ലണ്ടനില്‍ തനിക്ക് അഞ്ച് കുട്ടികളുണ്ട്; ഗര്‍ഭിണിയാണോ എന്ന ചോദ്യങ്ങള്‍ക്കൊടുവില്‍ കരീന പറഞ്ഞ മറുപടിയിങ്ങനെ

കരീന കപൂറിനെയും സെയിഫ് അലി ഖാനെയും സംബന്ധിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വരാറുണ്ട്. ഏറ്റവുമൊടുവില്‍ രണ്ടാമതും ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തിരിക്കുകയാണ് നടി. 2016 ല്‍ മൂത്തമകന്‍ തൈമൂറിന് ജന്മം കൊടുത്തതിന്റെ പേരിലാണ് കരീനയ്ക്കും സെയിഫിനുമെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നത്. മകന്റെ പേര് സംബന്ധിച്ച വിവാദങ്ങള്‍ അവസാനിക്കുകയും വൈകാതെ രണ്ടാമതൊരു കുഞ്ഞിന് കൂടി നടി ജന്മം നല്‍കി. ഈ വര്‍ഷം തുടക്കത്തില്‍ തന്നെയാണ് ജഹംഗീര്‍ എന്ന് പേരിട്ടിരിക്കുന്ന മകന്‍ ജനിക്കുന്നത്.

എന്നാല്‍ നടി ആദ്യമേ ഗര്‍ഭിണിയാവുന്നതിന് മുന്‍പ് പ്രചരിച്ച ഗോസിപ്പുകളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാവുന്നത്. 2012 ലാണ് സെയിഫും കരീനയും വിവാഹിതരാവുന്നത്. പതിനൊന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇപ്പോഴും മനോഹരമായി തന്നെ പോവുകയാണ്. 2016 ല്‍ കരീന ഗര്‍ഭിണിയായെങ്കിലും ഏറെ കാലം ഇത് പുറംലോകത്ത് നിന്നും മറച്ച് വെച്ചിരുന്നു. ഗര്‍ഭിണിയാണോ എന്ന ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കരീന ലണ്ടനിലേക്ക് പോവുക വരെ ചെയ്ത സംഭവും ഉണ്ടായിരുന്നു.

 kareeena

വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമാണ് കരീന ഗര്‍ഭിണിയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. അന്ന് മുപ്പത്തിയഞ്ച് വയസുകാരിയായ കരീന ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ ഇരുന്നതാണ്. എന്നാല്‍ പെട്ടെന്ന് ആ പ്ലാന്‍ മാറ്റി ലണ്ടനിലേക്ക് പോവുകയായിരുന്നു. ആരാധകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്ന് വരുന്ന ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടനാണ് കരീന അങ്ങനൊരു യാത്ര നടത്തിയതെന്നാണ് അന്ന് വന്ന വാര്‍ത്തകളില്‍ സൂചിപ്പിച്ചിരുന്നത്.

ഇതേ കുറിച്ച് കരീനയും സംസാരിച്ചിരുന്നു. 'എല്ലാ തവണയും ഞാന്‍ അവധി ആഘോഷിക്കാന്‍ പോവുമ്പോള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വരും. എന്നാല്‍ എല്ലാവരും എന്നെ കുറിച്ച് എപ്പോഴും സംസാരിക്കാറുണ്ടെന്നതാണ് അതിലെ വസ്തുത. അത് കേള്‍ക്കുമ്പോള്‍ ഞാന്‍ ആവേശഭരിതയാവാറുമുണ്ട്. എന്തായാലും എനിക്ക് ലണ്ടനില്‍ അഞ്ച് കുട്ടികള്‍ കൂടി ഉണ്ടെന്നാണ് അന്ന് തമാശരൂപേണ കരീന പറഞ്ഞത്. എന്തായാലും കരീനയും സെയിഫും ഡോക്ടറെ കാണാന്‍ വേണ്ടിയാണ് ലണ്ടനിലേക്ക് പോയതെന്നാണ് മറ്റൊരു വാര്‍ത്ത.

 kareeena

തൈമൂര്‍ ജനിച്ച് നാല് വര്‍ഷം കഴിഞ്ഞപ്പോഴാണ് കരീനയും സെയിഫും രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം കൊടുക്കുന്നത്. രണ്ട് മക്കളുടെയും കൂടെ സന്തുഷ്ടരായി കഴിയുകയാണ് താരദമ്പതിമാരിപ്പോള്‍. രണ്ട് തവണയും ഗര്‍ഭകാലം ഏറെ ആസ്വദിച്ച ആളാണ് കരീന. പലപ്പോഴും തന്റെ അനുഭവങ്ങള്‍ ആരാധകരുമായിട്ടും നടി പങ്കുവെക്കാറുണ്ട്. ഇളയമകനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ സാഹസികമായിട്ടുള്ള യോഗ വരെ നടത്തുന്ന നടിയുടെ ചിത്രങ്ങളും വീഡിയോസും വൈറലായിരുന്നു. മാത്രമല്ല അഭിനയ രംഗത്തും സജീവമായി തന്നെ തുടര്‍ന്നു.

ഭര്‍ത്താവും മക്കളുമൊക്കെ ആയെങ്കിലും അഭിനയത്തില്‍ നിന്ന് പിന്മാറാന്‍ താല്‍പര്യമില്ലെന്ന നിലപാടില്‍ തന്നെയാണ് കരീന. ആമിര്‍ ഖാനും നാഗചൈതന്യയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ കരീനയുടെ മൂവി. വൈകാതെ ഈ സിനിമയുടെ റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്. ശേഷം ഹന്‍സാല്‍ മേത്തയുടെ സിനിമയും വരാനിരിക്കുന്നുണ്ട്. സെയിഫ് അലി ഖാനും അഭിനയ ജീവിതത്തില്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X