എല്ലാത്തിനും നിന്റെ കൂടെയുണ്ട്! മകളടെ സ്പെഷ്യൽ ദിവസം ആഘോഷമാക്കി സണ്ണി
തങ്ങളുടെ ജീവിതം മാറ്റി മാറിച്ചത് നിഷയാണ്. മൂത്ത മകളെ കുറിച്ച് സണ്ണി ലിയോണും ഭർത്താവ് ഡാനിയേലും പറയുന്ന വാക്കുകളാണ്. മൂന്ന് വർഷം മുൻപ് ഇതെ ദിവസമാണ് നിഷ സണ്ണിയുടെ കുടുംബത്തിന്റെ ഭാഗമാകുന്നത്. ഇത് ആഘോഷമാക്കുകയാണ് സണ്ണി ലിയോണും കുടുംബവും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നിഷയെ കുറിച്ചുള്ള സണ്ണി ലിയോണിന്റെ വാക്കുകളാണ്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ... മൂന്ന് വർഷം മുൻപാണ് നീ ഞങ്ങളെ തിരഞ്ഞെടുത്തത്.നിന്റെ അമ്മയും അച്ഛനുമായി. ഞങ്ങളിൽ നീ വിശ്വാസം അർപ്പിച്ചു. എന്താണ് യഥാർഥ സ്നേഹമെന്ന് നീ കാണിച്ചു തന്നു നിന്റെ മുഖത്ത് എന്റെ കണ്ണുകൾ പതിഞ്ഞപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു നീ തന്നെയാണ് എന്റെ മകളെന്ന്. ഭാവിയിൽ കരുത്തായ സ്വതന്ത്രയായ സ്ത്രിയായ വളരുന്നത് എനിയ്ക്ക് കാണണം. ഈ വർഷം കഴിഞ്ഞാൽ നിന്റെ മുന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകുമെന്ന് എനിയ്ക്ക് അറിയാം, എന്തിനും ഞാൻ നിന്നോടൊപ്പമുണ്ട്. എല്ലാം നമുക്ക് ഒന്നിച്ച് കണ്ടെത്താം. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു നിഷ. . നീയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഓരോ ദിവസവും ഞങ്ങളുടെ സന്തോഷത്തിന്റെ കാരണവും" ...സണ്ണി ലിയോൺ കുറിച്ചു.
Recommended Video
നിഷയെ കൂടാതെ രണ്ട് മക്കൾ കൂടി സണ്ണിയ്ക്കും ഡാനിയേലിനുമുണ്ട്. ഐ.വി.എഫ് മാർഗത്തിലൂടെയാണ് അഷറും നോവയും ജനിക്കുന്നത്. മഹാരാഷ്ട്രയിലെ ഒരു അനാഥാലയത്തിൽ നിന്നാണ് നിഷയെ താരങ്ങൾക്ക് ലഭിക്കുന്നത്. 21 മാസം മാത്ര പ്രായമായപ്പോഴായിരുന്നു നിഷ സണ്ണിയുടെ ജീവിതത്തി്ന്റെ ഭാഗമാകുന്നത്. പെൺകുട്ടിയെ ദത്തെടുത്തത് അന്ന് വലിയ ചർച്ച വിഷയമായിരുന്നു. താരത്തിനെ അഭിനന്ദിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. മകളുടെ വളർച്ചയുടെ ഓരോ ഘട്ടവും നേരിൽ കണ്ട് ആസ്വദിക്കുകയാണ് താരം. അഭിനയം പോലെ തന്നെ പ്രിയപ്പെട്ടതാണ് നടിയ്ക്ക് തന്റെ കുടുംബവും. ചെറിയ ആഘോഷങ്ങൾ പോലും സണ്ണി ലിയോൺ ഭർത്താവിനും മൂന്ന് മക്കൾക്കൊപ്പമാണ് ആഘോഷിക്കാറുള്ളത്. സണ്ണിയുടെ ഭൂരിഭാഗം ഇൻസ്റ്റഗ്രാം ചിത്രങ്ങളിലും കുഞ്ഞുങ്ങളും ഉണ്ടായിരിക്കും.
സണ്ണിയും കുടുംബവും ഇപ്പോൾ അമേരിക്കയിലാണ് ഉള്ളത്. കൊറോണയുടെ പശ്ചാത്തലത്തിലാണ് മക്കൾക്കും ഭർത്താവിനും ഒപ്പം സണ്ണി ലിയോൺ യു എസിലേയ്ക്ക് പോയത്. ഇന്ത്യ വിട്ട വിവരം സണ്ണി തന്നെയാണ് സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചത്. അപകടകാരിയ അദൃശ്യനായ കൊലയാളി കൊറോണ വൈറസിൽ നിന്നും തങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള അവസരം തനിക്കും ഭർത്താവിനും ലഭിച്ചുവെന്നും ലോസ് ആഞ്ചലസിലുള്ള വീട്ടിലേക്ക് മക്കളെ എത്തിച്ചുവെന്നും നടി കുറിച്ചിരുന്നു.


Click it and Unblock the Notifications