സൽമാൻ ഖാന്റെ ആ രണ്ട് ചിത്രങ്ങളും കങ്കണ നിരസിച്ചു, അക്ഷയ് കുമാറിനൊപ്പവും അഭിനയിച്ചില്ല, കാരണം ഇതാണ്...

ബോളിവുഡില ശക്തമായ ശബ്ദമാണ് നടി കങ്കണ റാണവത്തിന്റേത്. തനിക്ക് പറയാനുളളത് മുഖം നോക്കാതെ നടി തുറന്നടിക്കാറുമുറുമുണ്ട്. അതിനാൽ തന്നെ കങ്കണയുടെ പല പരാമർശങ്ങളും വാക്കുകളും ബോളിവുഡിൽ വലിയ ചർച്ചയാവാറുണ്ട്. ചിലത് വലിയ വിവാദങ്ങൾക്ക് വഴി തെളിക്കാറുമുണ്ട്. എന്നാൽ ഇതിനെയൊക്കെ ഒറ്റയ്ക്ക് നേരിടുകയാണ് താരം ചെയ്യുന്നത്. കങ്കണയുടെ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് പോലെ തന്നെ നടിയുടെ സിനിമകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. ഓരോ തവണയും ശക്തമായ കഥാപാത്രവുമായിട്ടാണ് കങ്കണ എത്തുന്നത്. ക്വീൻ, മണികർണിക പോലുളള ചിത്രങ്ങൾ ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നുണ്ട്. ഇന്നും നടിയുടെ ആദ്യകാലത്തെ ചിത്രമായ ഫാഷൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

സ്വന്തം പ്രയത്നത്തിലൂടെയാണ് കങ്കണ സിനിമയിൽ എത്തുന്നത്. വിവാദങ്ങൾ ക്ഷണിച്ചു വരുത്താറുണ്ടെങ്കിലും നടിയുടെ സിനിമകളൊക്കെ വൻ വിജയമാകാറുണ്ട്. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാവുന്നത് കങ്കണ റാണവത്ത് ഒഴിവാക്കിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളെ കുറിച്ചാണ്. ഇതിൽ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളുമുണ്ട്. നടി ഒഴിവാക്കിയ ചിത്രങ്ങൾ ഇവയാണ്...

സൽമാൻഖാൻ

സൽമാൻഖാന്റെ ഹിറ്റ് ചിത്രമാണ് സുൽത്താൻ. സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു. ചിത്രത്തിൽ സല്ലുവിന്റെ നായികയായി എത്തിയത് നടി അനുഷ്ക ശർമയായിരുന്നു. എന്നാൽ സുൽത്താനായി ആദ്യം സമീപിച്ചത് കങ്കണയെ ആയിരുന്നു. നടി ഈ ചിത്രം നിരസിക്കുകയായിരുന്നു. ചിത്രത്തിൽ തനിക്ക് ചെയ്യാൻ ഒന്നുമില്ലെന്ന് പറഞ്ഞാണ് കങ്കണ സൽമാൻ ചിത്രം ഒഴിവാക്കിയത്. സല്ലുവിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രവും നടി വേണ്ടെന്ന് വെച്ചിരുന്നു. 2015 ൽ പുറത്ത് ഇറങ്ങിയ ബജ്റംഗി ഭായ്ജാൻ എന്ന സിനിമയിലും നടൻ കങ്കണയെ സമീപിച്ചിരുന്നു. എന്നാൽ നടി ആ ചിത്രും നിരസിക്കുകയായിരുന്നു. കങ്കണയ്ക്ക് പകരം കരീന ആയിരുന്നു ചിത്രത്തിൽ നായികയായത്.

അക്ഷയ് കുമാർ

2016 ൽ പുറത്ത് ഇറങ്ങിയ എയർലിഫ്റ്റ് എന്ന ചിത്രത്തിലും കങ്കണയെ ആയിരുന്നു ആദ്യം പരിഗണിച്ചത്. അക്ഷയ് കുമാർ ആയിരുന്നു നായകൻ. എന്നാൽ സിനിമ തിരക്ക് കാരണം നടി ഈ ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കങ്കണയ്ക്ക് പകരം നിമ്രാത്ത് കൗർ ആയിരുന്നു സിനിമയിൽ എത്തിയത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ടിപി മാധവന്റെ മകൻ രാജ കൃഷ്ണ മേനോൻ ആണ് സിനിമ സംവിധാനം ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

വിദ്യ ബാലൻ

ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ദ ഡെർട്ടി പിക്ചർ. തെന്നിന്ത്യൻ താരം സിൽക്ക് സ്മിതയുടെ ജീവിതം പറഞ്ഞ ചിത്രത്തിലേയ്ക്ക് ആദ്യം ക്ഷണിച്ചത് കങ്കണയെ ആയിരുന്നു. എന്നാൽ താരം ഈ ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. കങ്കണയ്ക്ക് പകരം പിന്നീട് വിദ്യാ ബാലൻ ചിത്രത്തിൽ എത്തി. വിദ്യയുടെ കരിയറിൽ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണ് ദ ഡെർട്ടി പിക്ചർ. ചിത്രം പുറത്ത് ഇറങ്ങിയതിന് ശേഷം വിദ്യ ബാലനെ പ്രശംസ്ച്ച് കങ്കണ രംഗത്ത് എത്തിയിരുന്നു. ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ ഈ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചുവെന്നും എന്നാൽ സിനിമയുടെ സാധ്യത കണ്ടെത്താൻ തനിക്ക് കഴിഞ്ഞില്ലെന്നുമാണ് കങ്കണ പറഞ്ഞത്. കൂടാതെ വിദ്യാ ബാലൻ ഗംഭീരമായി ഈ ചിത്രം ചെയ്തിട്ടുണ്ടെന്നു. അതിലും മനോഹരമായി തനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും കങ്കണ അഭിമുഖത്തിൽ പറയുന്നു.

Recommended Video

Kangana Ranaut claims she's better at stunts than Tom Cruise
രൺബീർ കപൂർ

രൺബീർ കപൂർ ഗംഭീരപ്രകടനം കാഴ്ചവെച്ച സഞ്ജു എന്ന ചിത്രത്തിലും കങ്കണയെ സമീപിച്ചിരുന്നു. സഞ്ജയ് ദത്തിന്റെ ജീവിത കഥ പറഞ്ഞ ചിത്രത്തിൽ നടന്റെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു നടിയെ ക്ഷണിച്ചത്. എന്നാൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ട് ഈ ചിത്ര നടി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വൻ വിജയമായിരുന്നു ഈ ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X