For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രൺവീറുമായി ഒന്നിച്ച് താമസിച്ചിട്ടില്ല, കാരണം വെളിപ്പെടുത്തി ദീപിക, ആ പ്രചരിച്ച വാർത്തകൾ തെറ്റെന്ന് നടി

  |

  തെന്നിന്ത്യയയിലും ബോളിവിഡിലും ഒരുപോലെ ആരാധകരുളള താരമാണ് ദീപിക പദുകോൺ. ബോളിവുഡിലാണ് സജീവമെങ്കിലും സൗത്തിലും ദീപികയ്ക്ക് കൈനിറയെ ആരാധകരുണ്ട്. നടിയുടെ ചിത്രങ്ങൾ ഇവിടേയും മികച്ച കാഴ്ചക്കാരെ നേടാറുണ്ട്. മറ്റ് ബോളിവുഡ് നടിമാരിൽ നിന്നും സ്പെഷ്യൽ പരിഗണനയാണ് ദീപികയ്ക്ക് ലഭിക്കുന്നത്.

  ഗോവയിൽ വെച്ച് പ്രണവ് മോഹൻലാലിന്റെ മറ്റൊരു മുഖം കണ്ടു, ബഹുമാനം തോന്നും, വെളിപ്പെടുത്തി നടൻ..

  2006 ൽ ആണ് ദീപീക സിനിമയിൽ എത്തുന്നത്. കന്നഡ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. എന്നാൽ ദീപിക ശ്രദ്ധിക്കപ്പെടുന്നത് 2007 ൽ പുറത്ത് ഇറങ്ങിയ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ്. ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇന്നും ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഈ ഒറ്റ ചിത്രത്തോടെ ദീപിക ബോളിവുഡിലെ താരാറാണിയായി മാറുകയായിരുന്നു. പിന്നീട് മികച്ച അവസരങ്ങൾ നടിയെ തേടി എത്തിയിരുന്നു.

  അച്ഛൻ പറയുന്നത് കേട്ട് താൻ കരഞ്ഞു പോയി, അദ്ദേഹത്തിന്റെ കണ്ണും നിറഞ്ഞു, സംഭവം വെളിപ്പെടുത്തി വിനീത്

  ദീപികയെ പോലെ തന്നെ ഭർത്താവ് രൺവീറും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ താരജോഡികളായിരുന്നു ഇവർ. സിനിമയിലെ ഹിറ്റ് ജോഡികൾ ജീവിത്തിലും ഒന്നാകണമെന്ന് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. ആ സമയത്ത് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും നിരവധി കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ കല്യാണം വരെ ഇതിനെ കുറിച്ച് താരങ്ങൾ തുറന്ന് സമ്മതിച്ചിരുന്നില്ല. പിന്നീട് 2018 നവംബറിൽ ഇറ്റാലിയിൽ വെച്ച് വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന് ശേഷമാണ് അഞ്ച് വർഷത്തെ പ്രണയത്തെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദീപികയുടെ ഒരു അഭിമുഖമാണ്. വിവാഹത്തിന് മുൻപ് രൺവീറുമായി ഒന്നിച്ച് ജീവിച്ചിട്ടില്ലെന്നാണ് നടി പറയുന്നത്. കൂടാതെ പരമ്പരാഗത രീതിയിൽ വിവാഹം നടത്തിയതിനെ കുറിച്ചും ദീപിക പറയുന്നുണ്ട്. ''വിവാഹത്തിന് മുൻപ് ഒന്നിച്ച് ജീവിച്ചിട്ട് കല്യാണം കഴിച്ചത് കൊണ്ട് എന്ത് പുതുമായാണ് ഉള്ളതെന്നാണ് നടി ചോദിക്കുന്നത്. അതുകൊണ്ട് ഈ വർഷം(2018)ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. തങ്ങൾ ജീവിതത്തിൽ എടുത്ത നല്ല തീരുമാനമാണ് ഇതെന്നും നടി പറയുന്നു. തങ്ങളുടെ കല്യാണവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പ്രചരിച്ചിരുന്നു അതൊന്നും തങ്ങളുടെ അനുഭവമായിരുന്നില്ല. തങ്ങൾ വിവാഹമെന്ന സംവിധാനത്തിൽ വിശ്വസിക്കുന്നു. അതിന്റെ ഓരോ ഘട്ടങ്ങളും ആസ്വദിക്കുകയും ചെയ്യുന്നുന്നതായും നടി പറയുന്നു.

  വിവാഹത്തെ കുറിച്ചും താരം പറയുന്നുണ്ട്. സ്വകാര്യത ഇഷ്ടപ്പെടുന്ന ആളുകളാണ് തങ്ങൾ. അതുകൊണ്ടാണ് വളരെ ലളിതമായി വിവാഹം നടത്തിയത്. വെള്ളത്തിൽ ചുറ്റപ്പെട്ട സ്ഥലം വേണമെന്നും തങ്ങൾ ആഗ്രഹിച്ചിരുന്നു. തന്റെ സന്തോഷത്തെ മാനിക്കുന്ന വ്യക്തിയാണ് രൺവീർ. അതിനാൽ തന്നെ തന്റെ സന്തോഷത്തിന് ഒപ്പം നിൽക്കുകയായിരുന്നു. പരമ്പരാഗത വിവാഹങ്ങളിൽ നിന്ന് മാറിനിൽക്കാൻ ഒരുപാട് പ്രലോഭനങ്ങൾ ഉണ്ടായിരുന്ന. പ്രത്യേകിച്ച് ഞങ്ങൾ രണ്ടുപേർക്കും, നിരന്തരം യാത്ര ചെയ്യുന്നവർ. പക്ഷേ എനിക്ക് അത് പ്രധാനമായിരുന്നു. രൺവീർ തന്റെ ഒപ്പം നിന്നുവെന്നും ദീപിക പറയുന്നു. എല്ലാം അതിന്റേതായ രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അത് തന്റെ അച്ഛനമ്മമാരിൽ നിന്ന് കണ്ട് പഠിച്ചാതാണ്. ഇതല്ലാതെ മറ്റൊരു വഴിയും തനിക്ക് അറിയില്ലായിരുന്നുവെന്നും നടി പറയുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ദീപികയുമായുള്ള വിവാഹത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു എന്നാണ് രൺബീർ സിംഗ് ഒരിക്കൽ പറഞ്ഞത് . രൺവീറിന്റെ വാക്കുകൾ ഇങ്ങനെ... '' ഏകദേശം മൂന്ന് വർഷമായി ഞാൻ വിവാഹത്തെ കുറിച്ച് സീരിസായി ചിന്തിച്ചിരുന്നു. ദീപിക തയ്യാറാവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. അവൾ തീരുമാനിച്ചപ്പോൾ വിവാഹം സംഭവിക്കുകയായിരുന്നു എന്ന ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ രൺവീർ പറഞ്ഞു, നടൻ രൺബീർ കപൂറുമായുള്ളല ബ്രേക്കപ്പിന് ശേഷമാണ് ദീപിക രൺവീറുമായി പ്രണയത്തിലാവുന്നത്. ദീപിക ആഗ്രഹിച്ചത് പോലെ വളരെ സന്തുഷ്ടകരമായ കുടുംബജീവിതമാണ് ഇവരുടേത്.

  Read more about: deepika padukone ranveer singh
  English summary
  Throwback: Here's Why Deepika Padukone Didn't Go For A live-in With Ranveer Singh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X