സല്‍മാന്‍ ഖാനുമായുളള വിവാഹം ഉപേക്ഷിച്ച ബോളിവുഡ് നടി, കാരണം ഇതാണ്‌

By Midhun Raj

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ വിവാഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ 55 വയസായിട്ടും വിവാഹത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല താരം. മുന്‍പ് പല നടിമാരുമായി സല്‍മാന്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവരെല്ലാം തന്‌റെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് എന്നാണ് നടന്‍ അറിയിച്ചത്. ഏറെ കാലമായി കുടുംബവും ആരാധകരുമെല്ലാം സല്‍മാനെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അവിവാഹിതനായി തുടരുകയാണ് നടന്‍.

salman khan

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടുത്ത സുഹൃത്തും നടിയുമായ സംഗീത ബിജ്‌ലാനിയുമായി സല്‍മാന്‍ ഖാന്‍ വിവാഹത്തിന് ഒരുങ്ങിയതാണ്. എന്നാല്‍ ആ വിവാഹം ചില കാരണങ്ങള്‍ കൊണ്ട് ഉപേക്ഷിച്ചു. സല്‍മാനും സംഗീതയും തമ്മിലുളള ബന്ധം അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കടുത്ത പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ ആദ്യമായാണ് സല്‍മാന്‍ ഒരു പെണ്‍കുട്ടിയെ അന്ന് ജീവിത പങ്കാളിയാക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ രണ്ടുപേരും വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ല.

സല്‍മാന്‌റെ ജീവചരിത്ര പുസ്തകത്തില്‍ ഇതേകുറിച്ച് പറയുന്നുണ്ട്. സല്‍മാനും സംഗീതയും തങ്ങളുടെ വിവാഹ തിയ്യതി വരെ തീരുമാനിച്ചിരുന്നു. 1994 മേയ് 27ന് വിവാഹിതരാകാനാണ് ഇരുവരും തീരുമാനിച്ചത്. എന്നാല്‍ പെട്ടെന്ന് ഇവരുടെ വിവാഹ ചടങ്ങ് ഉപേക്ഷിക്കുകയായിരുന്നു. വിവാഹ ഒരുക്കങ്ങള്‍ പകുതിയായ സമയത്താണ് ഇങ്ങനെ സംഭവിച്ചത്. സല്‍മാനെ കുറിച്ച് അസ്വസ്ഥയായ സംഗീത വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. സല്‍മാന്‍ തന്നെ ചതിച്ചെന്നും സോമി അലിയുമായി നടന്‍ കൂടുതല്‍ അടുത്തെന്നുമാണ് സംഗീത ആരോപിച്ചത്.

യോഗാ ചിത്രങ്ങളുമായി ഇന്ത്യന്‍ സെലിബ്രീറ്റിസ്, ഫോട്ടോസ് കാണാം

Recommended Video

Salman Khan Reveals The Story | FIlmiBeat Malayalam

ഇതില്‍ നിരാശയായ സംഗീത അവരുടെ രഹസ്യബന്ധത്തെ കുറിച്ച് അറിഞ്ഞ ശേഷം വിവാഹത്തില്‍ നിന്നും പിന്മാറി. എന്നാല്‍ തന്നെ പ്രതിശ്രുത വധു ചതിക്കുകയായിരുന്നു എന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. തുടര്‍ന്നാണ്‌
വിവാഹം ഉപേക്ഷിച്ചതെന്നും കരണ്‍ ജോഹറുമായുളള അഭിമുഖത്തില്‍ സൂപ്പര്‍താരം പറഞ്ഞു. സല്‍മാനുമായി പിരിഞ്ഞ ശേഷമാണ് സംഗീതയെ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ വിവാഹം കഴിച്ചത്. എന്നാല്‍ 2010ല്‍ ഇരുവരും വിവാഹ മോചനം നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X