ക്രിക്കറ്റ് താരത്തെ പ്രണയിച്ചിട്ടും വിവാഹം കഴിക്കാന്‍ പറ്റിയില്ല! ഫഹദിന്റെ നായികയുടെ ഇപ്പോഴത്തെ ജീവിതമിങ്ങനെ
അനുഷ്‌ക ശര്‍മ്മ-വീരാട് കോലി പോലെ സിനിമ നടിമാരും ക്രിക്കറ്റ് താരങ്ങളും പ്രണയിച്ച് വിവാഹിതരായ നിരവധി കപ്പിള്‍സ് ബോളിവുഡിലുണ്ട്. എന്നാല്‍ എല്ലായിപ്പോഴും ഇത്തരം പ്രണയബന്ധങ്ങള്‍ വിജയിക്കാറുമില്ല. അത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ പ്രണയിച്ചെങ്കിലും വിവാഹം കഴിക്കാന്‍ ഭാഗ്യമില്ലാതെ പോയ നടിയാണ് ഇഷ ശര്‍വാണി.
ഹിന്ദി സിനിമകളില്‍ മാത്രമല്ല, ദക്ഷിണേന്ത്യന്‍ സിനിമകളിലും അറിയപ്പെടുന്ന നടിയായിരുന്നു ഇഷ ശര്‍വാണി. ബോളിവുഡില്‍ ശക്തമായൊരു ചുവടുവെപ്പ് നടത്തിയെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ നടിയ്ക്ക് കഴിഞ്ഞില്ല, ഇതാണ് ഇഷയുടെ കരിയറില്‍ ഇടിവുണ്ടാകാന്‍ കാരണമായത്. ഇതിനിടയില്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനുമായിട്ടാണ് നടി പ്രണയത്തിലായത്. താരങ്ങളുടെ പ്രണയകഥയാണ് ഇപ്പോള്‍ വൈറലാകുന്നത്.

അഭിനയിച്ച സിനിമകളേക്കാള്‍ കൂടുതല്‍ ഇഷ ശര്‍വാണി തന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളിലൂടെയാണ് വാര്‍ത്തകളിലെ തലക്കെട്ടായി മാറിയത്. അതില്‍ പ്രധാനപ്പെട്ടത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനുമായി പ്രണയത്തിലായതാണ്. ഇരുവരും അവരുടെ ബന്ധം പരസ്യമായി അംഗീകരിച്ചില്ല, പക്ഷേ പലപ്പോഴും പരിപാടികളിലും പാര്‍ട്ടികളിലും ഒരുമിച്ച് പങ്കെടുക്കുന്നതായി കാണപ്പെട്ടതോടെ ഗോസിപ്പുകള്‍ വന്നിരുന്നു.
8 വര്‍ഷത്തോളം പരസ്പരം ഡേറ്റിംഗ് നടത്തിയതിന് ശേഷം ഇരുവരും അവരുടെ വഴികള്‍ തേടി പോയി. ഇപ്പോള്‍ ഇഷ തന്റെ കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തി സ്വന്തം ഇഷ്ടപ്രകാരം ജീവിതം നയിക്കുകയാണ്. ഇതിനിടയിലാണ് സഹീര്‍ ഖാനുമായി ഉണ്ടായ പ്രണയകഥ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒരു പരിപാടിയില്‍ വെച്ചാണ് സഹീറും ഇഷയും കണ്ടുമുട്ടുന്നത്. ശേഷം പ്രണയത്തിലായ ഇരുവരും വര്‍ഷങ്ങളോളം ഡേറ്റിംഗ് നടത്തി. എന്നാല്‍ 2012 ല്‍ താരങ്ങള്‍ വേര്‍പിരിഞ്ഞു. നിലവില്‍ അവിവാഹിതയായി തുടരുകയാണ് ഇഷ. ഇതിനിടെ നടിയ്‌ക്കൊരു കുഞ്ഞ് ജനിച്ചെങ്കിലും നടി വിവാഹിതയായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
മുന്‍പൊരിക്കല്‍ സഹീര്‍ ഖാനുമായിട്ടുള്ള തന്റെ വേര്‍പിരിയലിനെ പറ്റി നടി തന്നെ സംസാരിച്ചിരുന്നു. താനും സഹീറും വേര്‍പിരിഞ്ഞെന്ന് മാത്രമാണ് ഇഷ വ്യക്തമാക്കിയതെങ്കിലും അതിന്റെ കാരണം പറഞ്ഞിരുന്നില്ല. ഇപ്പോഴും അദ്ദേഹത്തെ നല്ലൊരു സുഹൃത്തായിട്ടാണ് താന്‍ പരിഗണിക്കാറുള്ളതെന്ന് പറഞ്ഞ് നടി ഗോസിപ്പുകള്‍ക്കെല്ലാം വിരാമമിട്ടു.

നിലവില്‍ സിനിമാഭിനയത്തോട് പൂര്‍ണമായും വിട പറഞ്ഞിരിക്കുകയാണ് നടി. എന്നന്നേക്കുമായി അഭിനയം നിര്‍ത്തിയ നടി മകന്‍ ലൂക്കയുടെ കൂടെ ഓസ്ട്രേലിയയില്‍ താമസിക്കുകയാണ് ഇഷ. അവിടെ എന്താണ് ജോലി ചെയ്യുന്നതെന്നോ ആരുടെ കൂടെയാണ് താമസമെന്നോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തതയില്ല. നടിയുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ അനുസരിച്ച്, ഇഷ ഒരു നൃത്ത/യോഗ പരിശീലകയാണെന്ന് പറയാം.
2005 ലാണ് ഇഷ ആദ്യമായി ഹിന്ദി സിനിമയില്‍ അഭിനയിച്ച് കൊണ്ടാണ് ബോൡവുഡില്‍ സജീവമാകുന്നത്. അവിടുന്നിങ്ങോട്ട് വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും സ്വന്തം പേര് അടയാളപ്പെടുത്താന്‍ നടിയ്ക്ക് സാധിച്ചിരുന്നു. അതേ സമയം മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് നടി.
നടന്‍ ഫഹദ് ഫാസിലിന്റെ നായികയായി മലയാളത്തിലും നടി അഭിനയിച്ചിരുന്നു. 2014 ല്‍ പുറത്തിറങ്ങിയ ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെയാണ് ഇഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയില്‍ മാര്‍ത്ത എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്.


Click it and Unblock the Notifications