അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന്‍ രാജേഷ് ഖന്ന മകള്‍ക്ക് നല്‍കിയ ഉപദേശം വീണ്ടും വൈറലാവുന്നു
ബോളിവുഡിലെ പവര്‍ കപ്പിള്‍സാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. പരസ്പരം സ്‌നേഹം പങ്കുവെക്കാന്‍ കിട്ടുന്ന ഒരു അവസരവും ഇരുവരും പാഴാക്കി കളയാറില്ല. 2001 ലായിരുന്നു താരങ്ങള്‍ പ്രണയിച്ച് വിവാഹിതരാവുന്നത്. ഇപ്പോള്‍ രണ്ടുമക്കളുടെ മാതാപിതാക്കള്‍ കൂടിയാണ് താരങ്ങള്‍.
ഇതിനിടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്വിങ്കിളിന്റെ പിതാവും നടനുമായ രാജേഷ് ഖന്ന മരുമകനായ അക്ഷയ് കുമാറിനെ പറ്റി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. മകള്‍ക്ക് ചില ഉപദേശങ്ങള്‍ നല്‍കി കൊണ്ടാണ് അന്ന് രാജേഷ് ഖന്ന സംസാരിച്ചത്. ഈ വീഡിയോ ഇന്റര്‍നെറ്റിലൂടെ വൈറലായതോടെ നടന്റെ വാക്കുകളും ശ്രദ്ധേയമായിരിക്കുകയാണ്.

ഈ പ്രായത്തിലും ഞങ്ങളുടെ മരുമകന്‍ ഒത്തിരി പാട്ട് പാടുന്നുണ്ട്. ചിലപ്പോള്‍ അവന്‍ ഭൂല്‍ ഭുലയ്യ ചെയ്യും. പിന്നെ ഹേര ഫേരി ആയിരിക്കും. അതിന്റെ രണ്ടാം ഭാഗവും ചെയ്തിരിക്കും. മാത്രമല്ല അവന്‍ ആ സിനിമയിലേത് പോലെ കള്ളക്കളി കളിക്കുന്നവനാണ്. ഞാനെന്റെ മകളോട് അവനെ പറ്റി ചിലത് പറഞ്ഞ് കൊടുത്തിട്ടുണ്ട്.
നീ അവനെ (അക്ഷയ് കുമാറിനെ) നല്ലോണം നോക്കണം. അവനൊരു കടിഞ്ഞാണ്‍ ഇടുകയും വേണം. എന്നാല്‍ അതിന്റെ കുരുക്ക് മുറുകി പോകരുതെന്നാണ് മകളോട് പറഞ്ഞിട്ടുള്ളതെന്നും രാജേഷ് ഖന്ന പറയുന്നു. അതേ സമയം നടന്റെ വീഡിയോ വരുന്നതിന് മുന്‍പ് അക്ഷയ് കുമാറിനെ പറ്റി നടി രവീണ ടണ്ടന്‍ സംസാരിച്ച വീഡിയോയും വൈറലായി മാറിയിരുന്നു.
അക്ഷയ് കുമാര്‍ ഒന്നിലധികം സ്ത്രീകളുമായി വിവാഹനിശ്ചയം നടത്തിയെന്ന് പറയുന്ന രവീണ ടണ്ടന്റെ വീഡിയോ ആയിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. ട്വിങ്കിളുമായി റിലേഷനിലാവുന്നതിന് മുന്‍പ് അക്ഷയ് കുമാറും രവീണയും പ്രണയത്തിലായിരുന്നു. ഈ ബന്ധം ശക്തമായിരുന്നെങ്കിലും താരങ്ങള്‍ വേര്‍പിരിഞ്ഞു. പിന്നീട് നല്ല സൗഹൃദത്തിലാവാന്‍ താരങ്ങള്‍ സാധിച്ചു.
രവീണയ്ക്ക് ശേഷമാണ് അക്ഷയ് ട്വിങ്കിളുമായി അടുപ്പത്തിലാവുന്നത്. 2001 ജനുവരി 17 ന് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും വിവാഹിതരായി. 2012 ല്‍ ജനിച്ച ആരവ് എന്ന മകന്റെയും നിതാര എന്ന മകളുടെയും മാതാപിതാക്കളാണ് അവര്‍.

ബോളിവുഡിലെ മുതിര്‍ന്ന നടനായിരുന്ന രാജേഷ് ഖന്നയുടെയും നടി ഡിംപിള്‍ കപാഡിയയുടെയും മകളാണ് ട്വിങ്കിള്‍ ഖന്ന. മാതാപിതാക്കളെ പോലെ അഭിനയച്ചിലേക്ക് എത്തിയ ട്വിങ്കില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. ശേഷം അക്ഷയുമായിട്ടുള്ള വിവാഹത്തോട് കൂടി 2001-ല്‍ അഭിനയം നിര്‍ത്തി. 2015 ല്‍ എഴുത്തിലേക്ക് കടന്ന ട്വിങ്കിള്‍ 'മിസിസ് ഫണ്ണിബോണ്‍സ്' എന്ന പേരില്‍ തന്റെ ആദ്യ പുസ്തകം പുറത്തിറക്കി.
2017-ല്‍ 'ദ ലെജന്‍ഡ് ഓഫ് ലക്ഷ്മി പ്രസാദ്' എന്ന കഥാസമാഹാരവും 2018-ല്‍ പുറത്തിറങ്ങിയ 'പൈജാമാസ് ആര്‍ ഫോര്‍ഗിവിംഗ്' എന്ന കഥാസമാഹാരവും ട്വിങ്കിള്‍ എഴുതിയിരുന്നു.
'ബഡേ മിയാന്‍ ചോട്ടെ മിയാന്‍' എന്ന ചിത്രത്തിലാണ് അക്ഷയ് കുമാര്‍ അവസാനമായി അഭിനയിച്ചത്. ഇനി 'സിംഹം എഗൈന്‍' എന്ന ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കാനിരിക്കുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.
ഇതിന് പുറമേ അക്ഷയുടെ ഹിറ്റ് കോമഡി ഫ്രാഞ്ചൈസിയായ 'ഹൗസ്ഫുള്‍'ന്റെ അഞ്ചാം ഭാഗവും വരുന്നുണ്ട്. കൂടാതെ, 'ഖേല്‍ ഖേല്‍ മേ', 'സ്‌കൈഫോഴ്‌സ്', 'വെല്‍ക്കം ടു ദി ജംഗിള്‍' എന്നിങ്ങനെ നിരവധി സിനിമകളാണ് വരാന്‍ പോവുന്നത്. ഒപ്പം തെലുങ്കിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് നടന്‍. വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ'യിലൂടെയാണ് അക്ഷയ് തെലുങ്കിലും അരങ്ങേറ്റം കുറിക്കുന്നത്.


Click it and Unblock the Notifications