിശ്വാസം എന്ന അജിത്തിന്റെ മാസ് ചിത്രത്തില്‍ നായകനോളം തന്നെ പ്രാധാന്യം നയന്‍താരയ്ക്കുമുണ്ട്. എല്ലാതവണത്തെയും പോലെ ലുക്കുകൊണ്ടും അഭിനയമികവു കണ്ടും വിശ്വാസത്തിലെ നിരഞ്ജന എന്ന കഥാപാത്രത്തെ നയന്‍ മികവുറ്റതാക്കി.

nayanthara

ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ലുക്കിലാണ് നയന്‍താര എത്തുന്നത്. ഡോക്ടര്‍ നിരഞ്ജനയില്‍ നിന്ന് തൂക്കുധുരൈയുടെ (അജിത്ത്) ഭാര്യയായും പിന്നീട് കോര്‍പറേറ്റ് നേതാവായും എത്തുമ്പോള്‍ വേഷം കൊണ്ടും ലുക്ക് കൊണ്ടും നയന്‍ വേറിട്ടു നില്‍ക്കുന്നു. വളരെ നാച്വറലായിട്ടാണ് നയന്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്.

അയ്‌റ എന്ന ചിത്രമാണ് അടുത്തതായി തമിഴില്‍ നയന്‍താരയുടേതായി റിലീസിനൊരുങ്ങുന്നത്. കൊലയുതിര്‍ കാലം (തമിഴ്), സേ റാ നരസിംഹ റെഡ്ഡി (തെലുങ്ക്), ലവ് ആക്ഷന്‍ ഡ്രാമ (മലയാളം) എന്നീ ചിത്രങ്ങളും അണിയറയില്‍ തയ്യാറെടുക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X