വിവാഹിതനും 3 കുട്ടികളുടെ പിതാവുമായിട്ടുള്ള പ്രണയം; നടി ജയപ്രദയുടെ പ്രണയവും വിവാഹവും വീണ്ടും ശ്രദ്ധേയമാകുന്നു

പ്രമുഖ നടിയായ ജയപ്രദ ഒരിക്കല്‍ ബോളിവുഡില്‍ നിറഞ്ഞ് നിന്ന സൂപ്പര്‍ നായികയായിരുന്നു. പില്‍ക്കാലത്ത് രാഷ്ട്രീയക്കാരിയായി മാറിയ നടിയുടെ പ്രണയവും വിവാഹവുമെല്ലാം ഏറെ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. നിര്‍മാതാവ് ശ്രീകാന്ത് നഹതയായിരുന്നു ജയപ്രദയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും മക്കള്‍ ഇല്ലെങ്കിലും ഒരു കുഞ്ഞിനെ നടി ദത്തെടുക്കുകയായിരുന്നു.

വീണ്ടും തടി കുറച്ച് നിത്യ മേനോൻ, ക്രിസ്ത്യൻ വധുവിനെ പോലൊരുങ്ങിയ നടിയുടെ ചിത്രങ്ങൾ കാണാം

ജയപ്രദയുമായി ഇഷ്ടത്തിലാവുന്ന സമയത്ത് വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമായിരുന്നു ശ്രീകാന്ത്. ഏറെ കോളിളക്കമുണ്ടാക്കിയ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹം കഴിച്ച് കുടുംബമായി താമസിച്ചു. ഇപ്പോഴിതാ വീണ്ടും ഇരുവരുടെയും പ്രണയകഥ ചര്‍ച്ചയാവുകയാണ്. വിശദമായി വായിക്കാം...

വിവാഹിതനുമായുള്ള ജയപ്രദയുടെ പ്രണയവും വിവാഹം

അക്കാലത്ത് ജയപ്രദയുടെ ആകര്‍ഷണീയമായ സൗന്ദര്യവും അസാധാരണമായ കഴിവും കൊണ്ട് സംവിധായകന്മാരും നിര്‍മാതാക്കളും നായികയായി ആദ്യം നിര്‍ദ്ദേശിക്കുക നടിയുടെ പേരായിരിക്കും. ജയപ്രദയുടെ കരിയറില്‍ ഏറ്റവും തിളങ്ങി നിന്ന 1985 കളില്‍ ബോളിവുഡില്‍ നിന്നും ഏറ്റവും ഉയര്‍ന്ന പ്രതിപളം സ്വന്തമാക്കിയ നടിയായിരുന്നു. ആ സമയത്ത് ഇന്‍കംടാക്‌സിന്റെ കീഴില്‍ നടി വന്നിരുന്നു. അവരോട് മോശമായി സംസാരിക്കുകയും ചെയ്‌തോടെ വൈകാരികമായി തളര്‍ന്നു. പതിയെ അവരുടെ കരിയറിനെയും അത് ബാധിച്ചു. അങ്ങനെ കഷ്ടത്തിലായിരിക്കുന്ന സമയത്ത് രക്ഷകനെ പോലെ എത്തിയ നിര്‍മാതാവ് ശ്രീകാന്ത് നഹ്ദയുമായി നടി സൗഹൃദത്തിലായി.

വിവാഹിതനുമായുള്ള ജയപ്രദയുടെ പ്രണയവും വിവാഹം

ഇന്‍കം ടാക്‌സുമായിട്ടുള്ള നിയമപരമായ തര്‍ക്കം പരിഹരിക്കാന്‍ ജയപ്രദയെ സഹായിച്ച് കൊണ്ടാണ് നിര്‍മാതാവ് എത്തിയത്. അന്നവള്‍ക്ക് വേണ്ടിയൊരു കവചം തന്നെ അദ്ദേഹം സൃഷ്ടിച്ചിരുന്നു. ഇരുവരും സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും വൈകാരിക പ്രശ്‌നങ്ങളില്‍ ശ്രീകാന്തിനെ നടി ആശ്രയിക്കാന്‍ തുടങ്ങി. വൈകാതെ ഇരുവരിലും പ്രണയം മൊട്ടിട്ടു. പക്ഷെ ശ്രീകാന്ത് വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമാണെന്നുള്ളത് പ്രശ്‌നമായി. വിനോദലോകത്ത് ജയപ്രദയും ശ്രീകാന്ത് നഹ്ദയും തമ്മിലുള്ള പ്രണയം നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

 വിവാഹിതനുമായുള്ള ജയപ്രദയുടെ പ്രണയവും വിവാഹം

ശ്രീകാന്ത് വിവാഹിതന്‍ ആയിരുന്നത് കൊണ്ട് ജയപ്രദയ്ക്ക് രണ്ടാം സ്ഥാനമാണ് നല്‍കിയത്. ചന്ദ്ര നഹ്ദ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. ജയയെ വിവാഹം കഴിച്ചെങ്കിലും ആദ്യ ബന്ധത്തില്‍ നിന്ന് അദ്ദേഹം വിവാഹമോചനം നേടിയിരുന്നില്ല. എല്ലാ കോണുകളില്‍ നിന്നും അവഹേളനം നേരിട്ടത് കൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം താമസിക്കാന്‍ പറ്റാത്തതിനാലും ജയപ്രദയും ശ്രീകാന്തും ഏറെ കാലം വേര്‍പിരിഞ്ഞാണ് താമസിച്ചത്. എങ്കിലും ശ്രീകാന്തിനെ ജയ ഭ്രാന്തമായി സ്‌നേഹിച്ചിരുന്നു. നേരത്തെ വിവാഹിതനും കുട്ടികളുടെ അച്ഛനുമാണെന്നത് അവര്‍ക്കൊരു പ്രശ്‌നമേ അല്ലായിരുന്നു.

  വിവാഹിതനുമായുള്ള ജയപ്രദയുടെ പ്രണയവും വിവാഹം

ഇടയ്ക്ക് ഇരുവരും വേര്‍പിരിഞ്ഞെന്ന ഗോസിപ്പുകള്‍ വന്നതോടെ വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ 1986 ല്‍ ഒരു സ്വകാര്യചടങ്ങില്‍ വെച്ച് ഇരുവരും വിവാഹിതരായി. വിവാഹമോചനം പോലുമില്ലാതെ രണ്ടാമതെ വിവാഹം കഴിച്ചത് വലിയ വാര്‍ത്ത ആയെങ്കിലും തനിക്കെതിരെ നടന്ന അനീതിയെ കുറിച്ച് ആദ്യഭാര്യ എവിടെയും പറഞ്ഞില്ല. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവിനെ കുറിച്ച് ജയപ്രദ തുറന്ന് പറഞ്ഞിരുന്നു. നിര്‍മാതാവായി വന്നതാണെങ്കിലും തന്റെ ജീവിതത്തില്‍ നിര്‍ണായകമായ സമയത്ത് ഒപ്പം നിന്ന വ്യക്തിയായത് കൊണ്ടാണ് വിവാഹം കഴിച്ചത്. ആരെങ്കിലും നിങ്ങള്‍ക്ക് സ്‌നേഹവും ശക്തിയും വാഗ്ദാനം ചെയ്യുമ്പോള്‍ നമ്മള്‍ പതിയെ ആ വ്യക്തിയിലേക്ക് ആകര്‍ഷിക്കപ്പെടും.

More from Filmibeat

Read more about: jayaprada ജയപ്രദ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X