'പ്രായക്കൂടുതൽ തോന്നുന്നു, ഇവർക്കൊപ്പം ലവ് സീൻ ചെയ്യാൻ പറ്റില്ല'; രൺബീർ കപൂർ സോനാക്ഷി സിൻഹയെ കുറിച്ച് പറഞ്ഞത്!

സ്റ്റാർ കിഡ്സായ രൺബീർ കപൂറും സോനാക്ഷി സിൻഹയും ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിട്ട് ഒരു പതിറ്റാണ്ടിലേറെയായി. 2007ൽ പുറത്തിറങ്ങിയ സാവരി‌യയായിരുന്നു രൺബീർ കപൂറിന്റെ അരങ്ങേറ്റ ചിത്രം. ചിത്രം വലിയ പരാജയമായിരുന്നു.

രൺബീറിന്റെ തുടക്കം തന്നെ പരാജയമായപ്പോൾ സൽമാൻ ഖാന്റെ ദബാംഗിലൂടെ സോനാക്ഷിക്ക് ​ഗംഭീര തുടക്കമായിരുന്നു ലഭിച്ചത്. അത് അവൾക്ക് ആവശ്യമായ അംഗീകാരം നൽകി. എന്നിരുന്നാലും രൺബീറും സൊനാക്ഷിയും ഇതുവരെ ഒരുമിച്ച് സ്‌ക്രീൻ സ്പേസ് പങ്കിട്ടിട്ടില്ല.

അതിന് കാരണം രൺബീർ തന്നെയാണ്. സോനാക്ഷിക്കൊപ്പം റൊമാൻസ് ചെയ്യുന്നത് രൺബീറിന് ഇഷ്ടമായിരുന്നില്ല.

Ranbir Kapoor Sonakshi Sinha, Sonakshi Sinha news, Sonakshi Sinha films, Sonakshi Sinha Ranbir Kapoor news, Ranbir Kapoor films, രൺബീർ കപൂർ സോനാക്ഷി സിൻഹ, സോനാക്ഷി സിൻഹ വാർത്തകൾ, സോനാക്ഷി സിൻഹ ചിത്രങ്ങൾ, സോനാക്ഷി സിൻഹ രൺബീർ കപൂർ വാർത്തകൾ, രൺബീർ കപൂർ ചിത്രങ്ങൾ

കാരണം സോനാക്ഷി സിൻഹയെ സ്ക്രീനിൽ കാണുമ്പോൾ തന്നേക്കാൾ വളരെ പ്രായമുള്ള വ്യക്തിയായി തോന്നിപ്പിക്കുന്നു എന്ന രൺബീറിന്റെ കണ്ടെത്തലായിരുന്നു. സോനാക്ഷി തന്റെ നായികയാകുന്നുവെന്നതിന്റെ പേരിരൽ രൺബീർ ചില സിനിമകൾ അഭിനയിക്കാതെ നിരസിച്ചിട്ടുണ്ട്.

രൺബീറിന് മാത്രമാണ് സോനാക്ഷിക്കൊപ്പം അഭിനയിക്കുന്നതിനോട് താൽപര്യമില്ലാതിരുന്നത്. സോനാക്ഷി രൺബീറിനൊപ്പം അഭിനയിക്കുന്നതിന് എന്നും താൽപര്യപ്പെട്ടിരുന്നു. സിനിമാ മേഖലയിൽ പത്ത് വർഷം പിന്നിടുമ്പോൾ സോനാക്ഷി തന്റേതായൊരു ഇടം കണ്ടെത്തി കഴിഞ്ഞു.

ഇപ്പോൾ വിവാഹിത്തിനായുള്ള ഒരുക്കത്തിലാണ് താരം. അടുത്തിടെയാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വിവരം സോനാക്ഷി ആരാധകരോട് പങ്കുവെച്ചത്. മോതിരം മാറിയതിന്റെ ചിത്രങ്ങളും സോനാക്ഷി പങ്കുവെച്ചു.

പക്ഷെ വരൻ ആരാണെന്ന് മാത്രം താരം വെളിപ്പെടുത്തിയില്ല. ആളുടെ മുഖം വ്യക്തമല്ലാത്തതിനാൽ ആരാണ് ഈ മിസ്റ്ററി മാനെന്ന് തിരയുകയുമാണ് സോഷ്യൽമീഡിയ. നടൻ സഹീർ ഇഖ്ബാലാണോ ചിത്രങ്ങളിലെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുമുണ്ട്.

സോനാക്ഷിയും നടൻ സഹീർ ഇഖ്ബാലും ഡേറ്റ് ചെയ്യുന്നതായി അടുത്തിടെ ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും ഡബിൾ എക്സ്.എൽ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചവരാണെന്നുമാണ് സോനാക്ഷി ഇതേ കുറിച്ച് ചോദിച്ച ചില മാധ്യമങ്ങളോട് പറഞ്ഞത്.

Ranbir Kapoor Sonakshi Sinha, Sonakshi Sinha news, Sonakshi Sinha films, Sonakshi Sinha Ranbir Kapoor news, Ranbir Kapoor films, രൺബീർ കപൂർ സോനാക്ഷി സിൻഹ, സോനാക്ഷി സിൻഹ വാർത്തകൾ, സോനാക്ഷി സിൻഹ ചിത്രങ്ങൾ, സോനാക്ഷി സിൻഹ രൺബീർ കപൂർ വാർത്തകൾ, രൺബീർ കപൂർ ചിത്രങ്ങൾ

അതേസമയം ബ്രഹ്മാസ്ത്രയാണ് റിലീസിന് തയ്യാറെടുക്കുന്ന രൺബീറിന്റെ ഏറ്റവും പുതിയ സിനിമ. ബ്രഹ്‍മാസ്‍ത്ര പാർട്ട് വൺ : ശിവ സെപ്റ്റംബർ ഒമ്പതിനാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുക. അയൻ മുഖർജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രഹ്‍മാസ്‍ത്ര എന്ന ചിത്രത്തിലെ ട്രെയിലർ അടുത്തിടെ പുറത്തുവിട്ടിരുന്നു.

ആലിയ ഭട്ടാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇഷ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ ആലിയ ഭട്ട് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ബ്രഹ്‍മാസ്‍ത്രയുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നൽകിയത് ചിരഞ്‍ജീവിയാണ്.

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X