ഇമ്രാനുമായി രേഖയ്ക്ക് പ്രണയം, ഒന്നിപ്പിക്കാൻ ജോത്സ്യനെ കണ്ട് അമ്മ, ക്രിക്കറ്റ് താരത്തിന്റെ പ്ലാൻ മറ്റൊന്ന്?

പാകിസ്താന്റെ മുൻ പ്രധാനമന്ത്രിയും ഇതിഹാസ ക്രിക്കറ്റ് താരവുമായി അറിയപ്പെടുന്ന ഇമ്രാൻ അഹമ്മദ് ഖാൻ നിയാസി അഥവാ ഇമ്രാൻ ഖാൻ രാഷ്ട്രീയ നേതാവാകുന്നതിന് മുമ്പ് ലോക ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളായിരുന്നു. തന്റെ വ്യക്തി ജീവിതത്തിലം സംഭവങ്ങളുടെ പേരിലും അദ്ദേഹം നിരന്തരം വാർത്തകളിൽ നിറഞ്ഞിരുന്നു. അക്കാലത്ത് പാകിസ്താനിലെ ഏറ്റവും സുന്ദരനായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇമ്രാനെ ബോളിവുഡിലെ നിരവധി നടിമാരുമായി ബന്ധപ്പെടുത്തി ഗോസിപ്പുകളും പ്രചരിച്ചിരുന്നു.

Also Read
ജനിച്ചപ്പോൾ മുതൽ നോക്കിയ അപ്പച്ചിയുടെ അവസ്ഥ, അമ്മൂമ്മ ഈ പുത്തൻപണക്കാർക്ക് മുന്നിൽ താഴ്ന്ന് കൊടുക്കില്ല: ചർച്ച
ജനിച്ചപ്പോൾ മുതൽ നോക്കിയ അപ്പച്ചിയുടെ അവസ്ഥ, അമ്മൂമ്മ ഈ പുത്തൻപണക്കാർക്ക് മുന്നിൽ താഴ്ന്ന് കൊടുക്കില്ല: ചർച്ച

സീനത്ത് അമാൻ, ഷബാന ആസ്മി എന്നിവർക്കൊപ്പം അദ്ദേഹത്തിന്റെ പേര് ഉയർന്നുവന്നെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് നടി രേഖയുമായുള്ള അദ്ദേഹത്തിന്റെ പ്രണയ വാർത്തകളായിരുന്നു. 1980കളിലായിരുന്നു രേഖയും ഇമ്രാൻ ഖാനും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

Imran Khan Rekha

നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ ഗ്ലാമർ ലോകത്തും ക്രിക്കറ്റ് ലോകത്തും ഈ ബന്ധം വലിയ ചർച്ചയായി. മുംബൈയിലെ കടൽത്തീരങ്ങളിൽ ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചിരുന്നുവെന്നും രേഖയുടെ സിനിമാ ചിത്രീകരണ സ്ഥലങ്ങളിലേക്കും ഇമ്രാൻ പതിവായി എത്തിയിരുന്നുവെന്നുമായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ.

1985ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ രേഖയും ഇമ്രാനും പരസ്പരം അതീവ പ്രണയത്തിലായിരുന്നുവെന്നും എല്ലായിടത്തും ഒരുമിച്ച് സഞ്ചരിച്ച് ശ്രദ്ധ നേടിയിരുന്നുവെന്നും പരാമർശിച്ചിരുന്നു. കടൽത്തീരത്ത് രേഖയും ഇമ്രാനും ഒരുമിച്ച് സമയം ചെലവഴിക്കുന്നത് കണ്ടവർ അവരുടെ അടുപ്പം കണ്ട് ഇരുവരും ആത്മാർത്ഥമായും തീവ്രമായും പ്രണയത്തിലാണെന്ന് വിശ്വസിച്ചിരുന്നു എന്നാണ് അന്ന് വന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

Recommended For You
കഷ്ടപ്പെട്ട് പഠിപ്പിച്ച മകൻ, ഇന്ന് പേരക്കുട്ടിക്ക് അകന്ന ബന്ധുക്കളെ പോലെ; അപമാനിക്കപ്പെടുമ്പോഴും അശ്വിൻ! ചർച്ച
കഷ്ടപ്പെട്ട് പഠിപ്പിച്ച മകൻ, ഇന്ന് പേരക്കുട്ടിക്ക് അകന്ന ബന്ധുക്കളെ പോലെ; അപമാനിക്കപ്പെടുമ്പോഴും അശ്വിൻ! ചർച്ച

