വിവാഹശേഷം ഷാരൂഖ് പ്രണയിച്ച ഒരേയൊരു നടി പ്രിയങ്ക ചോപ്ര, ഇരുവരുടേയും ബന്ധത്തിന്റെ തെളിവുകൾ ഇതാ...!

ലോകത്തെമ്പാടുമായി കോടക്കണക്കിന് സ്ത്രീകൾ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഇന്ത്യൻ സിനിമയിലെ പ്രണയ നായകനാണ് ഷാരൂഖ് ഖാൻ. കിങ് ഖാനോട് ക്രഷ് തോന്നാത്ത സ്ത്രീകൾ ഇന്ത്യയിൽ തന്നെ വളരെ ചുരുക്കമായിരിക്കും.

അമ്പത്തിയാറിൽ എത്തിയിട്ടും അദ്ദേഹം ആരാധകരിൽ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. സിനിമകളിൽ മാത്രമല്ല ജീവിതത്തിലും നിരവധി പ്രണയകഥകൾ ഷാരൂഖിനെ ചുറ്റിപറ്റിയുണ്ട്. ഒരു പ്രണയകഥയിലെ നായികയെയാണ് ഷാരൂഖ് ജീവിത സഖിയാക്കിയത്. ​

ബിടൗണിലെ പെർഫെക്റ്റ് ദമ്പതികൾ എന്നാണ് ഷാരൂഖ് ഖാനെയും ഭാര്യ ഗൗരി ഖാനെയും വിശേഷിപ്പിക്കുന്നത്.

Priyanka Chopra, Priyanka Chopra  love life, Priyanka Chopra films, Priyanka Chopra  Shahrukh Khan, Shahrukh Khan  news, പ്രിയങ്ക ചോപ്ര, പ്രിയങ്ക ചോപ്ര പ്രണയ ജീവിതം, പ്രിയങ്ക ചോപ്ര ചിത്രങ്ങൾ, പ്രിയങ്ക ചോപ്ര ഷാരൂഖ് ഖാൻ, ഷാരൂഖ് ഖാൻ വാർത്തകൾ

1991 ഒക്ടോബർ 25ന് വിവാഹിതരായ ഇരുവരും 31 വിവാഹ വാർഷികങ്ങൾ ആഘോഷിച്ച് കഴിഞ്ഞു. ഷാരൂഖിന്റെയും ഗൗരിയുടെയും പ്രണയവും വിവാഹവുമെല്ലാം അക്ഷരാർഥത്തിൽ ഒരു സിനിമാക്കഥയ്ക്ക് തുല്യമായിരുന്നു.

അത്രയേറെ പ്രണയിച്ച് വിവാഹിതരായവരാണെങ്കിലും ഒരിടയ്ക്ക് ഷാരൂഖ് നടി പ്രിയങ്ക ചോപ്രയുമായി പ്രണയത്തിലായിരുന്നു. അത് ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്.

ഇരുവരും അക്കാര്യം തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും പലപ്പോഴും പ്രണയം പരസ്യപ്പെടുത്തുന്ന പ്രവൃത്തികൾ ഇരുവരും ചെയ്തിട്ടുണ്ട്. പ്രിയങ്കയും ഷാരൂഖും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു.

ഡോൺ 2വിന്റെ ചിത്രീകരണ സമയത്താണ് ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന് ഗോസിപ്പുകൾ ഉണ്ടായി തുടങ്ങിയത്. ഇതിന് പിന്നാലെ ഒരു അവാർഡ് ഷോയുടെ റിഹേഴ്സലിന് ഇരുവരും ഒരുമിച്ച് എത്തിയതോടെ ​ഗോസിപ്പ് ശക്തമായി. കൂടാതെ കരൺ ജോഹറിന്റെ പിറന്നാളിന് പ്രിയങ്ക വന്നപ്പോൾ ഷാരൂഖ് ചുംബനം നൽകിയാണ് പ്രിയങ്കയെ സ്വീകരിച്ചത്.

Priyanka Chopra, Priyanka Chopra  love life, Priyanka Chopra films, Priyanka Chopra  Shahrukh Khan, Shahrukh Khan  news, പ്രിയങ്ക ചോപ്ര, പ്രിയങ്ക ചോപ്ര പ്രണയ ജീവിതം, പ്രിയങ്ക ചോപ്ര ചിത്രങ്ങൾ, പ്രിയങ്ക ചോപ്ര ഷാരൂഖ് ഖാൻ, ഷാരൂഖ് ഖാൻ വാർത്തകൾ

ഇരുവരും തമ്മിൽ ശക്തമായൊരു ബന്ധമുണ്ടെന്ന് ആളുകൾക്ക് തോന്നാൻ മറ്റൊരു കാരണം ഷാരൂഖ് ഉടമസ്ഥനായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പ്രേത്സാഹിപ്പിക്കാൻ പ്രിയങ്ക എത്തി എന്നതാണ്. ഷാരൂഖ് ധരിക്കാറുള്ള ലതർ ജാക്കറ്റ് ധരിച്ച് പ്രിയങ്ക ഒരിക്കൽ പാപ്പരാസികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതും ഇരുവരും ഡേറ്റിങിലാണെന്ന ​ഗോസിപ്പ് ശരിവെക്കുന്നതായിരുന്നു.

ഗോസിപ്പ് കോളങ്ങളിൽ കിങ് ഖാന്റെ പേരിനൊപ്പം പ്രിയങ്കയുടെ പേരും വന്നതോടെ ഭാര്യ ഗൗരി ഖാൻ ഇടപെട്ടു. പ്രിയങ്കയുമായുളള എല്ലാ ബന്ധവും ഉപേക്ഷിക്കാൻ ഷാരൂഖിന് നിർദേശം നൽകിയെന്നും ഷാരൂഖും പ്രിയങ്കയും ഒരുമിച്ച് കാണുന്ന സന്ദർഭങ്ങൾ ഒഴിവാക്കുന്നത് ഗൗരി ഉറപ്പു വരുത്തിയെന്നുമാണ് ശേഷം വന്ന ഗോസിപ്പുകൾ.

ഇതിനുശേഷം വർഷങ്ങളായി ഷാരൂഖും പ്രിയങ്കയും പരസ്പരം കണ്ടുമുട്ടുന്നത് ഒഴിവാക്കാറാണ് പതിവ്. ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും പരസ്പരം കണ്ടിട്ട് വർഷങ്ങളായി. നേരിൽ കാണാൻ കഴിയുന്ന സാഹചര്യങ്ങളെല്ലാം ഇരുവരും ഒഴിവാക്കും.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X