1999 നവംബർ 18 ന് സൽമാൻ ഖാന്റെ വിവാഹം കഴിഞ്ഞു, സത്യം വെളിപ്പെടുത്തി അടുത്ത സുഹൃത്ത്

ബോളിവുഡിലെ എവർഗ്രീൻ ക്രോണിക് ബാച്ചിലറാണ് സൽമാൻ ഖാൻ. പ്രായം 55 കഴിഞ്ഞുവെങ്കിലും സൽമാൻ ഖാന്റെ വിവാഹം ഇന്നും ബോളിവുഡ് കോളങ്ങളിൽ ചർച്ചാ വിഷയമാണ്. ബോളിവുഡിലെ താരറാണിമാരുടെ പേരും സൽമാന്റെ പേരിനോടൊപ്പം ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. നടി ഐശ്വര്യ റായ് ബച്ചൻ, കത്രീന കൈഫ് തുടങ്ങിയവരുമായുളള പ്രണയം വിവാഹത്തിൽ വരെ എത്തിയിരുന്നു. എന്നാൽ അവസാന നിമിഷം വേർപിരിയുകയായിരുന്നു. കത്രീനയും സൽമാനും ഇപ്പോൾ അടുത്ത സുഹൃത്തുക്കളാണ്.

Recommended Video

Salman Khan Reveals The Story | FIlmiBeat Malayalam

ബിഗ് ബോസ് താരം ഓവിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, ചിത്രം കാണാം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൽമാന്റെ ഒരു വിവാഹത്തെ കുറിച്ചുള്ള കഥയാണ്. കപിൽ ശർമയുടെ ഷോയിലാണ് സല്ലുവിന്റെ അടുത്ത സുഹൃത്തും സിനിമ നിർമ്മാതാവുമായ സജിദ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1999 നവംബർ 18 ന് സൽമാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു എന്നാണ് സാജിദ് പറയുന്നത്.

വിവാഹം കഴിക്കാൻ തീരുമാനിച്ചു

താനും സൽമാനും വിവാഹം കഴിക്കേണ്ട എന്ന് തീരുമാനിച്ചതായിരുന്നു. എന്നാൽ ഒരു ദിവസം അദ്ദേഹത്തിന്റെ മനസ് മാറി നമുക്ക് വിവാഹം കഴിക്കാമെന്ന് പറഞ്ഞു. സൽമാന്റെ അച്ഛന്റേയും അമ്മയുടേയും വിവാഹ വാർഷികമായ ഏപ്രിൽ 18 ന് തന്നെ തങ്ങളുടേയും വിവാഹം തീരുമാനിക്കുകയായിരുന്നു.

ചെറിയ ചടങ്ങ്

ആ സമയത്ത് സൽമാന്റെ മനസിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. എന്നാൽ തന്റെ മനസ്സിൽ ആരും ഇല്ലായിരുന്നു. അങ്ങനെ തനിക്ക് വേണ്ടി ഒരു വധുവിനെ കണ്ടെത്തുകയും ചെയ്തു. വിവാഹത്തിനായി കാർഡ് അച്ചടിക്കുകയും ചെയ്തിരുന്നു. 50 പേരെ ഉൾപ്പെടുത്തി കൊണ്ടുള്ള ചെറിയൊരു ചടങ്ങായിരുന്നു തങ്ങൾ അന്ന് പ്ലാൻ ചെയ്തത്. ഇതിന്റെ ഭാഗമായി അതിഥികളെ ക്ഷണിക്കുകയും ചെയ്തിരുന്നു.

വിവാഹത്തിൽ നിന്ന്  പിൻമാറി

വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സൽമാൻ വിവാഹത്തിൽ നിന്ന് പിൻമാറുന്നതായി തന്നോട് പറഞ്ഞു. വിവാഹം കഴിക്കാനുളള മൂഡ് പോയി എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്നാൽ തനിക്ക് ഈ വിവാഹത്തിൽ നിന്ന് പിൻമാറാൻ കഴിഞ്ഞിരുന്നില്ലെന്നും സാജിദ് ഷോയിൽ വെളിപ്പെടുത്തി. വിവാഹദിവസം സൽമാൻ പറഞ്ഞ രസകരമായ സംഭവവും നിർമ്മാതാവ് വെളിപ്പടുത്തിയിരുന്നു. ഇപ്പോൾ വേണമെങ്കിൽ ഇവിടെ നിന്ന് രക്ഷപ്പെടാം , പിന്നിൽ കാർ കിടപ്പുണ്ട് എന്നായിരുന്നു സൽമാൻ പറഞ്ഞത്. ഇതിന്റെ വീഡിയോയും ഷോയിലൂടെ പുറത്ത് വിട്ടിരുന്നു.

സിനിമയിൽ സജീവം

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സൽമാൻ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. നടന്റെ ഏറ്റവും പുതിയ ചിത്രമായ രാധേയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നടൻ പ്രഭു ദേവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പോലീസ് ആക്ഷന്‍ ചിത്രമാണിത്. ദബാംഗ് 3ക്ക് ശേഷം സല്‍മാന്‍ പ്രഭുദേവ ജോഡി ഒന്നിക്കുന്ന ചിത്രമാണ് 'രാധേ'. ചിത്രത്തിൽ രൺദീപ് ഹൂഡ, ദിഷ പടാനി, ജാക്കി ഷ്റോഫ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മെയ് 13നാണ് ചിത്രം റിലീസാകുന്നത്.

More from Filmibeat

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X