ഈ ബന്ധത്തിൽ രേഖയുടെ അമ്മ പുഷ്പവല്ലിക്കും വലിയ താൽപര്യമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മകൾക്കായി ഏറ്റവും അനുയോജ്യനായ വരനാണ് ഇമ്രാൻ ഖാൻ എന്നായിരുന്നു അവരുടെ വിശ്വാസം. രണ്ടുപേരെയും ഒന്നിപ്പിക്കാനായി ഡൽഹിയിൽ ഒരു ജ്യോത്സ്യനെ വരെ രേഖയുടെ അമ്മ സമീപിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ അവകാശപ്പെട്ടു. ഇമ്രാൻ ഖാൻ തന്റെ മകൾക്ക് അനുയോജ്യനായ ജീവിതപങ്കാളിയാകുമോയെന്ന് അറിയാൻ പുഷ്പവല്ലി ഡൽഹിയിൽ പോയി ഒരു ജ്യോത്സ്യനെ കണ്ടു.

ജ്യോത്സ്യൻ എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ല. എന്നാൽ ഇമ്രാനെ കുടുംബാംഗമാക്കുന്നതിൽ പുഷ്പവല്ലിക്ക് പൂർണ സമ്മതമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ വ്യാപകമായിരുന്നെങ്കിലും ആ ബന്ധം പിന്നീട് തകർന്നു. എന്തുകൊണ്ടാണ് ബന്ധം മുന്നോട്ടുപോകാതിരുന്നതെന്ന് രേഖയോ ഇമ്രാൻ ഖാനോ ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല.

Imran Khan Rekha

പിന്നീട് ലാഹോറിൽ നടന്ന ഒരു ചാരിറ്റി സംഗീതപരിപാടിയിൽ രേഖയും ഇമ്രാനും ഒരുമിച്ച് പങ്കെടുത്തതും ഇരുവരും ഒരുമിച്ച് നൃത്തം ചെയ്തതും അന്നേറെ ശ്രദ്ധ നേടിയിരുന്നു. രേഖയ്ക്ക് മുമ്പ് ബോളിവുഡ് നടി സീനത്ത് അമാനുമായും ഇമ്രാൻ ഖാന്റെ പേര് ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. 1970കളുടെ അവസാന കാലത്ത് ഇരുവരും പ്രണയത്തിലാണെന്നായിരുന്നു പ്രചാരണം.

ഇന്ത്യയിൽ ക്രിക്കറ്റ് മത്സരത്തിനായി എത്തിയപ്പോഴാണ് ഇമ്രാൻ സീനത്തുമായി അടുത്തതെന്നും തന്റെ 27-ാം ജന്മദിനം പോലും സീനത്തിനൊപ്പമാണ് അദ്ദേഹം ആഘോഷിച്ചതെന്നുമുള്ള വാർത്തകൾ അന്ന് പുറത്തുവന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ ഇരുവരും ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ല. ഇതിന് പുറമെ നടി ഷബാന ആസ്മിയുമായും ബംഗാളി നടി മൂൺ മൂൺ സെന്നുമായും ഇമ്രാൻ ഖാന്റെ പേര് ചേർത്ത് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ ബന്ധങ്ങളെ കുറിച്ച് അദ്ദേഹം പരസ്യമായി ഒരിക്കലും പ്രതികരിച്ചിട്ടില്ല.

You May Also Like
ഒരുപാട് ബന്ധുക്കൾ ഉള്ളവരാണ് അവർ പക്ഷെ അമ്മൂമ്മയ്ക്കോ..., ആ അവസ്ഥയിൽ പോലും എന്നെ അമ്മൂമ്മ ഉപേക്ഷിച്ചിട്ടില്ല!
ഒരുപാട് ബന്ധുക്കൾ ഉള്ളവരാണ് അവർ പക്ഷെ അമ്മൂമ്മയ്ക്കോ..., ആ അവസ്ഥയിൽ പോലും എന്നെ അമ്മൂമ്മ ഉപേക്ഷിച്ചിട്ടില്ല!

ബോളിവുഡ് നടിമാരുമായി ബന്ധപ്പെട്ട പ്രണയ ഗോസിപ്പുകൾക്കിടെ സിനിമാ നടിമാരെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ഇമ്രാൻ ഖാൻ ഒരിക്കൽ നടത്തിയ പരാമർശവും ഏറെ ചർച്ചയായിരുന്നു. നടിമാരുടെ സാന്നിധ്യം കുറച്ചുകാലത്തേക്ക് ആസ്വദിക്കാവുന്നതാണ്.

കുറച്ചുനാൾ അവരുടെ കൂട്ടുകൂടൽ എനിക്ക് ഇഷ്ടമാണ്. അതിനുശേഷം ഞാൻ മുന്നോട്ടുപോകും. ഒരു സിനിമാ നടിയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല എന്നായിരുന്നു ഇമ്രാൻ ഖാന്റെ വാക്കുകൾ.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X