രണ്ട് നടിമാരെ ചുംബിക്കേണ്ടതായി വന്നു, തീരെ താല്‍പര്യമില്ലാതെ ചെയ്തതാണ്! ആ ചിത്രം നാണക്കേടാക്കിയെന്ന് മാധുരി

ബോളിവുഡിലെ ഏറ്റവും കഴിവുള്ള, ബഹുമുഖ നടിമാരില്‍ ഒരാളാണ് മാധുരി ദീക്ഷിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഇന്നും താരറാണിയായി വാഴുകയാണ് മാധുരി. അഭിനയിക്കാനുള്ള കഴിവിന് പുറമേ അസാധാരണമായ നൃത്ത വൈദഗ്ദ്ധ്യവും സൗന്ദര്യം, ആകര്‍ഷകമായ വ്യക്തിത്വവുമൊക്കെ കൊണ്ട് നടി ജനപ്രിയയാണ്.

80കളിലും 90കളിലും പ്രമുഖ നടന്മാര്‍ക്കൊപ്പം തിളങ്ങി നില്‍ക്കാനും നടിയ്ക്ക് സാധിച്ചു. സണ്ണി ഡിയോള്‍ മുതല്‍ ജാക്കി ഷ്രോഫ് എന്നിവര്‍ക്കൊപ്പം മാധുരി നായികയായി അഭിനയിച്ച സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ജാക്കിയുടെ കൂടെ വാര്‍ദി എന്ന ചിത്രത്തിന്റെ പിന്നണിയില്‍ നടന്ന ചില സംഭവങ്ങളെ പറ്റി നടി സംസാരിച്ചിരുന്നു. ഈ വാക്കുകളാണ് വീണ്ടും വൈറലായി മാറിയിരിക്കുന്നത്.

madhuri-jacky

വാര്‍ദി എന്ന ചിത്രത്തില്‍ മാധുരിയടക്കമുള്ളവരുടെ പ്രകടനം ഏറെ വിലയിരുത്തപ്പെട്ടിരുന്നു. നടന്മാര്‍ താരമൂല്യത്തിലേക്ക് എത്തിയപ്പോള്‍ മാധുരിയ്ക്ക് ആ ചിത്രം കൊണ്ട് ചില നാണക്കേടുകളാണ് ഉണ്ടായത്. കരിയറില്‍ വലിയൊരു വിജയം നേടി കൊടുത്ത സിനിമയാണെങ്കിലും വാര്‍ദിയിലേ തന്റെ വേഷത്തില്‍ മാധുരി ദീക്ഷിത് തൃപ്തയായിരുന്നില്ല.

ചിത്രം പുറത്തിറങ്ങഇയതിന് ശേഷം മാധുരിക്ക് വലിയ നാണക്കേടാണ് തോന്നിയത്. ഒന്നാമതായി, ചിത്രത്തില്‍ നടി അവതരിപ്പിച്ചത് ഒരു ക്യാന്‍സര്‍ രോഗിയുടെ വേഷമാണ്. ഈ കഥാപാത്രത്തിന് സ്‌ക്രീന്‍ സമയം വളരെ കുറച്ച് ഉണ്ടായിരുന്നുള്ളു. മാത്രമല്ല, നായകനും നായികയും അവരുടെ അടുപ്പം ചിത്രീകരിക്കുന്നതിനായി ഒന്നിലധികം ബോള്‍ഡ് സീനുകളും മാധുരിയ്ക്ക് ചെയ്യേണ്ടി വന്നു. ഇതാണ് നടിയെ കൂടുതല്‍ അസ്വസ്ഥതകളിലേക്ക് നയിച്ചത്. എന്നാല്‍ സമാനമായ രീതിയില്‍ ജാക്കിയും പ്രതികരിച്ചിരുന്നു.

40 വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറില്‍ സെക്സി ഷ്റോഫ് എന്നിങ്ങനെ നിരവധി ടൈറ്റിലുകള്‍ സ്വന്തമാക്കിയ നടനാണ് ജാക്കി ഷ്രോഫ്. അക്കാലത്തെ മുന്‍നിര നടിമാരുമായി നിരവധി ഇന്റിമേറ്റ് രംഗങ്ങള്‍ അദ്ദേഹം ചെയ്തു. എങ്കിലും ഇത്തരം സീനുകള്‍ താരത്തെ അസ്വസ്ഥനാക്കിയിരുന്നു. വാര്‍ദി എന്ന സിനിമയില്‍ മാധുരി ദീക്ഷിതിനെ ചുംബിക്കാന്‍ താന്‍ എത്രത്തോളം ലജ്ജിച്ചുവെന്ന്തിനെ പറ്റിയാണ് ജാക്കി വെളിപ്പെടുത്തിയത്.

madhuri-jacky

'വാര്‍ദിയിലെ മാധുരിയെനയും മറ്റൊരു സിനിമയില്‍ ജൂഹി ചൗളയെയും ഞാന്‍ ചുംബിച്ചു. ഈ രണ്ട് സിനിമയിലും താന്‍ ചെയ്തതില്‍ ലജ്ജ തോന്നി. സ്‌ക്രീനില്‍ മറ്റ് സ്ത്രീകളെ ചുംബിക്കാന്‍ ബ്രാണ്ടിയുടെ ഷോട്ടുകള്‍ എന്നെ സഹായിച്ചു. എന്നെ സെക്സി ഷ്രോഫ് എന്ന് വിളിക്കുകയും മാച്ചോ ആയി കണക്കാക്കുകയും ചെയ്തു. പക്ഷേ ചുംബന രംഗങ്ങളില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞു മാറുകയാണ് ചെയ്യാറുള്ളതെന്നാണ്', ജാക്കി പറയുന്നത്.

വാര്‍ദിക്ക് ശേഷം മാധുരി ദീക്ഷിത് രാം ലഖന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ജാക്കി ഷ്രേഫിനൊപ്പം പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ഈ ചിത്രം ബോക്സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്ററാവുകയും ജനങ്ങള്‍ക്കിടയില്‍ വന്‍ ഹിറ്റാവുകയും ചെയ്തു. എന്നിരുന്നാലും, തേസാബ് എന്ന സിനിമയാണ് മാധുരി ദീക്ഷിതിനെ ഒറ്റരാത്രി കൊണ്ട് ഒരു സൂപ്പര്‍താരമായി വളര്‍ത്തിയത്.

വളരെയധികം ജനപ്രീതിയുള്ള കഥാപാത്രങ്ങള്‍ ചെയ്തും ബാക്ക് ടു ബാക്ക് വിജയ ചിത്രങ്ങളും ഉള്ളതിനാല്‍, ബോള്‍ഡ് രംഗങ്ങള്‍ ചെയ്യാനും വാര്‍ദിയില്‍ ഒരു ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെടാനുമുള്ള തന്റെ തീരുമാനത്തില്‍ മാധുരി എപ്പോഴും ഖേദിക്കുകയാണ്.

More from Filmibeat

Read more about: madhuri dixit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X